AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

iQOO 15R : ചുമ്മാ പൊളി സാധനം, സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പ്സെറ്റ്, 7600mAH ബാറ്ററി; ഐക്യൂ 15ആർ ഇന്ത്യയിൽ എത്തി

iQOO 15 R Price And Specifications : സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഏറ്റവും വില കുറഞ്ഞ ഫോൺ എന്ന പ്രത്യേകത ഇനി ഐക്യൂ 15 ആറിനായിരിക്കും. രണ്ട് കളർ വേരിയൻ്റുകളിലായിട്ടാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത്.

iQOO 15R : ചുമ്മാ പൊളി സാധനം, സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പ്സെറ്റ്, 7600mAH ബാറ്ററി; ഐക്യൂ 15ആർ ഇന്ത്യയിൽ എത്തി
Iqoo 15rImage Credit source: iQOO X
Jenish Thomas
Jenish Thomas | Published: 24 Feb 2026 | 11:38 PM

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയുടെ സബ് ബ്രാൻഡായ ഐക്യൂവിൻ്റെ ഏറ്റവും പുതിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 50,000 രൂപയ്ക്ക് താഴെ മികച്ച ഫീച്ചറുകളുള്ള ഫോൺ എന്ന പ്രത്യേകതയോടെ ഐക്യൂ 15ആറിനെ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. സാംസങ്ങും വൺ പ്ലസും അവരുടെ ലക്ഷങ്ങൾ വരുന്ന ഫ്ലാഗ്ഷിപ്പ് മോഡലുകൾക്ക് നൽകുന്ന ഫീച്ചറുകളാണ് ഐക്യൂ തങ്ങളുടെ പുതിയ മോഡലിന് നൽകിയിരിക്കുന്നത്, അതും 50,000 രൂപയ്ക്ക് താഴെ വിലയിൽ.

ഐക്യൂ 15R വില

സ്റ്റോറേജുകളിൽ മൂന്ന് വേരിയൻ്റുകളിലായിട്ടാണ് ഫോൺ വിപണിയിലേക്കെത്തുന്നത്. 256 ജിബി സ്റ്റോറേജുള്ള 8 ജിബി റാം ഫോണും 256 ജിബി സ്റ്റോറേജുള്ള 12 ജിബി റാം ഫോണുമാണ് മികച്ച ഫീച്ചറുകളുടെ 50,000 രൂപയിൽ താഴെ വിപണിയിൽ എത്തിയിരിക്കുന്നത്. 8ജിബി വേരിയൻ്റിൻ്റെ വില 44,999 രൂപയാണ്. 12 ജിബി റാം വേരിയൻ്റ് ഫോണിൻ്റെ വില 47,999 രൂപയാണ്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ളതാണ് ഐക്യൂ 15 ആറിൻ്റെ ടോപ് വേരിയൻ്റ് . 52,999 രൂപയാണ് ടോപ് വേരിയൻ്റ് ഫോണിൻ്റെ വില. ഇവയ്ക്ക് പുറമെ എച്ച്ഡിഎഫ്സി കാർഡുടമകൾക്ക് 4,000 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.

ALSO READ : Redmi A7 Launch: എ7 പ്രോയ്‌ക്കൊപ്പം, എ7 ഉം പുറത്തിറങ്ങും? ഏറ്റവും വിലക്കുറവിൽ തന്നെ വാങ്ങാം

ഐക്യൂ 15 ആറിൻ്റെ ഫീച്ചറുകൾ

സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പ് സെറ്റ് എന്നതാണ് ഫോണിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം 7600എംഎച്ചിൻ്റെ കൂറ്റൻ ബാറ്ററിയു ഫോണിൻ്റെ മതിപ്പ് വർധിപ്പിക്കും. 100 വാട്ട് ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ടാകും. ചാർജർ ഫോണിനൊപ്പം ലഭിക്കുന്നതാണ്. 6.6 ഇഞ്ചാണ് ഫോണിൻ്റെ സ്ക്രീൻ്റെ വലുപ്പം. അമോൾഡ് പാനൽ സ്ക്രീനുള്ള ഫോണിൻ്റെ റെസെല്യൂഷൻ 2750 X 1260 പിക്സലാണ്. റിഫ്രെഷ് റേറ്റ് 144 ഹെർട്സാണ്. 50 എംപി പ്രൈമറി ക്യാമറ സോണിയയുടെ എൽവൈടി-700വി സെൻസിറുണ്ട്. കൂടാതെ എട്ട് അൾട്രാ വൈഡ് ക്യാമറയുമുണ്ട്. 32 എം.പിയാണ് സെൽഫി ക്യാമറ.

രണ്ട് കളർ വേരിയൻ്റുകളിലായിട്ടാണ് ഫോൺ വിപണിയിലേക്കെത്തുന്നത്. ഡാർക്ക് നൈറ്റ് (കറുപ്പ്) ട്രയമ്പ് സിൽവർ (നീല ഷെയ്ഡ്) എന്നിങ്ങിനെ രണ്ട് നിറത്തിലാണ് ഐക്യൂ 15ആർ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. വലിയ ബാറ്ററി ബാക്ക്അപ്പ് അവകാശപ്പെടുന്ന ഐക്യൂ 15 ആറിൻ്റെ ഖനം 7.9 മില്ലി മീറ്റർ മാത്രമാണ്. ഫോണിൻ്റെ ഭാരം 202 ഗ്രാമും. ഭീമമായ ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ഫോണുകളിൽ ഏറ്റവും ഭാരം കുറഞ്ഞ ഫോൺ എന്ന പ്രത്യേകത ഐക്യൂ 15ആറിനാണ് കമ്പനി അവകാശപ്പെടുന്നു. ഐപി68, ഐപി69 റേറ്റിങ്ങ് വാട്ടർ ഡസ്റ്റ് പ്രൂഫിനുള്ളത്. ഫോൺ കൂടുതൽ ചൂടാകാതിരിക്കാൻ ക്രൈയോജെനിക് കൂളിങ് എഞ്ചിൻ ഫീച്ചറും ഐക്യൂ 15ആറിനുണ്ട്. ഐക്യൂ 15ആറിൻ്റെ പ്രീ ബുക്കിങ് ആരംഭിച്ചു. മാർച്ച് രണ്ടാം തീയതി മുതലാണ വിൽപന ആരംഭിക്കുക