AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

iQOO 15R : കത്തിരുന്ന് മടുത്തോ? ഇതാ 40,000 രൂപയ്ക്ക് സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പ്സെറ്റുള്ള ഫോൺ, ഐക്യൂ 15R വിപണിയിൽ എത്തി

iQOO 15R Price, Offers And Specifications : ആമസോൺ വഴിയാണ് ഐക്യൂ ഫോൺ ഓൺലൈനിലൂടെ വാങ്ങാൻ സാധിക്കുക. കൂടാതെ ഐക്യൂ ഇന്ത്യ സ്റ്റോറിലും വിവോയും റീറ്റെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാണ്.

iQOO 15R : കത്തിരുന്ന് മടുത്തോ? ഇതാ 40,000 രൂപയ്ക്ക് സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പ്സെറ്റുള്ള ഫോൺ, ഐക്യൂ 15R വിപണിയിൽ എത്തി
Iqoo 15RImage Credit source: iQOO India X
Jenish Thomas
Jenish Thomas | Published: 03 Mar 2026 | 07:23 PM

എല്ലാവരും കാത്തിരിക്കുന്ന ഐക്യൂവിൻ്റെ 15ആർ ഇന്ത്യയിൽ വിപണയിൽ എത്തി. ഇന്ന് മാർച്ച് മൂന്നാം തീയതി ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിൻ്റെ ഓൺലൈൻ ഓഫ്ലൈൻ വിൽപന ആരംഭിച്ചത്. പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് നൽകുന്ന സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പ്സെറ്റുള്ളതാണ് ഐക്യൂ 15ആറിൻ്റെ പ്രത്യേകത. ടോപ് ബ്രാൻഡ് ഫോണുകൾക്കുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന ഫോണിന് വെറും 40,000 രൂപ മാത്രമാണ് ഉള്ളതെന്നും മറ്റൊരു ഹൈലൈറ്റാണ്.

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയുടെ കുടക്കീഴിൽ നിന്നുമെത്തുന്ന ഐക്യൂ, തങ്ങളുടെ പുതിയ ഫോൺ ആൻഡ്രോയ്ഡ് 16നെ അടിസ്ഥാനപ്പെടുത്തി ഒറിജിൻഒഎസ് 6ലാണ് പ്രവർത്തിപ്പിക്കുക. ഇത് വൺപ്ലസിന് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കാൻ പോകുന്നത്. വൺപ്ലസിൻ്റെ 15ആറിനും സമാനമായി സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പിസെറ്റാണുള്ളത്. ഒഎസ് ഒറിജിൻഒസ് 6-ും ബാറ്ററി 7600 എംഎഎച്ചാണ്. ഐക്യൂ 15ആറിനും ബാറ്ററി ബാക്ക്അപ്പ് 7600 എംഎഎച്ചാണ്. എന്നാൽ വൺപ്ലസ് 15ആർ 50,000 രൂപയ്ക്ക് മുകളിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ഐക്യൂ 15ആർ ആകട്ടെ 40,000 രൂപയ്ക്ക് ലഭിക്കുകയും ചെയ്യും.

ALSO READ : Xiaomi 17 Series : ഷവോമി ചതിക്കില്ല ആശാനെ! 17 സീരീസ് ഇന്ത്യയിൽ ഉടനെത്തും, തീയതി പ്രഖ്യാപിച്ചു

40,000 രൂപയ്ക്ക് ഐക്യൂ 15ആർ കിട്ടുമോ?

8ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഐക്യൂ 15ആറിൻ്റെ ബേസ് വേരിയൻ്റിൻ്റെ വിപണയിൽ വില 44,999 രൂപയാണ്. ഇതിന് പുറമെ 12ജിബി റാമും 256 ജിബി സ്റ്റോറേജും, 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മറ്റ് രണ്ട് വേരിയൻ്റുകളും വിപണയിലുണ്ട്. 47,999 രൂപയും 52,999 രൂപയുമാണ് ഈ വേരിയൻ്റുകളുടെ വില. ഐക്യൂ 15ആറിൻ്റെ ലോഞ്ച് ഓഫറിനോട് അനുബന്ധിച്ച് എച്ച്ഡിഎഫ്സ, ആക്സിസ് ബാങ്ക് കാർഡുകൾ ഉള്ള ഉപയോക്താക്കൾക്ക് 4,000 ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ഈ ഓഫറിൽ ഐക്യൂ 15ആർ വാങ്ങിക്കുകയാണെങ്കിൽ 40,999 രൂപ ചിലവഴിച്ചാൽ മതി. ഈ ഓഫിറിന് പുറമെ 1899 രൂപ വില വരുന്ന ഐക്യുവിൻ്റെ TWS ഇയർപാഡും ഫോണിനൊപ്പം ലഭിക്കുന്നതാണ്.

രണ്ട് കളർ വേരയിൻ്റിലാണ് ഫോൺ വിപണിയിലേക്കെത്തിയിരിക്കുന്നത്. ഡാർക്ക് നൈറ്റ്, ട്രയമ്പ് സിൽവർ എന്നീ കളർ ഓപഷ്നാണ് ഇന്ത്യയിൽ ലഭിക്കുന്നത്. ആമസോൺ വഴി ഓൺലൈനായും ഐക്യൂവിൻ്റെ ഇന്ത്യൻ സ്റ്റോറിലും വിവോയുടെ റീടെയിൽ സ്റ്റോറിലും ഫോൺ ഓഫ്ലൈനായി വാങ്ങിക്കാൻ സാധിക്കുന്നതാണ്.

ഐക്യൂ 15ആറിൻ്റെ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും

6.59 ഇഞ്ചാണ് ഫോണിൻ്റെ സ്ക്രീൻ്റെ വലുപ്പം. 1.5കെ റെസെല്യൂഷനുള്ള അമോൾഡ് സ്ക്രീനുള്ള ഫോണിന് 144 ഹെർട്സ് റിഫ്രെഷ് റേറ്റാണുള്ളത്. 5,000 നിറ്റ്സാണ് ഉയർന്ന് ബ്രൈറ്റ്നെസ്. എച്ച്ഡിആർ 10+ സെർട്ടിഫിക്കേഷൻ 4320 ഹെർട്സ് PWM ഡിമ്മിങ് റേറ്റ് എന്നിവയാണ് സ്ക്രീനിൻ്റെ പ്രത്യേകത. ഫോണിൻ്റെ ഏറ്റവും ഹൈലൈറ്റ് സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പ്സെറ്റാണുള്ളത്. 4.1 യുഎഫ്എസ് ഓൺബോർഡ് സ്റ്റോറേജ് ആഡ്രനോ 826 ജിപിയു തുടങ്ങിയവയാണ് ഫോണിൻ്റെ പെർഫോർമെൻസിന് അടിസ്ഥാനപ്പെടുത്തിയുള്ള ഫീച്ചറുകൾ. ആൻഡ്രോയ്ഡ് 16ന് അടിസ്ഥാനപ്പെടുത്തി ഒറിജിൻഒഎസ് 6 ആണ് ഫോണിൻ്റെ ഓപ്പറേറ്റിങ് സിസ്റ്റം. നാല് വർഷത്തേക്ക് ആഡ്രോയ്ജ് അപ്ഗ്രേഡും ആറ് വർഷത്തേക്ക് സെക്യൂരിറ്റി അപ്ഗ്രേഡും ഐക്യൂ അവകാശപ്പെടുന്നു.

50 മെഗാപിക്സൽ സോണി എൽവൈടി-700വി ഫോണിൻ്റെ പ്രൈമറി ക്യാമറ സെൻസർ. ഒപ്പം 8 എംപി അൾട്ര വൈഡ് ആംഗിൾ ലെൻസുമുണ്ട്. 32 എം.പിയാണ് സെൽഫി ക്യാമറ. 7,6000 എംഎഎച്ച് ബാറ്ററി ബാക്ക്അപ്പുള്ള ഫോൺ 100 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യും.

Follow Us