Maruti 800 Car : ‘മാരുതി 800’; ഇന്ത്യന്‍ നിരത്തുകളില്‍ ചരിത്രമെഴുതിയ ‘ചെറിയ വലിയ’കാര്‍!

All about Maruti 800 Car : മാരുതി 800 എന്ന ഇന്ത്യന്‍ ഹാച്ച് ബാക്ക് കാര്‍ പുറത്തിറങ്ങുന്നത് 1983ലാണ്. തുടര്‍ന്ന് 30 വര്‍ഷത്തോളം ആ കാര്‍ മോഡല്‍ വില്‍പന തുടര്‍ന്നു. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ഫോര്‍ സ്പീഡ് ഗിയര്‍ ബോക്‌സിലാണ് വാഹനം പുറത്തിറങ്ങിയ്. അന്ന് 47500 രൂപയാണ് മാരുതി 800 ന് ഉണ്ടായിരുന്നത്.

Maruti 800 Car : മാരുതി 800; ഇന്ത്യന്‍ നിരത്തുകളില്‍ ചരിത്രമെഴുതിയ ചെറിയ വലിയകാര്‍!

മാരുതി 800

Published: 

23 Jun 2026 | 09:45 PM

സാക്ഷാല്‍ ഫിയറ്റിന്റെ പ്രീമിയര്‍ പദ്മിനിയും പിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ അംബാസിററും നിരത്ത് വാണിരുന്ന കാലം. കൃത്യമായി പറഞ്ഞാല്‍ 1983 ഡിസംബര്‍ പതിനാലിനാണ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ രംഗത്തെ മറ്റൊരു അധ്യായത്ത് തുടക്കമാകുന്നത്. പറഞ്ഞ് വരുന്നത് ആരെക്കുറിച്ചാണെന്ന് ഏകദേശം മനസ്സിലായി കാണും. അതേ മാരുതി 800 എന്ന ചെറിയ വലിയ കാറിനെ കുറിച്ച് തന്നെ. അന്ന് ഒരുപക്ഷേ കമ്പനിപോലും വിചാരിച്ചിട്ടുണ്ടാകില്ല അടുത്ത മൂന്ന് പതിറ്റാണ്ടിലേക്കുള്ള ജൈത്രയാത്രയാണ് ആരംഭിക്കുന്നത് എന്ന്. വലുപ്പം കുറഞ്ഞ ആ ഹാച്ച് ബാക്ക് കാറിനെ ഇന്ത്യന്‍ ജനത അങ്ങ് ഏറ്റെടുത്തു.

എണ്ണൂറ് സി.സി എഞ്ചിനില്‍ ഫോര്‍ സ്പീഡ് മാന്യുവല്‍ ഗിയര്‍ ബോക്‌സുമായി വന്ന ആ കാറിനെ ജനങ്ങളോട് അടുപ്പിച്ച ഏറ്റവും വലിയ ഘടകം കുറഞ്ഞ വില തന്നെയായിരുന്നു. അന്ന് 47500 രൂപയാണ് മാരുതി 800 ന് ഉണ്ടായിരുന്നത്. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ എത്തിയ ആ വണ്ടി സ്വന്തമാക്കാന്‍ ആളുകളുടെ നീണ്ട നിരയാണ് ഉണ്ടായത്. ആദ്യ വാഹനം ഡെലിവറി നടത്തിയത് നറുക്കെടുപ്പിലൂടെ ആയിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരനായ ഹര്‍പാല്‍ സിംഗ് ആയിരുന്നു ആ ഭാഗ്യവാന്‍. ഗുഡാവിലെ കമ്പനിയുടെ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയാണ് ആദ്യ വാഹനം ഉടമയ്ക്ക് കൈമാറുന്നത്. ഡി.ഐ.എ 6479 എന്ന രജിസ്‌ട്രേഷന്‍ നമ്പറില്‍ ഇറങ്ങിയ ആ വാഹനം ഇപ്പോഴും പുതുപുത്തന്‍ പോലെ മാരുതി സംരക്ഷിച്ചിട്ടുണ്ട്. ഹര്‍പാല്‍ സിംഗിന്റെ മരണത്തിന് ശേഷമാണ് കമ്പനി തിരികെ വാഹനം സ്വന്തമാക്കുന്നത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് പൊന്നുംവില പറഞ്ഞിട്ടും ആര്‍ക്കും ആ വാഹനം കൊടുത്തിരുന്നില്ല.

Also Read: ‘ടാറ്റ സുമോ’… അഥവാ ലോറിയുടെ എഞ്ചിന്‍ വച്ച കാര്‍

ഫ്രണ്ട് വീല്‍ ഡ്രൈവില്‍ 18 കിലോമീറ്റര്‍ എന്ന മികച്ച മൈലേജിലാണ് കാര്‍ എത്തിയത്. ഡിസ്‌ക് ബ്രേക്ക്, ഇന്‍ഡിപെന്റന്റ് സസ്‌പെന്‍ഷന്‍, സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് (ഡി.എക്‌സ്) എന്നീ വേരിയന്റുകളിലാണ് വാഹനം അക്കാലത്ത് ലഭ്യമായിരുന്നത്. മാരുതി 800 ന്റെ രണ്ടാം തലമുറ കാര്‍ ഇറങ്ങുന്നത് 1986ലാണ്. ബോക്‌സി ഡിസൈനില്‍ നിന്ന് പ്രകടമായ മാറ്റങ്ങളുമായി എത്തിയ ഈ മോഡലാണ് മാരതി 800നെ കൂടുതല്‍ ജനകീയമാക്കിയത്. അടുത്ത പ്രധാന അപ്‌ഡേറ്റ് വരുന്നത് 1997 ലാണ്. ആ അപ്‌ഡേറ്റ് വഴി വണ്ടിയുടെ ലുക്കില്‍ പ്രധാനമാറ്റം വരുകയും ഹെഡ് ലാമ്പും ബ്രേക്ക് ലൈറ്റും ഗ്രില്ലും ബംബറും എല്ലാം മാറുകയും ചെയ്തു. 2000 ലാണ് 5 സ്പീഡ് ഗിയറിലേക്് വാഹനം ഉയരുന്നത്. കാര്‍ബറേറ്റര്‍ എഞ്ചിനില്‍ നിന്ന് എം.പി.എഫ്.ഐയിലേക്ക് മാറുകയും ചെയ്തു. വാഹനത്തിന്റെ അവസാന പ്രധാന ഫേസ് ലിറ്റ് നടക്കുന്നത് 2005 ലാണ് ക്ലിയര്‍ ഹൈഡ്, ടേല്‍ ലൈറ്റുകളും ഗ്രില്ലും മാറ്റം വന്നു. ഒടുവില്‍ 2014 ലാണ് വാഹനത്തിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നത്.

ഈ നീണ്ട 30 കൊല്ലത്തെ ജൈത്രയാത്രയിക്കിടെ ആകെ 27 ലക്ഷത്തോളം മാരുതി 800 കാറുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍. ഇതിനിടെ മാരുതിയിടെ തന്നെ സെന്‍, ഓള്‍ട്ടോ മോഡലുകള്‍ ഇറങ്ങുകയും പലരും ആ വാഹനങ്ങളിലേക്ക് വഴിമാറുകയും ചെയ്തിട്ടുണ്ട്. എങ്കിലും മാരുതി 800 നോടുള്ള ഇഷ്ടം പ്രത്യേകമായി ഇന്ത്യക്കാര്‍ ഇന്നും കാത്ത് സൂക്ഷിച്ചുവരുന്നു. പലരും ആദ്യമായി കയറുന്നുതും ഓടിക്കുന്നതും ഡ്രൈവിംഗ് പഠിക്കുന്നതും മാരുതി 800 എന്ന ആ ലെജന്‍ഡറി വാഹനത്തിലായിരിക്കും. നിരവധി കുടുംബങ്ങളിലെ ആദ്യ കാറും മാരുതി 800 തന്നെയാവും.

English Summary

The Maruti 800, an Indian small hatchback car, was launched in 1983. The car model continued to be sold for 30 years. The vehicle was launched with a four-speed gearbox at a price that was affordable to the common man. At that time, the Maruti 800 was priced at Rs 47,500.

Follow Us
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'