Tata Sumo : ‘ടാറ്റ സുമോ’… അഥവാ ലോറിയുടെ എഞ്ചിന്‍ വച്ച കാര്‍
Tata Sumo SUV Car: ടാറ്റ സുമോ, പ്രത്യേകിച്ച് പിരചയപ്പെടുത്തലൊന്നും വേണ്ടാത്ത വാഹനം. യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റിലെ ഒരു കാലത്തെ കരീടം വയ്ക്കാത്ത രാജാവായിരുന്നു സുമോ. ലോറിയുടെ എഞ്ചിന്‍ വച്ച കാര്‍ എന്നാണ് വാഹന പ്രേമികള്‍ക്കിടിയില്‍ സുമോ അറിയപ്പെടുന്നത്. 1994 ലാണ് ഈ വണ്ടി ഇന്ത്യയില്‍ പുറത്തിറങ്ങിയത്.
ടാറ്റ സുമോ, പ്രത്യേകിച്ച് പിരചയപ്പെടുത്തലൊന്നും വേണ്ടാത്ത വാഹനം. യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റിലെ ഒരു കാലത്തെ കരീടം വയ്ക്കാത്ത രാജാവായിരുന്നു സുമോ. ഫാമിലി കാറായും ടക്‌സിയായും പോലീസ് വണ്ടിയായും മിലിറ്ററി വാഹനഹനമായും എന്തിന് ആംബുലന്‍സായി പോലും ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ ടാറ്റയുടെ ലജന്‍ഡറി കാര്‍. അക്ഷരാര്‍ത്ഥത്തില്‍ എം.പി.വി (മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ – MUV) എന്ന പ്രയോഗത്തെയും എസ്.യു.വി (സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ – SUV) എന്ന ടൈറ്റിലിനെയും ഒരുമിച്ച് അന്വര്‍ത്ഥമാക്കിയ വാഹനമാണ് സുമോ.
അന്നത്തെ ഇന്നോവ
1994 ലാണ് ഈ വണ്ടി ഇന്ത്യയില്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് നീണ്ട 25 വര്‍ഷത്തെ പ്രയാണത്തിന് ശേഷം 2019 ലാണ് വാഹനത്തിന്റെ പ്രൊഡക്ഷന്‍ നിര്‍ത്തുന്നത്. ഇറങ്ങുന്ന സമയത്ത് ഏറ്റവും അഫോര്‍ഡബിളായ വലിയ കാറായിരുന്നു ടാറ്റ സുമോ. പത്ത് പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന സീറ്റീംഗ് കോണ്‍ഫിഗറേഷനായിരുന്നു വാഹനത്തിനുണ്ടായിരുന്നത്. 3.78 ലക്ഷം രൂപ മുതല്‍ 4.84 ലക്ഷം രൂപ വരെയായിരുന്നു തുടക്ക കാലത്തെ വില. ശരാശരി 10-12 കിലോ മീറ്റര്‍ മൈലേജാണ് വാഹനത്തിന് ലഭിച്ചിരുന്നത്. തൊണ്ണൂറുകളില്‍ ജനിച്ച 90 സ് കിഡ്‌സിനെ സംബന്ധിച്ചെടുത്തോളം അവരുടെ സ്വപ്‌ന വാഹനമായിരുന്നു സുമോ. അന്നത്തെ കാലത്ത് ലോഗ് ട്രിപ്പുകള്‍ക്കെല്ലാം സുമോയാണ് ഉപയോഗിച്ചുരുന്നത്. ഇന്നത്തെ ഇന്നോവയുടെ റോളായിരുന്നു അന്ന് സുമോയ്ക്ക്.
ലോറിയുടെ എഞ്ചിന്‍ വച്ച കാര്‍
ലോറിയുടെ എഞ്ചിന്‍ വച്ച കാര്‍ എന്നാണ് വാഹന പ്രേമികള്‍ക്കിടിയില്‍ സുമോ അറിയപ്പെടുന്നത്. ടാറ്റയുടെ തന്നെ ഫേമസ് ട്രക്കായ 407 ന്റെ എഞ്ചിനിലാണ് വാഹനത്തിന്റെ ആദ്യ മോഡലുകള്‍ പുറത്തിറങ്ങിയത്. അതുകൊണ്ടാണ് ആ വിശേഷണം വണ്ടിക്ക് ലഭിച്ചത്. ടാറ്റയുടെ ഏറ്റവും വിശ്വസ്തയുള്ള 2953 സിസി നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ വന്ന വാഹനം റിയര്‍ വീല്‍, ഫോര്‍ വീല്‍ ഡ്രൈവുകളില്‍ ലഭ്യമായിരുന്നു. ഫോര്‍ വീല്‍ ഡ്രൈവ് വാഹനം മിലിറ്ററി ആവശ്യങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് കമ്പനി ഇറക്കിയത്. സ്‌പേസിയോ, വിക്റ്റാ, ഗോള്‍ഡ്, ഗ്രാന്‍ഡേ എന്നീ മോഡലുകളാണ് വാഹനത്തിനുണ്ടായിരുന്നത്.
പേര് വന്ന വഴി
സുമോ എന്ന പേര് കേള്‍ക്കുമ്പോള്‍ ജപ്പാനിലെ സുമോ ഗുസ്തക്കാരില്‍ നിന്നാണോ പേര് വന്നത് എന്ന് പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ജപ്പാനുമായി ഈ സുമോക്ക് യാതൊരുവിധ ബന്ധവുമില്ല. ആത്മാര്‍ത്ഥയുള്ള ഒരു ഉദ്യോഗസ്ഥന് ടാറ്റയെന്ന കമ്പനി നല്‍കിയ വിലയ ബഹുമതിയാണ് ആ പേര്. അന്നത്തെ കാലത്ത്, ടാറ്റ മോട്ടോഴ്‌സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരുമിച്ചിരുന്ന് ഉച്ച ഭക്ഷണം കഴിക്കുന്നത് പതിവ് രീതിയായിരുന്നു. എന്നാല്‍ അന്നത്തെ എക്‌സിക്യൂട്ടീവായിരുന്ന സുമന്ത് മുല്‍ഗോക്കര്‍ (Sumant Moolgaokar) മിക്കവാറും ദിവസം ഉച്ച ഭക്ഷണത്തില്‍ ഒപ്പം ചേരാതെ, ആ സമയത്ത് പുറത്ത് പോകും. കൃത്യം ബ്രേക്ക് കഴിയുന്ന സമയത്ത് തിരിച്ചെത്തുകയും ചെയ്യും.
Also Read: ‘സ്പ്ലണ്ടര്‍’ അതൊരു വികാരമാണ് ഭായ്… ആരൊക്കെ വന്നാലും പോയാലും നമ്മള്‍ ഇവിടെയൊക്കെ തന്നെ കാണും… ടോപ് സെല്ലറായി
ഇത് പതിവായപ്പോള്‍ ഇതിന് പിന്നിലെ കാരണം തേടി അധികൃതര്‍ ഇറങ്ങി. അപ്പോഴാണ് മനസ്സിലായത് കമ്പനിയിലെ ഉച്ചഭക്ഷണം വേണ്ടെന്ന് വച്ച് സുമന്ത് മുല്‍ഗോക്കര്‍ നേരെ പോയിരുന്നത് ട്രക് ഡ്രൈവര്‍മാര്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ധാബകളിലേക്കാണ്. അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ട്, ടാറ്റ ട്രക്കുകള്‍ സംബന്ധിച്ച അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കുകയായിരുന്നു സുമന്ത്. ഈ ആത്മാര്‍ത്ഥമായ സേവനം തിരിച്ചിറിഞ്ഞ ടാറ്റ ചെയര്‍മാന്‍ അടുത്തിറങ്ങുന്ന തങ്ങളുടെ വാഹനത്തിന് സുമന്ത് മുല്‍ഗോക്കര്‍ എന്ന പേരിലെ ആദ്യ രണ്ട് അക്ഷരങ്ങള്‍ വീതം എടുത്ത് സുമോ എന്ന പേരിടാന്‍ തീരുമാനിച്ചു. അതാണ് ടാറ്റ സുമോ എന്ന പേരിന് പിന്നിലെ ചരിത്രം.
അവസാനം
തുടക്കം ഗംഭീരമായിരുന്നെങ്കിലും അവസാനകാലത്ത് വളരെ പരിതാപകരമായിരുന്ന വാഹനത്തിന്റെ വില്‍പന. എതിരാളികളോട് മത്സരിച്ച് നില്‍ക്കാന്‍ പറ്റാതിരുന്നതും ബി.സ് 4 മാനദണ്ഡങ്ങളുമെല്ലാം സുമോയുടെ യാത്രയ്ക്ക് തടസ്സം നിന്നു. അങ്ങനെ 2019 ല്‍ വാഹനം നിര്‍ത്തി. എങ്കിലും ഇന്നും ഈ വാഹനത്തെ പൊന്നുപോലെ കൊണ്ടുനക്കുന്ന നിരവധിപേരുണ്ട്. നോര്‍സ്സ് ഈസ്റ്റ സംസ്ഥാനങ്ങിലെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റില്‍ ഇപ്പോഴും പ്രധാന പങ്കുവഹിക്കുന്നത് ഈ കരുത്തനാണ്.
English Summary
Tata Sumo is known among car enthusiasts as a car with a truck’s engine. This car was launched in India in 1994. When hearing the name Sumo, many people may think that the name comes from the sumo wrestlers of Japan. However, this Sumo has no connection with Japan.