AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Smartphone Tips: യാത്രയ്ക്കിടെ ഫോണിൽ നെറ്റ് വർക്ക് പോയാൽ, 10 സെക്കൻ്റിലൊരു ട്രിക്ക്

Network Restoring Tips in Mobile Phone : 15 മുതൽ 20 സെക്കൻഡ് വരെ ഫോൺ എയർപ്ലെയിൻ മോഡിലിട്ട് വെക്കാം. പിന്നിട് മോഡ് മാറ്റാം. ഇതുവഴി ഒരു പരിധി വരെ അടുത്തുള്ള മൊബൈൽ ടവറുമായി എളുപ്പത്തിൽ വീണ്ടും കണക്റ്റുചെയ്യാൻ സാധിക്കും

Smartphone Tips: യാത്രയ്ക്കിടെ ഫോണിൽ നെറ്റ് വർക്ക് പോയാൽ, 10 സെക്കൻ്റിലൊരു ട്രിക്ക്
Mobile Network IssueImage Credit source: Screen Grab
Arun Nair
Arun Nair | Published: 09 Feb 2026 | 12:41 PM

ദീർഘദൂര യാത്രകളിലും മറ്റും ആളുകൾക്ക് ഏറ്റവുമധികം പ്രതിസന്ധിയുണ്ടാകുന്നത് മൊബൈൽഫോൺ നെറ്റ്വർക്കുമായി ബന്ധപ്പെട്ടാണ്. പലയിടത്തും കൃത്യമായി സിഗ്നലുണ്ടാവാറില്ല. ഇത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെ നമ്മുക്ക് ഫോണിൽ തന്നെ പരിഹരിക്കാൻ സാധിക്കും. അത് എങ്ങനെ വേണമെന്ന് പരിശോധിക്കാം. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം സിഗ്നൽ പ്രശ്നങ്ങൾ പരിഹരിക്കാനും, നെറ്റ്വർക്ക് പുന:സ്ഥാപിക്കാനും സാധിക്കും.

15 മുതൽ 20 സെക്കൻഡ് വരെ

ആദ്യം ചെയ്യാവുന്ന ഒന്ന് ഫോൺ എയർപ്ലെയിൻ മോഡിലേക്ക് മാറ്റുക എന്നതാണ്. 15 മുതൽ 20 സെക്കൻഡ് വരെ ഫോൺ എയർപ്ലെയിൻ മോഡിലിട്ട് വെക്കാം. പിന്നിട് മോഡ് മാറ്റാം. ഇതുവഴി ഒരു പരിധി വരെ അടുത്തുള്ള മൊബൈൽ ടവറുമായി എളുപ്പത്തിൽ വീണ്ടും കണക്റ്റുചെയ്യാൻ സാധിക്കും. ഫോൺ സെറ്റിംഗ്സിൽ നിന്നും നെറ്റ്‌വർക്ക് ഓപ്പറേറ്ററിനെ തിരഞ്ഞെടുക്കുന്നതും നമ്മുക്ക് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

ഫോൺ റീസ്റ്റാർട്ട്

ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നതും മികച്ച മാർഗങ്ങളിൽ ഒന്നാണ്. എന്നിട്ടും പ്രശ്നം ഉണ്ടെങ്കിൽ, സിം കാർഡ് മാറ്റിയാക്കി, വൃത്തിയാക്കുക, വീണ്ടും ഇടുക; ഒരുപക്ഷേ അത് സഹായിച്ചേക്കാം.

വൈ-ഫൈ കോളിംഗ്

ട്രെയിൻ ബസ് യാത്രകളിൽ പരമാവധി വിൻഡോ സൈഡ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. റെയിൽവേ സ്റ്റേഷനിലാണ് നിങ്ങളെങ്കിൽ വൈ-ഫൈ കോളിംഗ് ഉപയോഗിക്കാവുന്നതാണ്. അടിയന്തര സാഹചര്യത്തിൽ നിങ്ങൾ സഹായം തേടുകയാണെങ്കിൽ, നിങ്ങളുടെ മൊബൈൽ ഓപ്പറേറ്ററുടെ സിഗ്നൽ ലഭ്യമല്ലെങ്കിൽ പോലും, ലഭ്യമായ മറ്റേതെങ്കിലും നെറ്റ്‌വർക്ക് ഉപയോഗിച്ച് കോളുകൾ ബന്ധിപ്പിക്കാൻ കഴിയുന്ന അടിയന്തിര മൊബൈൽ നമ്പറുകൾ ലഭ്യമാണ്. ഇവ സഹായകരമായിരിക്കും. 112 എന്ന നമ്പരും ഇത്തരം അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ്.

 

Follow Us