Hero Passion Plus: ആരാധകര്‍ ഇവിടെ കമോണ്‍, മികച്ച മൈലേജ് ഒപ്പം കൂടുതല്‍ ഫീച്ചറുകളും… പുത്തന്‍ പാഷന്‍ പ്ലസ് എത്തി
New Hero Passion Plus Disc : എന്‍ട്രി ലെവല്‍ ബൈക്കുകളുടെ നിര പരിശോധിച്ചാല്‍ ഏറ്റവും അധികം ആരാധകരുള്ള ഒരു മോഡലാണ് പാഷന്‍ പ്ലസ്. പാഷന്‍ പ്ലസിന്റെ പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ മോട്ടോ കോര്‍പ്പ്. പ്രധാനമായും ഡിസ്‌ക് ബ്രേക്ക് സംവിധാനം കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പുതിയ പാഷന്‍ പ്ലസ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 71 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഒരുകാലത്ത് ടോപ് സെല്ലിംഗ് ആയി നിന്ന മോഡലാണ് ഹീറോയുടെ പാഷന്‍. എന്‍ട്രി ലെവല്‍ ബൈക്കുകളുടെ നിര പരിശോധിച്ചാല്‍ ഏറ്റവും അധികം ആരാധകരുള്ള ഒരു മോഡല്‍ കൂടിയാണ് പാഷന്‍. ആദ്യം പാഷന്‍ എന്ന പേരിലാണ് വാഹനം ഇറങ്ങിയത്. തുടര്‍ന്ന് ഗ്രാഫിക്‌സുകളിലും ലുക്കിലും കൂടുതല്‍ ആകര്‍ഷണീയത കൊണ്ടുവന്നുകൊണ്ട് പാഷന്‍ പ്ലസിലേക്ക് അപ്‌ഗ്രേഡ് നടത്തി. ആര്‍ക്കും വലിയ കുറ്റങ്ങള്‍ പറയാനില്ലാത്ത രൂപവും വിശ്വാസതയുള്ള എഞ്ചിനും ആണ് വാഹനത്തെ ജനകീയമാക്കിയത്. ഇപ്പോഴിതാ പാഷന്‍ പ്ലസിന്റെ പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ മോട്ടോ കോര്‍പ്പ്. പ്രധാനമായും ഡിസ്‌ക് ബ്രേക്ക് സംവിധാനം കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പുതിയ പാഷന്‍ പ്ലസ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പാഷന്‍ പ്ലസിനൊപ്പം ഡിസ്‌ക് എന്ന പേരുകൂടി ചേര്‍ത്തിട്ടുണ്ട്.
ഇതുവരെയുള്ള മോഡലുകളില്‍ ഫ്രണ്ട് വീലില്‍ സ്റ്റാന്‍ഡേര്‍ഡ് ഡ്രം ബ്രേക്കുകള്‍ ആണ് ഉണ്ടായിരുന്നത്. അത് മാറ്റിയാണ് ഇപ്പോള്‍ കൂടുതല്‍ സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഡിസ്‌ക് ബ്രേക്ക് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. നഗരത്തിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ സംവിധാനം ഏറെ ഗുണകരമായി വരും.
ഡിസ്‌ക് ബ്രേക്കിന് പുറമേ മീറ്റര്‍ കണ്‍സോളിലും അടിമുടി മാറ്റം വന്നിട്ടുണ്ട്. അനലോഗില്‍ നിന്നും മാറി പൂര്‍ണമായും ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് ബൈക്കില്‍ ഉള്ളത്. റിയല്‍ ടൈം മൈലേജ് ഇന്‍ഡിക്കേറ്ററും ലോ ഫ്യുവല്‍ വാണിംഗ് സംവിധാനവും സര്‍വീസ് വാണിംഗും കണ്‍സോള്‍ വഴി അറിയാനാകും.
Also Read: ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരാണോ? 5 ബെസ്റ്റ് ഓപ്ഷന്‍സ് ഇതാ
ബ്ലൂടൂത്ത് കണക്ടിവിറ്റിയും ക്രമീകരിച്ചിട്ടുണ്ട്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ് ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട് ഓഫ്, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, യൂട്ടിലിറ്റി സ്‌റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ് എന്നീ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനം ബ്ലോക്കിലും സിഗ്‌നലിലും മറ്റും നില്‍ക്കുമ്പോള്‍ ഓഫ് ആവുകയും പിന്നീട് ക്ലച്ച് അമര്‍ത്തുമ്പോള്‍ സ്വയം സ്റ്റാര്‍ട്ടാവുകയും ചെയ്യുന്ന ഐഡില്‍ സ്‌റ്റോപ്പ് സ്റ്റാര്‍ട്ട് സിസ്റ്റവും പുതിയ പാഷന്‍ പ്ലസില്‍ ഉണ്ട്.
എന്നാല്‍ എഞ്ചിന്‍ സൈഡില്‍ ഒരു മാറ്റവും വന്നിട്ടില്ല. പരമാവധി 8.05 ന്യൂട്ടര്‍മീറ്റര്‍ ടോര്‍ക്കും 5.9 പവറും ഉല്‍പാദിപ്പിക്കുന്ന 100 സിസി എഞ്ചിന്‍ തന്നെയാണ് പുതിയ വേരിയന്റിലും ഉള്ളത്. ഒരു ലിറ്റര്‍ പെട്രോളിന് 71 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 84,128 രൂപയാണ് വാഹനത്തിന്റെ ഷോറൂം വില. സാധാരണക്കാര്‍ക്കും ഡെയ്‌ലി യൂസേഴ്‌സിനും ഡെലിവറി ജീവനക്കാര്‍ക്കും ഇതൊരു ബെസ്റ്റ് ഓപ്ഷനാണ്.ഹെവി ഗ്രേ, നെക്‌സസ് ബ്ലൂ ഡാര്‍ക്ക് ഇന്‍ഡസ്ട്രി ഗ്രേ, പേള്‍ റെഡ് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാകും.
English Summary
If we look at the entry-level bike lineup, the Passion Plus is one of the most popular models. Hero MotoCorp has launched a new version of the Passion Plus. The company has launched the new Passion Plus mainly by adding a disc brake system. The company promises a mileage of 71 km per liter of petrol.