AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

OnePlus 13R Offers: വൺപ്ലസിൻ്റെ ഈ മോഡലിന് വമ്പൻ വിലക്കിഴിവ്, വാങ്ങുന്നവർ അറിയാൻ

44,999 രൂപയായിരുന്നു ഫോണിൻ്റെ പ്രാരംഭ വിലയെങ്കിലും ആമസോൺ വിൽപ്പനയിൽ 39,999 രൂപയ്ക്ക് ഫോൺ വാങ്ങാം, എന്നാൽ വിലക്കുറവ് അവിടെയും തീരുന്നില്ല മറ്റൊരു ബാങ്ക് ഓഫര്‍ കൂടി ഇതിലുണ്ട്

OnePlus 13R Offers: വൺപ്ലസിൻ്റെ ഈ മോഡലിന് വമ്പൻ വിലക്കിഴിവ്, വാങ്ങുന്നവർ അറിയാൻ
Oneplus 13r OffersImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 08 Mar 2026 | 04:03 PM

ന്യൂഡൽഹി: ഒരു പ്രീമിയം ഫോൺ അത്യാവശ്യം നല്ലൊരു വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് പറ്റിയ സമയം. ആമസോണിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക്സ് പ്രീമിയർ ലീഗിൽ പ്രീമിയം ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങാം. മാർച്ച് 6 മുതൽ 12 വരെയാണ് സെയിൽ. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകൾ 40% വരെ കിഴിവിൽ ഇവിടെ ലഭിക്കും. ഇത്തരത്തിൽ സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മോഡലാണ് വൺപ്ലസ് 13R. ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 44,999 രൂപക്കാണ്.

എത്ര രൂപ കുറയും

44,999 രൂപയായിരുന്നു ഫോണിൻ്റെ പ്രാരംഭ വിലയെങ്കിലും ആമസോൺ വിൽപ്പനയിൽ 39,999 രൂപയ്ക്ക് ഫോൺ വാങ്ങാം. അതായത് 5,000 രൂപയുടെ കുറവ്. ഇതിന് പുറമെ ഫോൺ വാങ്ങുന്നവർക്ക് 2,000 രൂപയുടെ ബാങ്ക് കിഴിവും ലഭിക്കും. ഇങ്ങനെ വരുമ്പോൾ ഫോണിൻ്റെ വില 37,999 രൂപയായി കുറയും. മികച്ചൊരു ഡിൽ തന്നെയാണിത്.

ഡിസ്പ്ലേയും ഡിസൈനും

6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് വൺപ്ലസ് 13R-ൽ നൽകിയിരിക്കുന്നത്, 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഇതിൽ ലഭിക്കും. ഡിസ്‌പ്ലേയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുന്നു, കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i-യുടെ സംരക്ഷണവും ഫോണിനുണ്ട്. 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഇതിൽ ലഭിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഫോണിന് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 15 ലാണ് ഇത് പ്രവർത്തിക്കുന്നത്.

ബാറ്ററിയും കണക്റ്റിവിറ്റിയും

80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് OnePlus 13R-ൽ . AI Eraser, AI Unblur, AI Reflection Eraser തുടങ്ങിയ നിരവധി ഫീച്ചറുകളും ഫോണിലുണ്ട്. WiFi, NFC, Bluetooth, 5G എന്നിവയെല്ലാം ഫോണിൻ്റെ കണക്റ്റിവിറ്റി ഓപ്ഷനുകളിലുണ്ട്.

മറ്റ് സ്പെസിഫിക്കേഷനുകൾ

ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് 13R-ലുള്ളത്. 50MP പ്രൈമറി ക്യാമറ, 50MP ടെലിഫോട്ടോ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 16MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

 

Follow Us