AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Oneplus Nord 6: ഏവർക്കും പ്രിയപ്പെട്ട വൺപ്ലസ് നോർഡ് സീരീസിലെ പുതിയ ഫോൺ ഇന്ത്യയിലേക്ക്; എന്നാൽ ഒരു ട്വിസ്റ്റുണ്ട്

Oneplus Nord Launch: വൺപ്ലസ് നോർഡ് സീരീസിലെ നോർഡ് 6 ഇന്ത്യയിലെത്തുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ഫോൺ അവതരിപ്പിക്കും.

Oneplus Nord 6: ഏവർക്കും പ്രിയപ്പെട്ട വൺപ്ലസ് നോർഡ് സീരീസിലെ പുതിയ ഫോൺ ഇന്ത്യയിലേക്ക്; എന്നാൽ ഒരു ട്വിസ്റ്റുണ്ട്
വൺപ്ലസ് നോർഡ്Image Credit source: Social Media
Abdul Basith
Abdul Basith | Published: 04 Jan 2026 | 11:43 AM

ജനപ്രിയമായ വൺപ്ലസ് നോർഡ് സീരീസിലെ നോർഡ് 6 ഇന്ത്യൻ വിപണിയിലേക്ക്. ഏതാനും മാസങ്ങൾക്കുള്ളിൽ ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. സീരീസിലെ മുൻ മോഡലായ നോർഡ് 5 ഇന്ത്യയിൽ പുറത്തിറങ്ങിയത് ജൂലായ് മാസത്തിലായിരുന്നു. അതുകൊണ്ട് തന്നെ നോർഡ് 6ഉം ഈ വർഷം ജൂലായ് മാസത്തിൽ തന്നെ പുറത്തിറങ്ങിയേക്കും.

നോർഡ് 6 എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന മോഡൽ ചൈനയിൽ ഈ മാസം പുറത്തിറങ്ങുന്ന വൺപ്ലസ് ടർബോ 6 ആവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം എട്ടിനാണ് ചൈനീസ് മാർക്കറ്റിൽ ടർബോ 6 അവതരിപ്പിക്കപ്പെടുക. എ ഫോൺ തന്നെയാവും ഇന്ത്യയിൽ വൺപ്ലസ് നോർഡ് 6 ആയി ഇറങ്ങുക എന്നാണ് വിവരം.

Also Read: Realme 16 Pro: ദേ മറ്റൊരു 200 മെഗാപിക്സൽ ക്യാമറ; റിയൽമി 16 പ്രോ എത്താൻ ദിവസങ്ങൾ മാത്രം

ടർബോ 6ൻ്റെ ഗ്ലോബൽ വേരിയൻ്റാവും നോർഡ് 6. ചൈനയിൽ പുറത്തിറങ്ങുന്ന ടർബോ 6 സീരീസിലുള്ളത് രണ്ട് മോഡലുകളാണ്. ടർബോ 6 എന്ന സ്റ്റാൻഡേർഡ് മോഡലും ടർബോ 6വി എന്ന മറ്റൊരു മോഡലും. ഇതിൽ ടർബോ 6 ആണ് ഹൈ എൻഡ്. സ്നാപ്ഡ്രാഗൺ 8എസ് ജെൻ 4 പ്രൊസസർ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഗെയിമിങിൽ ഉൾപ്പെടെ മികച്ച അനുഭവം നൽകാൻ ഈ ചിപ്സെറ്റിന് കഴിയും. ബാറ്ററി 9000 എംഎഎച്ചിൻ്റെ വമ്പൻ ബാറ്ററിയാണ് ടർബോ 6ൽ ഉപയോഗിച്ചിരിക്കുന്നത്. 80 വാട്ടിൻ്റെ വയേർഡ് ചാർജിംഗും 27 വാട്ടിൻ്റെ വയർലസ് ചാർജിങും ഫോൺ സപ്പോർട്ട് ചെയ്യും.

ഗെയിം ഫോക്കസ് ചെയ്യുന്ന ഫോൺ ആയതുകൊണ്ട് തന്നെ ക്യാമറ അത്ര പോര. 50 മെഗാപിക്സലിൻ്റെ മെയിൻ സെൻസറും 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറയാണ് പിൻഭാഗത്തുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ.

Follow Us