Realme 16 Pro: ദേ മറ്റൊരു 200 മെഗാപിക്സൽ ക്യാമറ; റിയൽമി 16 പ്രോ എത്താൻ ദിവസങ്ങൾ മാത്രം
Realme 16 Pro Features: റിയൽമി 16 പ്രോ അടുത്ത ദിവസം പുറത്തിറങ്ങും. 200 മെഗാപിക്സൽ ക്യാമറയും പ്രത്യേക ബാറ്ററി ചിപ്പുമാണ് ഫോണിൻ്റെ പ്രത്യേകതകൾ.
റിയൽമി 16 പ്രോ പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം. ഈ മാസം ആറിനാണ് ഇന്ത്യൻ മാർക്കറ്റിൽ റിയൽമി 16 പ്രോ പുറത്തിറങ്ങുക. 200 മെഗാപിക്സൽ ക്യാമറയുമാണ് ഫോൺ പുറത്തിറങ്ങുക. റിയൽമി 16 സീരീസിൽ ഉൾപ്പെടുന്ന മോഡലാണ് ഇത്. ടോപ്പ് എൻഡ് വേരിയൻ്റായ റിയൽമി 16 പ്രോ പ്ലസിലേതിന് സമാനമായ ക്യാമറ സിസ്റ്റമാവും ഫോണിലുണ്ടാവുക എന്ന് കമ്പനി അറിയിച്ചു.
200 മെഗാപിക്സലിൻ്റെ ലൂമകളർ ക്യാമറ സിസ്റ്റമാണ് മോഡലിൻ്റെ സവിശേഷത. സൂപ്പർ ഒഐഎസ്, ഫുൾ പിക്സൽ ഓട്ടോ സൂം എന്നീ സവിശേഷതകളും ക്യാമറയിലുണ്ട്. 1x, 2x, 4x സൂം ഫീച്ചറുകളുണ്ട്. ട്രിപ്പിൾ റിയൽ ക്യാമറ സെറ്റപ്പാവും പിൻഭാഗത്തുള്ളത്. 7000 എംഎഎച്ച് ആണ് ബാറ്ററി. ദീർഘമേറിയ ഉപയോഗത്തിന് സഹായിക്കുന്ന ടൈറ്റാൻ ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ബാറ്ററി ഹെൽത്തിനായി പ്രത്യേകാ ചിപ്സെറ്റും ഫോണിലുണ്ട്.
1.5കെ അമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിലുണ്ടാവുക. മീഡിയടെക് ഡിമൻസിറ്റി 7300 മാക്സ് 5ജി പ്രൊസസറിലാണ് ഫോണിൻ്റെ പ്രവർത്തനം. ഫോണിൻ്റെ വിലയെപ്പറ്റിയുള്ള സൂചനകൾ ലഭ്യമല്ല. ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് 8 ജിബി റാം + 128 ജിബി മെമ്മറിയുടെ ബേസ് വെരിയൻ്റിൻ്റെ വില 31,999 രൂപയായേക്കും. 12 ജിബി + 256 ജിബി വേരിയൻ്റിന് 36,999 രൂപയും നൽകേണ്ടിവരും.
ഫ്ലിപ്കാർട്ട് വഴിയും റിയൽമി ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ വഴിയും ഫോൺ വാങ്ങാം. നാല് നിറങ്ങളിലാണ് ഫോൺ ലഭിക്കുക. മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ എന്നീ നിറങ്ങളിലും ഇന്ത്യൻ മാർക്കറ്റിലേക്ക് മാത്രമായി അവതരിപ്പിച്ച കമേലിയ പിങ്ക്, ഓർക്കിഡ് പർപ്പിൾ എന്നീ നിറങ്ങളിലും ഫോൺ ലഭ്യമാവും.