Oppo Find N6: ഫോൾഡബിൾ ഫോണിറക്കാൻ ഓപ്പോ, എപ്പോൾ ഇന്ത്യൻ വിപണിയിലേക്ക്?
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്, 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഇതിനുണ്ട്. ആൻഡ്രോയിഡ് 16 ഒഎസിനെ അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ നൽകിയിരിക്കുന്നത്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം എല്ലാം വിപണിയിലേക്കും ഫോൺ ലോഞ്ച് ചെയ്തേക്കില്ലെന്നാണ് സൂചന. ബാറ്ററിയും താരതമ്യേനെ ഭേദപ്പെട്ടതാണ്.
ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ശ്രേണിയിലേക്ക് അങ്ങനെ ഓപ്പോയും തങ്ങളുടെ പുതിയ മോഡൽ എത്തിക്കുകയാണ്. ശ്രേണിയിലെ പുതിയ മോഡൽ ഫൈൻഡ് N6 കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. പുത്തൻ മോഡലാണെങ്കിലും എപ്പോഴാണ് ഇത് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നതെന്ന് വ്യക്തതയില്ല. പുതിയ ഫൈൻഡ് N6 സൂപ്പർ സ്ലിം ഡിസൈനോടെയാണ് വിപണിയിലേക്ക് എത്തുന്നത്. 8.93 എംഎം കനമുള്ളതാണ് ഫോൺ. 6.62 ഇഞ്ച് പുറം സ്‌ക്രീനും 8.12 ഇഞ്ച് വരെ അകത്തെ മടക്കി വെക്കാവുന്ന ഡിസ്‌പ്ലേയും ഇതിനുണ്ട്. ഏകദേശം 225 ഗ്രാം ഭാരമാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. സ്റ്റെല്ലാർ ടൈറ്റാനിയം, ബ്ലോസം ഓറഞ്ച് എന്നീ നിറങ്ങളിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാനായി IP56, IP58, IP59 റേറ്റിംഗുകളും ഫോണിലുണ്ട്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്, 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഇതിനുണ്ട്. ആൻഡ്രോയിഡ് 16 ഒഎസിനെ അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്. ഈ ഹാൻഡ്‌സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട് – 200MP പ്രൈമറി ഷൂട്ടർ, 50MP അൾട്രാ-വൈഡ് ഷൂട്ടർ, 50MP ടെലിഫോട്ടോ ഷൂട്ടർ. മുൻവശത്ത്, 20MP ഷൂട്ടർ എന്നിവയാണ് കമ്പനി നൽകിയിരിക്കുന്നത്.
ALSO READ: Oppo Find X9 Ultra: 400 എംപി, ഇനി ക്യാമറയും ബാറ്ററിയും ഓപ്പോ കുത്തക, ഇവനാണ് താരം
ബാറ്ററി
6000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്, കാര്യമായി ആവശ്യങ്ങളില്ലാത്തവർക്ക് ഏകദേശം 2 ദിവസമെങ്കിലും കുറഞ്ഞത് ബാറ്ററി ലഭിക്കും. Oppo AI പെൻ രണ്ട് ഡിസ്‌പ്ലേകളിലും പ്രവർത്തിക്കും എന്നുള്ളതാണ് മറ്റൊരു കാര്യം. 2026 മാർച്ച് 20 ന് ഫോൺ ആഗോള മാർക്കറ്റിലേക്ക് എത്തുമെങ്കിലും യൂറോപ്പ് പോലുള്ള ചില ഇടങ്ങളിൽ എത്തില്ലെന്നാണ് സൂചന. ഇത് ആരാധകരെയും നിരാശയിലാക്കുമെന്നാണ് ടെക്ക് ലോകം വിശ്വസിക്കുന്നത്.