Oppo Find X9 Ultra: 400 എംപി, ഇനി ക്യാമറയും ബാറ്ററിയും ഓപ്പോ കുത്തക, ഇവനാണ് താരം
200 എംപി മെയിൻ ലെൻസ്, 3x ഒപ്റ്റിക്കൽ സൂമുള്ള 200 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 10x ഒപ്റ്റിക്കൽ സൂമുള്ള 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50 എംപി അൾട്രാ-വൈഡ് ക്യാമറ എന്നിവയെല്ലാം ഫോണിൽ

Oppo Find X9 Ultra
300 എംപി ക്യാമറ വെച്ച് വിപണി ഭരിക്കുന്ന വിവോയല്ല ഇനി താരം. വിപണി ഒന്ന് മുഴുവനായി വിഴുങ്ങാൻ തയ്യാറെടുക്കുകയാണ് മറ്റൊരു സ്മാർട്ട്ഫോൺ ഭീമനായ ഓപ്പോ ഉടൻ തന്നെ പുതിയ മോഡലായ ഓപ്പോ ഫൈൻഡ് എക്സ്-9 അൾട്ര വിപണിയിലേക്ക് എത്തുകയാണ്. സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫി ഒരു പ്രൊഫഷൻ ആക്കാൻ താത്പര്യമുള്ളവർ, ഒരു ഡിഎസ്എൽആർ ക്യാമറയും വാങ്ങേണ്ട ഇവനെ മതി. ലോഞ്ച് ഏപ്രിലിൽ ആണെങ്കിലും ഫോണിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തായിട്ടുണ്ട്. ഇതുവരെ ടിപ്സ്റ്റർമാർ നൽകിയ പരിമിത വിവരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴതല്ല.
144 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 6.82 ഇഞ്ച് LTPO AMOLED ഡിസ്പ്ലേ ആയിരിക്കും ഫോണിനെന്ന് റിപ്പോർട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoC ആയിരിക്കും ഫോണിന് കരുത്ത് നൽകുന്നത്. ഇതിന് മുൻപിലെ മോഡലിന് ബാറ്ററി 6000-ന് ഉള്ളിലായിരുന്നെങ്കിൽ ഇപ്പോഴത് 7,050 mAh ആക്കി ഉയർത്തിയിട്ടുണ്ട്. 100 W വയർഡ്, 50 W വയർലെസ് ചാർജിംഗ് സപ്പോർട്ടും ഫോണിനുണ്ടാവും.
ASO READ: Honor X80 GT : എൻ്റമ്മോ ഇതെങ്ങോട്ടാ പോകുന്നേ? 13,000mAh ബാറ്ററിയുമായി ഹോണർ, പുതിയ മോഡൽ ഉടനെത്തും
ഓപ്പോ ഫൈൻഡ് X9 അൾട്രയുടെ ക്യാമറ
200 എംപി മെയിൻ ലെൻസ്, 3x ഒപ്റ്റിക്കൽ സൂമുള്ള 200 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 10x ഒപ്റ്റിക്കൽ സൂമുള്ള 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50 എംപി അൾട്രാ-വൈഡ് ക്യാമറ എന്നിവയുമാണ് ഫോണിൻ്റെ പ്രധാന ആകർഷണങ്ങൾ. സെൽഫികൾക്കായി ഓപ്പോയ്ക്ക് 50 എംപി ഷൂട്ടർ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമാണ് ഫോണിന് നൽകിയിരിക്കുന്നത്.
ഇതാണ് ആ താരം
OPPO Find X9 Pro and Hasselblad Teleconverter Kit unboxing! 📸
• 200MP Hasselblad Telephoto
• 50MP Ultra XDR Main + True Color Camera
• 50MP Ultra Wide 15mm Camera
• 6.78” AMOLED LTPO, 3600 nits
• MediaTek Dimensity 9500 (3nm)
• 7500 mAh Silicon-Carbon Battery, 80W… pic.twitter.com/zvfaOsBF82— Ben Geskin (@BenGeskin) October 28, 2025
235–236 ഗ്രാം ഭാരമാണ്
235–236 ഗ്രാം ഭാരമാണ് ഫോണിനുള്ളത്. IP66/IP68/IP69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗ് എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ. ഫോണിൻ്റെ പിൻഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒരു ഡിജിറ്റൽ ക്യാമറയുടേതിന് സമാനമാണ്. പിന്നിൽ ഒരു മെറ്റൽ ഫ്രെയിമും, ഒരു കൃത്രിമ ലെതറിൻ്റെയും മിക്സ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി ഇനി ലോഞ്ച് വരെ കാത്തിരിക്കാം.