കൃത്യം 15000 രൂപ ലാഭം, ഫീച്ചറുകൾ ഇത് ധാരാളം! കൊതിപ്പിച്ച് ഓപ്പോ റെനോ 16c 5G ഇന്ത്യയിൽ എത്തി
Oppo Reno 16C 5G launched in India: ഓപ്പോ റെനോ 16c 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 8GB + 128GB വേരിയന്റിന് 46,999 രൂപയും, 8GB + 256GB വേരിയന്റിന് 49,999 രൂപയും, 12GB + 256GB വേരിയന്റിന് 55,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഈ വേരിയന്റുകൾക്ക് യഥാക്രമം 4699 രൂപ, 4999 രൂപ, 5999 രൂപ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്.

Oppo Reno 16c 5g Launched In India
ഓപ്പോയുടെ റെനോ സീരീസിലെ പുത്തൻ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റെനോ 15 സീരീസിന്റെ പിൻഗാമിയായി പുതിയ റെനോ 16 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് റെനോ 16 5ജി, റെനോ 16c 5ജി (OPPO Reno 16c 5G) എന്നീ രണ്ട് മോഡലുകളാണ് ഓപ്പോ അവതരിപ്പിച്ചത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന ഓപ്ഷൻ റെനോ 16C 5ജി ആണ്. ഓപ്പോ റെനോ 16 5ജിയോട് ഏറെക്കുറേ സാമ്യമുള്ള ക്യാമറ, മികച്ച ബാറ്ററി ശേഷി, വലിയ ഡിസ്പ്ലേ, കുറഞ്ഞ വില എന്നിവ റെനോ 16 5ജിയിൽ നിന്ന് റെനോ 16C 5ജിയെ വേറിട്ട് നിർത്തുന്നു.
റെനോ 16 5ജിയിൽ ഡിസ്പ്ലേ 6.32 ഇഞ്ചാണ്, എന്നാൽ റെനോ 16C 5ജിയിൽ 6.57 ഇഞ്ച് ഡിസ്പ്ലേയുണ്ട്. ഇരുമോഡലുകളിലും വ്യത്യസ്ത പ്രോസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ടോപ് മോഡൽ റെനോ 16 ആണെങ്കിലും വില ഒരു പ്രധാന ഘടകമായി കാണുന്നവർക്ക് റെനോ 16c 5ജി ആണ് ലാഭം. തൃപ്തികരമായ ഫീച്ചറുകൾ ഉണ്ട്, ടോപ് മോഡലിനെക്കാൾ കൃത്യം 15000 രൂപയുടെ വിലക്കുറവുമുണ്ട് എന്നതാണ് റെനോ 16C 5ജിയുടെ നേട്ടം.
Also Read: ഓൾറൗണ്ടർ സ്റ്റാർ! 50MP ട്രിപ്പിൾ റിയർ ക്യാമറ സഹിതം ഓപ്പോ റെനോ 16 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
റെനോ 16C 5ജിയുടെ പ്രധാന ഫീച്ചറുകൾ
6.57-ഇഞ്ച് (2372 × 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഉള്ള FHD+ AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് ഈ റെനോ ഫോണിന്റെ കരുത്ത്.
മാലി-G615 MC2 ജിപിയു, 8GB / 12GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് റെനോ 16C 5ജിയുടെ പ്രവർത്തനം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. റെനോ 16 5ജിയിൽ മൂന്ന് റിയർ ക്യാമറകളും 50MP ആണ്. എന്നാൽ 16C 5ജിയിൽ ചെറിയ വ്യത്യാസമുണ്ട്. 1/2.0″ SC32HS സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 1/4″ GC08A8 സെൻസറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 1/3.13″ സാംസങ് S5KKN1 സെൻസറുള്ള 50MP 3.5x ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ) എന്നിവയാണ് റെനോ 16C 5ജിയിലുള്ളത്.
സെൽഫിക്കും മറ്റുമായി 1/2.88″ GC50F6 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) ആണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, പൊടി, ജല പ്രതിരോധത്തിനായി IP66+IP68+IP69+IP69K റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയും റെനോ 16C 5ജിയിലുണ്ട്.
5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, 80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ട്വിലൈറ്റ് വയലറ്റ്, സ്റ്റെല്ലാർ പർപ്പിൾ, സ്റ്റാറി വൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.
വിലയും ലഭ്യതയും
ഓപ്പോ റെനോ 16c 5ജിയുടെ 8GB + 128GB വേരിയന്റിന് 46,999 രൂപയും, 8GB + 256GB വേരിയന്റിന് 49,999 രൂപയും, 12GB + 256GB വേരിയന്റിന് 55,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഈ വേരിയന്റുകൾക്ക് യഥാക്രമം 4699 രൂപ, 4999 രൂപ, 5999 രൂപ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
ഈ ഓപ്പോ റെനോ 5ജി ഫോൺ ഇപ്പോൾ പ്രീ ബുക്ക് ചെയ്യാൻ അവസരമുണ്ട്. ജൂലൈ 9 മുതലാണ് ഓപ്പൺ സെയിൽ ആരംഭിക്കുന്നത്. ഓപ്പോ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി റെനോ 16C 5ജി വാങ്ങാനാകും. തുടക്കത്തിൽ ആകർഷകമായ നിരവധി ലോഞ്ച് ഓഫറുകൾ ഈ മോഡലിന് ലഭ്യമാണ്.
English Summary
Oppo Reno 16c 5G has been launched in India. The 8GB + 128GB variant is priced at Rs 46,999, the 8GB + 256GB variant is priced at Rs 49,999, and the 12GB + 256GB variant is priced at Rs 55,999. There is a 10 percent discount available as part of the launch offer. Therefore, bank discounts of Rs 4699, Rs 4999, and Rs 5999 are available on these variants respectively.