ഓൾറൗണ്ടർ സ്റ്റാർ! 50MP ട്രിപ്പിൾ റിയർ ക്യാമറ സഹിതം ഓപ്പോ റെനോ 16 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Oppo Reno 16 5G launched in India: റെനോ 15 സീരീസിന്റെ പിൻഗാമിയായി ഓപ്പോ പുതിയ റെനോ 16 സീരീസ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഓപ്പോ റെനോ 16 5ജി (OPPO Reno16 5G), ഓപ്പോ റെനോ 16C 5ജി (OPPO Reno16c 5G) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇതിൽ എത്തിയിരിക്കുന്നത്. റെനോ 16 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 61,999 രൂപയും 12GB + 256GB വേരിയന്റിന് 67,999 രൂപയുമാണ് വില.
ഓപ്പോയുടെ ഓൾറൗണ്ടർ സ്റ്റാറുകളാണ് റെനോ സീരീസ് മോഡലുകൾ. അതിനാൽത്തന്നെ ഓപ്പോ ആരാധകരിൽ വലിയൊരു വിഭാഗം റെനോ സീരീസ് ഫാൻസാണ്. തങ്ങളുടെ റെനോ 15 സീരീസിന്റെ പിൻഗാമിയായി ഓപ്പോ പുതിയ റെനോ 16 സീരീസ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഓപ്പോ റെനോ 16 5ജി (OPPO Reno16 5G), ഓപ്പോ റെനോ 16C 5ജി (OPPO Reno16c 5G) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇതിൽ എത്തിയിരിക്കുന്നത്. ഈ രണ്ട് മോഡലുകളിൽ ഏറ്റവും മികച്ച മോഡൽ റെനോ 16 5ജിയാണ്. റെനോ 16 5ജി വാങ്ങാൻ കഴിയാത്തവർക്ക് ബദൽ ഓപ്ഷനായി റെനോ 16C പരിഗണിക്കാനാകും. നിശ്ചിത വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് മികച്ച ക്യാമറ, ശക്തമായ പെർഫോമൻസ്, ബാറ്ററി ശേഷി എന്നിവയൊക്കെ വാഗ്ദാനം ചെയ്യുന്ന ഓപ്പോയുടെ പുതിയ ഓൾറൗണ്ടർ സ്റ്റാർ ആണ് റെനോ 16 5ജി.
ഓപ്പോ റെനോ 16 5ജിയുടെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.32-ഇഞ്ച് (2640 × 1216 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1800 nits വരെ HBM / 3600 nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഗാർഡ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
Also Read: ശ്ലെടാ.. കൂട്ടിക്കൂട്ടി ഇതെങ്ങോട്ട്! വിവോ X300 FE 5ജിക്ക് ഇപ്പോൾ ഐഫോൺ 17 മോഡലിനെക്കാൾ വില
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) പ്രോസസർ ആണ് ഈ റെനോ ഫോണിന്റെ കരുത്ത്. അഡ്രിനോ 722 GPU, 8GB / 12GB LPDDR5X റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് പ്രവർത്തനം. ഏറ്റവും പുതിയ എഐ ഫീച്ചറുകളുടെ പിന്തുണയോടെയാണ് ഈ ഓപ്പോ ഫോൺ എത്തിയിരിക്കുന്നത്.
ശക്തമായ ക്യാമറ സജ്ജീകരണം ഈ റെനോ 16 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 116º 1/2.88″ അൾട്രാ-വൈഡ് ക്യാമറ (ƒ/2.0 അപ്പേർച്ചർ), 1/2.75″ സാംസങ് JN5 സെൻസറുള്ള 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ (OIS, f/2.8 അപ്പർച്ചർ), 4K 60 fps വീഡിയോ റെക്കോർഡിങ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ ഇതിലുണ്ട്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 1/2.88″ GC50F6 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിങ്) ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66 + IP68 + IP69 + IP69K റേറ്റിങ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C 2.0, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6700mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സ്റ്റാറി വൈറ്റ്, ട്വിലൈറ്റ് വയലറ്റ്, സ്റ്റെല്ലാർ പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.
വിലയും ലഭ്യതയും
ഓപ്പോ റെനോ 16 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 61,999 രൂപയും 12GB + 256GB വേരിയന്റിന് 67,999 രൂപയുമാണ് വില. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴിയുള്ള പർച്ചേസിന് 10 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. ഇതിന്റെ പ്രീ ഓഡർ ആരംഭിച്ചിട്ടുണ്ട്. 2026 ജൂലൈ 9 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.
ആമസോൺ, ഫ്ലിപ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഓപ്പോ ഇ-സ്റ്റോർ എന്നിവ വഴി ഈ ഓപ്പോ റെനോ 16 5ജി വാങ്ങാനാകും. വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി നിരവധി ആകർഷകമായ ഓഫറുകൾ ഇതിന് ലഭ്യമാണ്. 18 മാസം വരെ സീറോ ഡൗൺ പേയ്‌മെന്റ്, 5000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, സൗജന്യ 180 ദിവസ സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ, ഓപ്പോ എൻകോ ബഡ്സ്3 പ്രോ പ്ലസിൽ 50% ഡിസ്കൗണ്ട് എന്നിവ അതിൽപ്പെടുന്നു.
English Summary
Oppo today launched the new Reno 16 series in India as the successor to the Reno 15 series. It comes in two models, the OPPO Reno16 5G and the OPPO Reno16C 5G. The Reno 16 5G is priced at Rs 61,999 for the 8GB + 256GB base variant and Rs 67,999 for the 12GB + 256GB variant. Its open sale will start from July 9.