Oppo Smartphone Launch: ഒപ്പോയുടെ രണ്ട് കിടിലൻ മോഡലുകൾ, വിലയും ലീക്കായി

91-Mobiles-ൻ്റെ വെബ്സൈറ്റ് പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം. Oppo F33, Oppo F33 Pro എന്നീ ഫോണുകൾ ഏപ്രിൽ മൂന്നാം വാരത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് വിവരം. Oppo F31 സീരീസിനേക്കാൾ ബാറ്ററി ലൈഫിലും, ക്വാളിറ്റിയിലും മികച്ചു നിൽക്കുന്ന മോഡലാണ്. എഫ്33 സീരിസിന് 25,000 രൂപ മുതൽ 35,000 രൂപ ആയിരിക്കും വില എന്നാണ് സൂചന

Oppo Smartphone Launch: ഒപ്പോയുടെ രണ്ട് കിടിലൻ മോഡലുകൾ, വിലയും ലീക്കായി

Oppo F33 Smartphone

Updated On: 

22 Apr 2026 | 08:07 AM

ഒപ്പോയുടെ രണ്ട് കിടിലൻ മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ്. ഒപ്പോയുടെ എഫ് സീരിസിലെ ഒപ്പോ F33, ഒപ്പോ F33 Pro എന്നിവയാണ് കമ്പനി അവതരിപ്പിക്കുന്ന മോഡലുകൾ. കമ്പനി ഇതുവരെ ഔദ്യോഗികമായി ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എങ്കിലും ഫോണിൻ്റെ വിലയും ചില വിവരങ്ങളും ഇതിനോടകം പുറത്തായിട്ടുണ്ട്. ഇവയുടെ വില മറ്റ് വിവരങ്ങൾ എന്നിവ പരിശോധിക്കാം. എഫ്-സീരീസ് സ്മാർട്ട്‌ഫോണുകൾക്ക് നിലവിലുള്ള മോഡലുകളേക്കാൾ അല്പം ഉയർന്ന വിലയുണ്ടാവാൻ സാധ്യതയുണ്ട്. ഓപ്പോ എഫ്31 സീരീസിന് 7,000 എംഎഎച്ച് ബാറ്ററിയും 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറയുമുണ്ട്.

പ്രതീക്ഷിക്കുന്ന വില

91-Mobiles-ൻ്റെ വെബ്സൈറ്റ് പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം. Oppo F33, Oppo F33 Pro എന്നീ ഫോണുകൾ ഏപ്രിൽ മൂന്നാം വാരത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് വിവരം. Oppo F31 സീരീസിനേക്കാൾ ബാറ്ററി ലൈഫിലും, ക്വാളിറ്റിയിലും മികച്ചു നിൽക്കുന്ന മോഡലാണ്. എഫ്33 സീരിസിന് 25,000 രൂപ മുതൽ 35,000 രൂപ ആയിരിക്കും വില എന്നാണ് സൂചന. നിലവിലുള്ള മോഡലുകൾക്ക് 7,000mAh ബാറ്ററി പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള IP69 + IP68 + IP66 റേറ്റിംഗുകൾ എന്നിവയുണ്ട്.

ALSO READ: Smartphone Tips: യാത്രയ്ക്കിടെ ഫോണിൽ നെറ്റ് വർക്ക് പോയാൽ, 10 സെക്കൻ്റിലൊരു ട്രിക്ക്

പോസ്റ്റ് കാണാം

മുൻ ലോഞ്ച് ചെയ്ത മോഡലുകളെ പറ്റി നോക്കിയാൽ

ഓപ്പോ എഫ്31 പ്രോ, ഓപ്പോ എഫ്31 മോഡലുകളെ പറ്റി നോക്കിയാൽ 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഇവക്കുള്ളത്. 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഇവയിലുണ്ട്.

വാനില മോഡലിന് 16 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്, പ്രോ മോഡലിന് 32 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്. 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയാണ് ഡ്യുവോയ്ക്കുള്ളത്. മീഡിയടെക് ഡൈമെൻസിറ്റിയുടെ 7300-എനർജി ചിപ്‌സെറ്റിലാണ് ഓപ്പോ എഫ് 31 പ്രോ പ്രവർത്തിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 SoCയിലാണ് എഫ് 31 പ്രവർത്തിക്കുന്നത്.

 

 

 

Follow Us
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്