Poco X8 Series : അമ്പോ, ഇന്ത്യയിൽ മാത്രം 9000mAh ബാറ്ററി; ഈ പോക്കോ തൂക്കും

Poco X8 Pro, Poco X8 Pro Max India Price And Specifications : നാളെയാണ് പോക്കോ X8 സീരീസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുക. 35,000 മുതൽ 40,000 രൂപ വരെയാകും ഫോണിൻ്റെ വില വരാൻ സാധ്യത

Poco X8 Series : അമ്പോ, ഇന്ത്യയിൽ മാത്രം 9000mAh ബാറ്ററി; ഈ പോക്കോ തൂക്കും

Poco X8 Pro Max

Published: 

16 Mar 2026 | 11:23 PM

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമിയുടെ സബ് ബ്രാൻഡാണ് പോക്കോ. ബജറ്റ് ഫോണുകളിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയ പോക്കോ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡൽ നാളെ മാർച്ച് 17-ാം തീയതി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പോക്കോ X8 സീരീസ് ഫോണുകൾ ഇന്ത്യയിലും മറ്റ് വിദേശ മാർക്കറ്റിലും ഓരേ സമയമാണ് അവതരിപ്പിക്കുന്നത്. പോക്കോ X8 പ്രൊ., പോക്കോ X8 പ്രൊ മാക്സ് എന്നീ രണ്ട് വേരിയൻ്റുകളിലുള്ള ഫോൺ ആണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കൾ നാളെ വിപണയിൽ അവതരിപ്പിക്കാൻ പോകുന്നത്. ഇതിൽ പോക്കോ X8 പ്രൊ മാക്സാണ് വിപണിയിൽ കൂടുതൽ ശ്രദ്ധ നേടാൻ സാധ്യത. പ്രധാനമായും മറ്റ് വിപണിയിൽ നിന്നും വ്യത്യസ്തമായി വലിയ ബാറ്ററി ബാക്ക്അപ്പുള്ള ഫോൺ ഇത്തവണ പോക്കോ ഇന്ത്യയിൽ മാത്രമായി അവതരിപ്പിക്കിന്നത്.

12ജിബി+ 256ജിബി, 12ജിബി+ 512 ജിബി എന്നിങ്ങിനെ രണ്ട് സ്റ്റോറേജ് വേരിയൻ്റിലുള്ള ഫോൺ പോക്കോ X8 പ്രൊ മാക്സിലൂടെ വിപണയിലേക്കെത്തിക്കുന്നത്. X8 സീരീസിലെ മറ്റൊരു ഫോണായ പോക്കോ X8 പ്രൊ മൂന്ന് സ്റ്റോറേജ് വേരിയൻ്റിലാണ് ലഭ്യമാകു. 8ജിബി+ 256ജിബി, 8ജിബി+ 512 ജിബി, 12ജിബി+ 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റേറേജ് വേരിയിൻ്റാണ് പോക്കോ X8 പ്രൊയ്ക്കുള്ളത്.

ASO READ: Honor X80 GT : എൻ്റമ്മോ ഇതെങ്ങോട്ടാ പോകുന്നേ? 13,000mAh ബാറ്ററിയുമായി ഹോണർ, പുതിയ മോഡൽ ഉടനെത്തും

അതേസമയം ക്യാമറ രണ്ട് ഫോണുകൾക്കും ഒരേപോലെയാണ്. ഡ്യൂവെൽ ക്യാമറ സിസ്റ്റത്തിൽ 50 എംപിയാണ് പ്രധാന ക്യാമറയ്ക്കുള്ളത്. എന്നാൽ ഇരു ഫോണുകളുടെ സ്ക്രീൻ്റെ വലുപ്പിത്തിൽ ചെറിയ മാറ്റമുണ്ട്. പ്രൊ മാക്സിന് 6.83 ഇഞ്ചാണ് വലുപ്പമെങ്കിൽ പ്രൊയുടെ സ്ക്രീൻ സൈസ് 6.59 ഇഞ്ച് മാത്രമാണ്. എന്നാൽ രണ്ട് ഫോണുകളുടെ സ്ക്രീൻ റെസെല്യൂഷൻ മറ്റും ഫീച്ചേഴ്സും ഒരേപോലെയാണ്. 1.5k അമോൾഡ് ഡിസ്പ്ലെയ്ക്ക് 120ഹെർട്സ് ആണ് റിഫ്രെഷ് റേറ്റ്, 3500 നിറ്റ്സാണ് ബ്രൈറ്റ്സിനുള്ളത്. ഒപ്പം 3,840 PWM ഡിമ്മിങ് സൗകര്യം കമ്പനി ഉറപ്പ് വരുത്തുന്നു.

IP66 + IP68 + IP69 + IP69K ഡെസ്റ്റ് വാർട്ട് റെസിസ്റ്റൻസ് റേറ്റിങ്ങാണ് ഇരു ഫോണുകൾക്കുമുള്ളത്. പ്രൊ മാക്സിൽ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്കാനറുമുണ്ടാകും. നാളെ അവതരിപ്പിക്കുന്ന ഫോണിൻ്റെ ബാറ്ററി ബാക്ക്അപ്പ് 8,500mAh മാത്രമാണ്. അതേസമയം ഇന്ത്യയിലെ മോഡലുകളുടെ ബാറ്ററിബാക്ക്അപ്പ് 9,000mAh ആണ്. എന്നാൽ X8 പ്രൊയുടെ ബാറ്ററി ബാക്ക്അപ്പ് 6,500mAh മാത്രമെ ഉള്ളൂ. ബാറ്ററി ഒഴിച്ച് പോക്കോ X8 സീരീസിലെ ഫോണുകൾക്കെല്ലാം ഒരേ ഫീച്ചറുകളാണ്. X8 പ്രൊ മാക്സിന് 3nm ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്പ്സെറ്റാണുള്ളത്. X8 പ്രൊയ്ക്ക് 4nm ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ എസ്ഒസിയാണ് ചിപ്പി്സെറ്റ്. 100വാട്ട് ഫാസ്റ്റ് ചാർജിങ്, 27 വാട്ട് റിവേഴ്സ് ചാർജിങ്ങും ഫോണിൽ സപ്പോർട്ടാകും.

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍