Realme 16x 5G: റിയൽമിയുടെ അസാധ്യ വിലക്കുറവ് ഫോൺ, എല്ലാം പുറത്തു വന്നു
ഫോണിൻ്റെ ഔദ്യോഗിക സ്പെസിഫിക്കേഷനുകൾ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. മികച്ച സ്ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി ചിപ്പ്, ഡ്യുവൽ റിയർ ക്യാമറകൾ, ഫാസ്റ്റ് ചാർജിംഗ് എന്നിവയിലെല്ലാം വലിയ മാറ്റം ഇത്തരത്തിൽ പ്രതീക്ഷിക്കാം എന്നാണ് സൂചന. ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന റിയൽമി UI ആയിരിക്കും ഫോണിൽ മറ്റൊരു ആകർഷണം. മോഡലുകൾ വിൽപനക്ക് എത്തിച്ചേക്കാവുന്ന വിലയും വിവിധ ടിപ്സ്റ്റർമാർ പുറത്തു വിട്ടിട്ടുണ്ട്.
തീയ്യതി പുറത്തു വിട്ടിട്ടില്ലെങ്കിലും അധികം താമസിക്കാതെ തന്നെ പുറത്തു വരാനിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റിയൽമി 16x 5G. ഇതിനോടകം ഫോണിൻ്റെ കൂടുതൽ വിവരങ്ങൾ വിവിധ സാമൂഹിക മാധ്യമ പേജുകളിൽ എത്തിയിട്ടുണ്ട്. എന്നാണ് ഫോണിൻ്റെ ഔദ്യോഗിക ലോഞ്ച്, എത്ര രൂപക്ക് ഇന്ത്യൻ വിപണിയിൽ ഫോൺ വാങ്ങാൻ സാധിക്കും തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം. ഇതിനെ പറ്റി കമ്പനി വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ലെങ്കിലും വിവിധ ടെക് വെബ്സൈറ്റുകൾ വിവിധ ലേഖനങ്ങൾ ഫോൺ ലോഞ്ചുമായി ബന്ധപ്പെട്ട് പുറത്തു വിട്ടിട്ടുണ്ട്. ഫോണിൻ്റെ സ്റ്റോറേജ് വേരിയൻ്റുകൾ നിറം എന്നിവയാണ് എത്തിയിട്ടുള്ള മറ്റ് വിവരങ്ങൾ.
ലീക്കായ വിവരങ്ങൾ
ലൈനപ്പിൽ നിലവിൽ എത്തുമെന്ന് വിവരമുള്ള ഫോണുകൾ റിയൽമിയുടെ 16 5G, 16 Pro 5G, 16 Pro+ 5G എന്നീ മോഡലുകളാണ്. വലിയ വില നൽകാതെ വാങ്ങാൻ സാധിക്കുന്ന ഫൈവ്-ജി ഫോണുകളായിരിക്കും ഇവ എന്നാണ് സൂചന. പ്രധാനമായും മൂന്ന് വേരിയൻ്റുകളാണ് ഇതിൽ എത്തുന്നത്. അവ ഏതൊക്കെയെന്ന് ചുവടെ നൽകുന്നു.
- 4 ജിബി റാം + 128 ജിബി സ്റ്റോറേജ്
- 6 ജിബി റാം + 128 ജിബി സ്റ്റോറേജ്
- 6 ജിബി റാം + 256 ജിബി സ്റ്റോറേജ്
പ്രതീക്ഷിക്കുന്ന കളർ വേരിയൻ്റുകൾ
എൻഡുറൻസ് ബ്രൗൺ അല്ലെങ്കിൽ ഗ്ലോറി വൈറ്റ്. എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോൺ എത്തുക എന്നതാണ് സൂചന. എന്നാൽ കൂടുതൽ നിറങ്ങളിലുള്ള മോഡലുകൾ ഉണ്ടോ എന്നതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ട്.
ALSO READ: 9000 രൂപ കമ്പനിയുടെ കുറവ്, വാങ്ങുമ്പോൾ ഇനിയും കുറയും, ഇതാണ് ടൈം
എന്ത് പ്രതീക്ഷിക്കാം
ഫോണിൻ്റെ ഔദ്യോഗിക സ്പെസിഫിക്കേഷനുകൾ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. മികച്ച സ്ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി ചിപ്പ്, ഡ്യുവൽ റിയർ ക്യാമറകൾ, ഫാസ്റ്റ് ചാർജിംഗ് എന്നിവയിലെല്ലാം വലിയ മാറ്റം ഇത്തരത്തിൽ പ്രതീക്ഷിക്കാം എന്നാണ് സൂചന. ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന റിയൽമി UI ആയിരിക്കും ഫോണിൽ മറ്റൊരു ആകർഷണം. ഒപ്പം നല്ല ബാറ്ററി ലൈഫ്, മികച്ച യൂസർ ഫ്രണ്ടലിയായ ഫോൺ എന്നിവയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.
അറിഞ്ഞിരിക്കാൻ
കഴിഞ്ഞ ഒക്ടോബറിലാണ് Realme 15x 5G- പുറത്തിറക്കിയത്.15x ന് 6.8 ഇഞ്ച് HD+ ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, ഡൈമെൻസിറ്റി 6300 ചിപ്പ്, 50MP പ്രധാന ക്യാമറ, 7,000mAh ബാറ്ററി, 60W ഫാസ്റ്റ് ചാർജിംഗ് എന്നിവ ഉണ്ടായിരുന്നു.ഇതിൽ നിന്നും അൽപ്പം കൂടി മെച്ചപ്പെടുത്തിയായിരിക്കും, 16x 5G എത്തുന്നതാണ് സൂചന.
ഇന്ത്യയിലെ വില
നിലവിൽ മോഡലിൻ്റെ ഇന്ത്യൻ വിലയെ പറ്റി വിവരങ്ങളില്ല, എന്നാൽ 16,999 രൂപയ്ക്കും 19,999 രൂപയ്ക്കും ഇടയിൽ മോഡലുകൾ വിൽപനക്ക് എത്തിച്ചേക്കാം എന്നാണ് സൂചന. സ്പെസിഫിക്കേഷനുകളും ഇത്തം സൂചനകളാണ് നൽകുന്നത്. എന്തായാലും ഫോൺ ലോഞ്ചായ ശേഷം മറ്റ് വിവരങ്ങൾ ലഭ്യമാകും. റിയൽമി എപ്പോഴും ബജറ്റ് ഫോണുകൾ വിപണിയിലിറക്കി ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന കമ്പനികളിലൊന്നാണ്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺ പ്ലസും റിയൽമിയിൽ ലയിച്ചതായി സൂചനയുണ്ട്. ഇനി വരുന്ന ഫോൺ നിർമ്മാണം ഇരു കമ്പനികളും ഒരുമിച്ചായിരിക്കും എന്നാണ് റിപ്പോർട്ട്.
English Summary
Realme Planning to Launch their new Budget Friendly Smartphone Realme 16x 5G in Indian Market Soon. Phone’s Storage Variants and Some features already Leaked in Social Media. Comparing their Last Model 15x 5G this Model do have some Improved Features also. From Display to Battery Better Upgrades Users can Expect