Realme GT 9 Pro : അട ഗൊമ്മാലേ! 200 എംപി ക്യാമറയോ? റിയൽമി ഇത് പൊളിച്ചടക്കും

Realme GT 9 Pro Specifications : കഴിഞ്ഞ വർഷം 8 പ്രൊ ആയിരുന്നു റിയൽമീ ജിടി സീരീസിൽ ഇന്ത്യൻ വിപണിയിൽ എത്തിയത്. 7,000എംഎഎച്ച് ബാറ്ററിയായിരുന്ന റിയൽമി ജിടി 8 സീരീസിൻ്റെ പ്രധാന ആകർഷണം

Realme GT 9 Pro : അട ഗൊമ്മാലേ! 200 എംപി ക്യാമറയോ? റിയൽമി ഇത് പൊളിച്ചടക്കും

Realme Gt 9 Pro

Published: 

25 Feb 2026 | 11:46 PM

കഴിഞ്ഞ വർഷം വിപണിയിൽ എത്തി തരംഗമായി മാറിയ സ്മാർട്ട്ഫോണായിരുന്നു റിയൽമി ജിടി 8 പ്രൊ. സ്നാപ്ഡ്രാഗൺ ചിപ്പ്സെറ്റും 7,000എംഎഎച്ച് ബാറ്ററിയുമെല്ലാമായി ജിടി 8 സീരീസ് ഒരു ട്രെൻഡ് സെറ്ററായി മാറിയിരുന്നു. അതിന് പിന്നാല ജിടിയുടെ അടുത്ത സീരീസായ റിയൽമി ജിടി 9 പ്രൊയെ സംബന്ധിച്ചുള്ള ചില അഭ്യൂഹങ്ങൾ പുറത്ത് വരുന്നത്. 8 പ്രൊയുടെ അപ്ഗ്രേഡ് പതിപ്പാണ് വിപണിയിലേക്ക് വരാൻ സാധ്യതയെങ്കിലും ചില വമ്പൻ മാറ്റങ്ങൾ 9 പ്രൊയിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫോണിൻ്റെ ക്യാമറ. 200 മെഗാപിക്സൽ ക്യാമറ ലെൻസായിരിക്കും റിയൽമി ജിടി 9 പ്രൊയിൽ കൊണ്ടുവരികയെന്നാണ് അഭ്യൂഹം. നിലവിൽ വിപണിയിലുള്ള ജിടി 8 പ്രൊയുടെ ക്യാമറ 24എംഎം ഫോക്കൽ ലെങ്തുള്ള 50 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം മറ്റൊരു 50 ടെലിഫോട്ടോ ലെൻസുമാണുള്ളത്. തീരുന്നില്ല, 8 എം.പിയുടെ അൾട്ര വൈഡ് ആംഗിൾ ക്യാമറയും ജിടി8 പ്രൊയ്ക്കുണ്ട്. അതേസമയം സെൽഫി ക്യാമറ 16 എംപി മാത്രമാണുള്ളത്.

ALSO READ : iQOO 15R : ചുമ്മാ പൊളി സാധനം, സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പ്സെറ്റ്, 7600mAH ബാറ്ററി; ഐക്യൂ 15ആർ ഇന്ത്യയിൽ എത്തി

200 എംപി ക്യാമറ എന്നുള്ളത് നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. ഒപ്പോയുടെ ഫൈൻഡ് എക്സ്9 200 മെഗാപിക്സൽ ക്യാമറയുമായി വിപണിയിൽ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സാംസങ്ങിൻ്റെ എച്ച്പി5 ലെൻസാണ് ഒപ്പോ ഉപയോഗിക്കുക. കൂടാതെ ഒപ്പോ ഫൈൻഡ് എക്സ് 10ലും ഈ ക്യാമറ ഉണ്ടാകും. ഒപ്പോയ്ക്ക് പുറമെ വിവോ എക്സ്300 ഷവോമിയുടെ 18 പ്രൊ എന്നീ ഫോണുകളിലും 200 എംപി ക്യാമറ ഫീച്ചർ ഉണ്ടായേക്കും.

റിയൽമി ജിടി 8 പ്രൊയുടെ ഫീച്ചറുകൾ

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ്സെറ്റിലാണ് റിയൽമി ജിടി 8 പ്രൊ പ്രവർത്തിക്കുക. 7,000 എംഎഎച്ച് ബാറ്ററി ബാക്ക്അപ്പുള്ള ഫോൺ 120 വാട്ട് ഫാസ്റ്റ് ചാർജിങ് സംവിധാനവുമുണ്ട്. അതേസമയം ജിടി 8 സ്നാപ്ഡ്രാഗണിൻ്റെ 8 എലൈറ്റ് ചിപ്പ്സെറ്റിലാണ് പ്രവർത്തിക്കുക. ഫാസ്റ്റ് ചാർജിങ് 100 വാട്ടാണ്. ജിടി 8 പ്രൊയുടെ നിലവിലെ വില 72,999 രൂപയാണ്.

Loading...
Unable to load recommendations.
Follow Us
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി