AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Realme Narzo 90X : വാലൻ്റൈൻസ് ദിനത്തിൽ ഒരു ചുവന്ന ഫോൺ വാങ്ങാം; റിയൽമീ നർസോ 90X പുതിയ വേരിയൻ്റ് അവതരിപ്പിച്ചു

Realme Narzo 90X Maroon Red Phone Price And Features : ഈ കഴിഞ്ഞ ഡിസംബറിലാണ് ഫോൺ അവതരിപ്പിച്ചത്. അന്ന് രണ്ട് വേരയിൻ്റുകളിലായിട്ടായിരുന്നു റിയൽമീ നർസോ 90X അവതരിപ്പിച്ചത്

Realme Narzo 90X : വാലൻ്റൈൻസ് ദിനത്തിൽ ഒരു ചുവന്ന ഫോൺ വാങ്ങാം; റിയൽമീ നർസോ 90X പുതിയ വേരിയൻ്റ് അവതരിപ്പിച്ചു
Realme Narzo
Jenish Thomas
Jenish Thomas | Updated On: 12 Feb 2026 | 12:51 AM

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമീ നർസോ 90X ഫോണിൻ്റെ പുതിയ വേരിയൻ്റ് അവതരിപ്പിച്ചു. മറൂൺ റെഡ് നിറത്തിലുള്ള ഫോണാണ് റിയൽമീ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ 2025 ഡിസംബറിൽ വിപണിയിൽ എത്തിച്ച ഫോണിന് ഫ്ലാഷ് ബ്ലൂ, നൈട്രോ ബ്ലൂ എന്നീ രണ്ട് വേരിയൻ്റുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

മീഡയടെക് ഡൈമെൻസിറ്റി 6300 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൻ്റെ 7,000 എംഎച്ചിൻ്റെ വമ്പൻ ബാറ്ററിയാണ്. കൂടാതെ 60 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിങ്ങും അഡ്വാൻസ്ഡ് കൂളിങ് സിസ്റ്റവും ഫോണിനുണ്ട്. ഐപി65, ഐപി 69 ഡസ്റ്റ് വാട്ടർ റെസിസ്റ്റെൻസ് ഫോണിനുണ്ട്. ഫെബ്രുവരി 14ന് വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് പുതിയ വേരിയൻ്റ് വിപണയിൽ എത്തുക. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലൂടെ ഫോൺ ലഭിക്കുക. കൂടാതെ റിയൽമീയുടെ ഔദ്യോഗിക വെബ്സൈറ്റിലും നർസോ 90x ലഭിക്കും.

ആറ് ജിബി റാമും 128 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള നർസോ 90x ന് 13999 രൂപയാണ് വില. എട്ട് ജിബി റാമുള്ള ഫോണിൻ്റെ വില 15,499 രൂപയാണ്.  6.8 ഇഞ്ച് വലുപ്പമുള്ള ഫോണിന് എച്ച്ഡി പ്ലസ് ഡിസ്പ്ലെയ്ക്കൊപ്പം 1520 x 720 റെസെല്യൂഷൻ. 50 എംപിയാണ് പ്രൈമറി ക്യാമറ, 8 എംപിയാണ് ഫ്രണ്ട് ക്യാമറ.

Follow Us