AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Realme Smartphones: റിയൽമിയുടെ രണ്ട് കിടിലൻ മോഡലുകൾ ഉടൻ? വിവരങ്ങൾ ചോർന്നു

ഇന്ത്യയിൽ അടുത്തിടെ പുറത്തിറക്കിയ റിയൽമി 16 പ്രോ 5G, റിയൽമി 16 പ്രോ+ 5G എന്നിവക്ക് പിന്നാലെ എത്തുന്ന മൂന്നാമത്തെ ഫോൺ സീരിസായിരിക്കും ഇത്. മൂന്ന് കളർ ഓപ്ഷനുകളിലും മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഫോണുകൾ എത്തും.

Realme Smartphones: റിയൽമിയുടെ രണ്ട് കിടിലൻ മോഡലുകൾ ഉടൻ? വിവരങ്ങൾ ചോർന്നു
Realme SmartphonesImage Credit source: Relme_Website
Arun Nair
Arun Nair | Published: 15 Mar 2026 | 01:40 PM

ഇന്ത്യൻ വിപണിയിലേക്ക് റിയൽമി എത്തിക്കാൻ ഉദ്ദേശിക്കുന്ന രണ്ട് പുതിയ സ്മാർട്ട്ഫോണുകളുടെയും വിവരങ്ങൾ ചോർന്നു. റിയൽമിയുടെ 6T 5G ഉം P4R 5G ഉം ആണ് പുതിയതായി ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന ഫോണുകൾ. ഔദ്യോഗിക ലോഞ്ച് തീയതിയിൽ കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ചില സൂചനകൾ ഇതിനോടകം എത്തിയിട്ടുണ്ട്. സ്മാർട്ട്‌ഫോണുകളുടെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചോർച്ച സൂചിപ്പിക്കുന്നത് ഇവ രണ്ടും ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്നാണ്.

സ്മാർട്ട്‌ഫോണുകളുടെ മറ്റ് വിവരങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇന്ത്യയിൽ അടുത്തിടെ പുറത്തിറക്കിയ റിയൽമി 16 പ്രോ 5G, റിയൽമി 16 പ്രോ+ 5G എന്നിവക്ക് പിന്നാലെ എത്തുന്ന മൂന്നാമത്തെ ഫോണായിരിക്കാം റിയൽമി 16T 5G എന്നായിരിക്കും സൂചന. മൂന്ന് കളർ ഓപ്ഷനുകളിലും മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഫോണുകൾ എത്തുമെന്നാണ് ടിപ്സ്റ്റർമാർ പറയുന്നത്

റിയൽമിയുടെ 6T 5G-യിൽ

6 ജിബി റാം, 128 ജിബി സ്റ്റോറേജ്
8 ജിബി റാം, 128 ജിബി സ്റ്റോറേജ്
8 ജിബി റാം, 256 ജിബി സ്റ്റോറേജ്

Realme P4R 5G-യിൽ

4 ജിബി റാം, 128 ജിബി സ്റ്റോറേജ്
6 ജിബി റാം, 128 ജിബി സ്റ്റോറേജ്
6 ജിബി റാം, 256 ജിബി സ്റ്റോറേജ്

റിയൽമി 16 സീരീസ്

റിയൽമി 16- സീരിസിൽ ഇതിനോടകം റിയൽമി 16 പ്രോ 5ജി, റിയൽമി 16 പ്രോ+ 5ജി എന്നീ രണ്ട് വേരിയൻ്റുകൾ ജനുവരി 6 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. റിയൽമി 16 പ്രോ+ 5G-യുടെ പ്രാരംഭ വില 39,999 രൂപയിൽ ആണ് ആരംഭിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 31,999 രൂപയാണ്.

കളർ ഓപ്ഷനുകൾ

നിലവിൽ പ്രോ+ മോഡൽ മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ, കാമെലിയ പിങ്ക് എന്നീ നിറങ്ങളിലും പ്രോ വേരിയന്റ് മാസ്റ്റർ ഗോൾഡ്, പെബിൾ ഗ്രേ, ഓർക്കിഡ് പർപ്പിൾ എന്നീ നിറങ്ങളിലും ലഭ്യമാകും.

Follow Us