വേഗം കൊണ്ടുവായോ… കാത്തിരിക്കാൻ വയ്യായേ! റെഡ്മി K90 അൾട്ര ലോഞ്ച് തിയതി പ്രഖ്യാപിച്ചു
REDMI K90 Ultra launch: റെഡ്മിയുടെ K സീരീസിലെ പുതിയ അൾട്ര മോഡൽ ചൈനയിൽ ലോഞ്ചിന് ഒരുങ്ങുന്നു. കഴിഞ്ഞ വർഷത്തെ K80 അൾട്രയുടെ പിൻഗാമിയായി പുതിയ റെഡ്മി K90 അൾട്ര എന്ന മോഡലാണ് ലോഞ്ചിന് സജ്ജമായിരിക്കുന്നത്. ജൂൺ 30ന് ഈ ഫോൺ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Redmi K90 Ultra Launch
നല്ലൊരു സ്മാർട്ട്ഫോൺ വരുന്നുണ്ട് എന്നറിഞ്ഞാൽ പിന്നെ സ്മാർട്ട്ഫോൺ ആരാധകർക്ക് ഇരിക്കപ്പൊറുതി ഉണ്ടാകില്ല, എത്രയും വേഗം അത് ഒന്ന് ലോഞ്ച് ചെയ്തിരുന്നെങ്കിൽ എന്നാകും ആരാധകർ ആഗ്രഹിക്കുക. ഇപ്പോൾ റെഡ്മി ആരാധകർക്ക് പ്രതീക്ഷയ്ക്ക് വക നൽകി റെഡ്മിയുടെ K സീരീസിലെ പുതിയ അൾട്ര മോഡൽ ചൈനയിൽ ലോഞ്ചിന് ഒരുങ്ങുന്നു. കഴിഞ്ഞ വർഷത്തെ K80 അൾട്രയുടെ പിൻഗാമിയായി പുതിയ റെഡ്മി K90 അൾട്ര (REDMI K90 Ultra) എന്ന മോഡലാണ് ലോഞ്ചിന് സജ്ജമായിരിക്കുന്നത്. ജൂൺ 30ന് ഈ ഫോൺ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയിൽ ലോഞ്ച് ചെയ്യുന്ന ഈ K90 അൾട്ര ഇന്ത്യയിൽ റെഡ്മി അവതരിപ്പിക്കുമോയെന്ന് നിലവിൽ വ്യക്തമല്ല, എന്നാൽ ചില റെഡ്മി ഫോണുകൾ പോക്കോ മോഡലുകളായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെടാറുള്ളതിനാൽ ഇന്ത്യയിലെ ആരാധകർക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്. ഒരുപാട് നാൾ കാത്തിരുത്താതെ, എത്രയും പെട്ടെന്ന് ഈ പുത്തൻ അൾട്ര മോഡൽ ലഭ്യമായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർ ആഗ്രഹിച്ചുപോകുന്നു.
റെഡ്മി K90 അൾട്ര
ലോഞ്ചിന് മുന്നോടിയായി K90 അൾട്രയുടെ സ്‌പേസ് സിൽവർ നിറത്തിലുള്ള ചിത്രം കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്, പ്രീമിയം ലുക്കും ഫീലും നൽകുന്നതിനായി ആനോഡൈസ് ചെയ്ത ഫിനിഷുള്ള അലുമിനിയം അലോയ് CNC ഫ്രെയിമും ഇതിൽ ഉണ്ട് എന്നാണ് ടീസർ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് കരുത്താക്കിയാണ് റെഡ്മി K90 അൾട്ര എത്തുക. മികച്ച പെർഫോമൻസ് മാത്രമല്ല, മികച്ച ഗെയിമിങ്ങും ഈ റെഡ്മി ഫോൺ വാഗ്ദാനം ചെയ്യും. 3D ടേൺ-അധിഷ്ഠിത മൊബൈൽ ഗെയിമുകൾ പോലും ഇത് കൈകാര്യം ചെയ്യും എന്നാണ് റിപ്പോർട്ട്.
ലാഗ്-ഫ്രീ പെർഫോമൻസ് ഇതിൽ ഉറപ്പാണെന്ന് റെഡ്മി ഗെയിമിങ് ആരാധകർക്ക് വാക്ക് നൽകുന്നുണ്ട്. MOBA ഗെയിമുകളിൽ, കഠിനമായ 30°C ചുറ്റുപാടിൽ 180 മിനിറ്റ് അൾട്രാ-ലോംഗ് ടെസ്റ്റിനൊപ്പം, ഫ്രീക്വൻസി ത്രോട്ടിലിംഗ് അല്ലെങ്കിൽ ഫ്രെയിം ഡ്രോപ്പുകൾ ഇല്ലാതെ, ഇത് 144fps+ അൾട്രാ-ഹൈ-ഡെഫനിഷൻ ഗ്രാഫിക്സ് നേടിയെന്ന് കമ്പനി പറയുന്നു.
ഗെയിമിങ്ങിനായി D2 ഡെഡിക്കേറ്റഡ് ഗെയിമിംഗ് ഗ്രാഫിക്‌സ് ചിപ്പ്, ഇ-സ്‌പോർട്‌സ് ടച്ച്‌സ്‌ക്രീൻ, ഗെയിമിംഗ് ഓഡിയോ ഇഫക്‌റ്റുകൾ, ലാൻഡ്‌സ്‌കേപ്പ് നെറ്റ്‌വർക്ക് ഒപ്റ്റിമൈസേഷൻ എന്നിവയുൾപ്പെടെ K90 മാക്‌സിന്റെ എല്ലാ ഗെയിമിങ് ഫീച്ചറുകളും പുതിയ അൾട്ര മോഡലിലും ഉണ്ടാകുമെന്ന് ഷവോമി പറയുന്നു. കൂടാതെ വെറും 100 സെക്കൻഡിനുള്ളിൽ 10°C താപനില കുറയുകയും മികച്ച ഗെയിമിംഗ് പ്രകടനം നൽകുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു.
ആക്ടീവ് കൂളിംഗ് ഫാൻ ഉപയോഗിക്കുന്ന രണ്ടാമത്തെ റെഡ്മി ഫോൺ എന്ന പ്രത്യേകതയും ഇതിനുണ്ട്. റെഡ്മി K90 മാക്‌സിലേത് പോലെയുള്ള വലിയ ഫാനാണ് അൾട്ര മോഡലിലും ഉണ്ടാകുക. ടർബുലൻസ് തടയാൻ വോർടെക്സ് എയർഫ്ലോ ഡിസൈൻ കൂടി ഇതിനുണ്ട്, 32dB കുറഞ്ഞ സൗണ്ടോടെ ഉയർന്ന കാര്യക്ഷമമായ കൂളിങ് ഇത് ഉറപ്പാക്കുന്നു.
മികച്ച ഈടും ഈ ഫോണിലുണ്ട്. റെഡ്മിയുടെ തന്നെ K90 മാക്‌സ് മോഡലിന് സമാനമായി 165Hz റിഫ്രഷ് റേറ്റുള്ള 1.5K 12-ബിറ്റ് AMOLED സ്‌ക്രീൻ ഈ അൾട്ര മോഡലിലും പ്രതീക്ഷിക്കാം. വിലയും ഫീച്ചറുകളും ഉൾപ്പെടെ കൂടുതൽ ഡീറ്റെയിൽസ് ജൂൺ 30ലെ ലോഞ്ചിന് ശേഷം അറിയാനാകും.
English Summary
Redmi’s new Ultra model in the K series is set to launch in China. The new Redmi K90 Ultra is set to be launched as the successor to last year’s K80 Ultra. The company has now officially confirmed that the phone will be launched in China on June 30. The Redmi K90 Ultra will be powered by the Snapdragon 8 Elite 3nm chipset.