AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renault Kwid 2026 : അമ്പമ്പോ അടിമുടിമാറ്റം! പുത്തന്‍ ക്വിഡ് എത്തുന്നു…

Renault's Kwid Facelift 2026 : ഇന്ത്യന്‍ മിനി എസ്‌യുവി സെഗ്മെന്റിലെ പ്രധാന സാന്നിധ്യമാണ് റെനോള്‍ട്ടിന്റെ ക്വിഡ് എന്ന മോഡല്‍. സെഗ്മെന്റിലെ മറ്റു കാറുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ലുക്കും വിലയുമാണ് പലരെയും ഈ വാഹനത്തോട് ആകര്‍ഷിച്ചത്. ഇപ്പോള്‍ ഇതാ ക്യൂഡിന്റെ പുതിയ ഫെയ്‌സ് ലിസ്റ്റ് പുറത്തിറക്കാന്‍ പോവുകയാണ് കമ്പനി. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച്, ജൂലൈ മൂന്നാം തീയതി ക്യൂഡിന്റെ പുത്തന്‍ ഫെയ്‌സ് ലിഫ്റ്റ്‌ മോഡല്‍ കമ്പനി അവതരിപ്പിക്കും.

Renault Kwid 2026 : അമ്പമ്പോ അടിമുടിമാറ്റം! പുത്തന്‍ ക്വിഡ് എത്തുന്നു…
Renault KwidImage Credit source: Facebook / Renualt
Amal KV
Amal KV | Published: 30 Jun 2026 | 04:54 PM

ഇന്ത്യന്‍ മിനി എസ്‌യുവി സെഗ്മെന്റിലെ പ്രധാന സാന്നിധ്യമാണ് റെനോള്‍ട്ടിന്റെ ക്വിഡ് എന്ന മോഡല്‍. റെനോള്‍ട്ട് എന്ന ബ്രാന്‍ഡിനെ ഇതിലെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചതില്‍ ഈ കുഞ്ഞന്‍ കാറിന്റെ പങ്ക് ചെറുതല്ല. സെഗ്മെന്റിലെ മറ്റു കാറുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ലുക്കും വിലയുമാണ് പലരെയും ഈ വാഹനത്തോട് ആകര്‍ഷിച്ചത്. ഇപ്പോള്‍ ഇതാ ക്വിഡിന്റെ പുതിയ ഫെയ്‌സ് ലിഫ്റ്റ്‌ പുറത്തിറക്കാന്‍ പോവുകയാണ് കമ്പനി. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച്, ജൂലൈ മൂന്നാം തീയതി ക്യൂഡിന്റെ പുത്തന്‍ ഫെയ്‌സ് ലിഫ്റ്റ്‌ മോഡല്‍ കമ്പനി അവതരിപ്പിക്കും.

2015 ലാണ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ ആവുന്ന വിലയില്‍ ക്വിഡ് എന്ന മോഡല്‍ കമ്പനി അവതരിപ്പിക്കുന്നത്. പിന്നീട് രണ്ടു ഫെയ്‌സ് ലിഫ്റ്റുകള്‍ സംഭവിച്ചു. ആഗോള വിപണിയില്‍ ഉള്ള ഡേസിയ സ്പ്രിങ് ഇ വി എന്ന മോഡലില്‍ നിന്ന് ഇന്‍സ്‌പെയര്‍ ചെയ്താണ് പുതിയ ക്വിഡ് രൂപപ്പെടുത്തിയിരിക്കുന്നത്. പുതുതായി വരാന്‍ പോകുന്ന മോഡലില്‍ വൈ ഷേപ്പില്‍ ഉള്ള ലൈറ്റിംഗ് എലമെന്റ്‌സും ഫ്രഷ് അലോയ് വീലുകളും ആണ് ഉണ്ടാവുക. പഴയ വാഹനത്തില്‍ ഉണ്ടായിരുന്ന 20.32 സെന്റീമീറ്റര്‍ വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ മീഡിയ നാവിഗേഷന്‍ സംവിധാനത്തില്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകും.

Also Read: ആരാധകര്‍ ഇവിടെ കമോണ്‍, മികച്ച മൈലേജ് ഒപ്പം കൂടുതല്‍ ഫീച്ചറുകളും… പുത്തന്‍ പാഷന്‍ പ്ലസ് എത്തി

സുരക്ഷയ്ക്കും വലിയ പ്രാധാന്യമാണ് പുതിയ വാഹനത്തില്‍ ഉണ്ടാവുക. ആറ് എയര്‍ബാഗുകള്‍ വാഹനത്തില്‍ ക്രമീകരിക്കും. മുമ്പിലെ ഗ്രില്ലുകളിലും ഫ്രണ്ട് ബാക്ക് ബമ്പറുകളിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നിലവിലുള്ള ക്വിഡിനേക്കാള്‍ അല്പം കൂടി വില പുതിയ ഫെയ്‌സ് ലിഫ്റ്റ് മോഡലിന് ഉണ്ടാകും. 4.3 ലക്ഷം രൂപ മുതല്‍ 5.8 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

വാഹനത്തില്‍ മെക്കാനിക്കല്‍ ഭാഗത്തില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. 999 സി സി മൂന്ന് സിലിണ്ടര്‍ ഫൈവ് സ്പീഡ് ഗിയര്‍ ബോക്‌സ് ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 69 പി എസ് പവറും 92.5 ന്യൂട്ടന്‍ മീറ്റര്‍ ടോര്‍ക്കും നല്‍കുന്ന എഞ്ചിനാണ് നിലവിലെ മോഡലില്‍ ഉള്ളത്. പഴയ വാഹനത്തിന് 184 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും 279 ലിറ്റര്‍ ബൂട്ട് സ്‌പേസും ആണ് ആണ് ഉണ്ടായിരുന്നത്. എല്‍ഇഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും അതേപടി നിലനിര്‍ത്താനാണ് സാധ്യത. മുമ്പില്‍ ഡിസ്‌ക് ബ്രേക്കും പുറകില്‍ ഡ്രം ബ്രേക്കും ആണ് പഴയ വാഹനത്തില്‍ ഉണ്ടായിരുന്നത്. മാരുതി സുസുക്കി എക്‌സ്പ്രസൊ തുടങ്ങിയ മോഡലുകളാണ് വാഹനത്തിന്റെ പ്രധാന എതിരാളികളായി വരുന്നത്.

English Summary

Renault’s Kwid model is a major presence in the Indian mini SUV segment. Its different look and price compared to other cars in the segment have attracted many to this vehicle. Now the company is going to launch the new facelift of the Kwid. According to the latest information, the company will launch the new facelift model of the Kwid on July 3rd.

Follow Us