AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samsung Galaxy A Series: സാംസംഗിൻ്റെ എ സീരിസ് ലോഞ്ചിൽ തീരുമാനം, പക്ഷെ വില ഒതുങ്ങുമോ?

ഫോണിൻ്റെ ഫീച്ചറിൽ സംശയിക്കാൻ ഒന്നുമില്ലെങ്കിലും, വിലയിൽ ഒതുങ്ങുമോ എന്ന ആശങ്ക പലർക്കുമുണ്ട്. സാംസംഗിൻ്റെ ബ്രാൻഡ് വാല്യു കൂടി നോക്കുമ്പോൾ ഒരു പക്ഷെ വില കാര്യമായ പ്രശ്നമായിരിക്കില്ല, എന്നാൽ ഇതിനേക്കാൾ വിലക്കുറവിൽ മറ്റ് ബ്രാൻഡുകളുടെ മോഡലുകൾ വിപണിയിൽ ലഭ്യമാണ് എന്നതാണ് മറ്റൊരു കാര്യം. ലോഞ്ചിംഗ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളു. എന്തായാലും ഇത് വിലയിൽ ഒതുങ്ങുമോ? എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയവ നോക്കാം.

Samsung Galaxy A Series: സാംസംഗിൻ്റെ എ സീരിസ് ലോഞ്ചിൽ തീരുമാനം, പക്ഷെ വില ഒതുങ്ങുമോ?
Samsung Galaxy A SeriesImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 22 Mar 2026 | 07:54 PM

സാംസംഗ് തങ്ങളുടെ ഗ്യാലക്സി എ സീരിസിലെ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. കമ്പനി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ലോഞ്ചിംഗ് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം മാർച്ച് 25-ന് ഫോണുകൾ ലോഞ്ചാകും. എ സീരിസിൽ ഗാലക്‌സി എ57, ഗാലക്‌സി എ37 എന്നിവയാണ് വിപണിയിലേക്ക് എത്തിക്കുന്ന ഫോണുകൾ. രണ്ട് ഫോണുകൾക്കും സാംസംഗിൻ്റ കീ ഐലൻഡ്’ ഡിസൈനും ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുകളും ഉണ്ടായിരിക്കും.

എക്‌സിനോസ് ചിപ്‌സെറ്റുകളിലായിരിക്കും ഇവ പ്രവർത്തിക്കുക എന്നതാണ് സൂചന. ഇന്ത്യൻ സമയം വൈകുന്നേരം 5:30 -നാണ് ലോഞ്ചിംഗ് നടക്കുക. ഗ്രേ, ഐസിബ്ലൂ, ലിലാക്, കറുപ്പ്, ചാർക്കോൾ, ഗ്രേഗ്രീൻ, ലാവെൻഡർ എന്നീ നിറങ്ങളായിരിക്കും ഹാൻഡ്സെറ്റുകൾക്കുണ്ടാകുക.

ALSO READ : Vivo Y21, Vivo Y11 : പേടിക്കണ്ട, കത്തി വിലയൊന്നുമില്ല, നിങ്ങളുടെ ബജറ്റിൽ വാങ്ങാം; വിവോയുടെ രണ്ട് പുതിയ ഫോണിൻ്റെ വില പുറത്ത്

ക്യാമറ

50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും, 12 മെഗാപിക്‌സൽ സെൽഫി ക്യാമറയുമായിരിക്കും ഫോണിലുണ്ടാവുക. ഐപി68-റേറ്റഡ് ഫോണുകളായിരിക്കും ഇവ. ഗാലക്‌സി എ57 ന് 6.6 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയും ഗാലക്‌സി എ37 -ന് അതേ റെസല്യൂഷനുള്ള 6.7 ഇഞ്ച് പാനലും ഉണ്ടായിരിക്കുമെന്നാണ് സൂചന. 6 ജിബി, 8 ജിബി റാം വേരിയൻ്റുകളിലും ഫോൺ ലഭ്യമാകാം.

രണ്ട് ഫോണുകളിലും 128 ജിബി, 256 ജിബി ഇൻ്റേണൽ സ്റ്റോറേജും, പ്രതീക്ഷിക്കുന്നു. രണ്ട് ഫോണുകളിലും 45 W ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററി ഉണ്ടാവാനാണ് സാധ്യത. വില ഏകദേശം 47000 രൂപയെന്ന് ചില വെബ്സൈറ്റുകൾ നൽകിയിട്ടുണ്ടെങ്കിലും ഇതിൽ കുറയാനാണ് സാധ്യത എന്ന് ചില ടെക് ടിപ്സ്റ്റർമാർ പറയുന്നുയ

വിലയുടെ കാര്യത്തിൽ

200 എംപി ക്യാമറയും,  50 എംപി സെൽഫി ക്യമറയുമുള്ള മോഡലിന് റിയൽമിക്ക് നൽകേണ്ടത് 45000-ലും കുറവാണെന്നതാണ് മറ്റൊരു സത്യം. 8 ജിബി, 12 ജിബി റാം മോഡലുകൾ ഇതിൽ ലഭ്യമാണ്. 7000 mah ആണ് ബാറ്ററി കപ്പാസിറ്റി എന്നതാണ് മറ്റൊരു കാര്യം. വിവോ X80 മോഡലിന് പോലും വില ഇതിലും കുറവാണെന്നതാണ് മറ്റൊരു കാര്യം.

Follow Us