Samsung Galaxy A07 5G: സാംസങിൻ്റെ ഗാലക്‌സി A07 5ജി ഇന്ത്യൻ വിപണിയിൽ, വില ഇത്രയും
4 ജിബി റാx 128 ജിബി സ്റ്റോറേജുമുള്ള ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 15,999 ആണ് വില. 6 ജിബി 128 ജിബി സ്റ്റോറേജുള്ള ടോപ്പ് വേരിയന്റിന് 17,999 രൂപയുമാണ് വില
സാംസങിൻ്റെ ഗാലക്‌സി എ07 5ജി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി. മികച്ച സ്റ്റോറേജ് കോൺഫിഗറേഷനുകളും മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളും ചേർന്നാണ് ഫോൺ എത്തുന്നത്. ശക്തമായ ബാറ്ററി, മീഡിയടെക് പ്രോസസർ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം എന്നിവയാണ് ഫോണിൻ്റെ പ്രധാന സവിശേഷതകൾ.
ഇന്ത്യയിലെ വില
4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 15,999 ആണ് വില. 6 ജിബി / 128 ജിബി സ്റ്റോറേജുള്ള ടോപ്പ് വേരിയന്റിന് 17,999 രൂപയുമാണ് വില.എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകളിൽ ₹1,000 തൽക്ഷണ ക്യാഷ്ബാക്കും ലഭ്യമാണ്. ഈ വിലയിൽ Nothing Phone 2 Pro, realme P4x 5G, MOTOROLA G96 5G, POCO M8 തുടങ്ങിയ സ്മാർട്ട്‌ഫോണുകളും ലഭ്യമാണ്.
സ്പെസിഫിക്കേഷനുകൾ
6.7 ഇഞ്ച് HD പ്ലസ് (720×1,600 പിക്സലുകൾ) IPS LCD സ്ക്രീനിൽ 120Hz വരെ റിഫ്രഷ് റേറ്റ്, 800 nits വരെ പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ട് എന്നിവയുണ്ട്. വേഗതയ്ക്കും മൾട്ടിടാസ്കിംഗിനും ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 ഒക്ടാ കോർ ചിപ്‌സെറ്റ് ഉണ്ട്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുള്ള ഈ ഫോണിൽ 50-മെഗാപിക്സൽ പ്രൈമറി സെൻസറും 2-മെഗാപിക്സൽ ഡെപ്ത് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കായി 8-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 6000mAh ബാറ്ററി , 25W വയർഡ് ഫാസ്റ്റ് ചാർജിംഗ് എന്നിവയെല്ലാം ഫോണിനുണ്ട്.