AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Samsung Galaxy A27 5G: ക്യാമറ ഒന്നല്ല മൂന്ന്, പ്രോസ്സറും ഞെട്ടിച്ചു, സാംസംഗ് ഫോണിൻ്റെ ഫീച്ചറുകൾ ചോർന്നു

സ്നാപ്ഡ്രാഗൺ 6 Gen 3 ചിപ്‌സെറ്റ് ആണ് ഫോണിന് നൽകിയിരിക്കുന്നതെന്നാണ് വിവരം. 6GB വരെ റാമും ഫോണിലുണ്ടാവും. ദൈനംദിന ഉപയോഗത്തിനോ, ഗെയിമുകൾക്കോ, മിഡ്-റേഞ്ച് ലൈനപ്പിലെ ഒരു ഫോൺ ആണ് ആവശ്യമെങ്കിൽ ഇതാണ് എറ്റവും ബെസ്റ്റായുള്ള സാധ്യത. കുറഞ്ഞ വെളിച്ചത്തിൽ മികച്ച ഷോട്ടുകൾ, മെച്ചപ്പെട്ട എക്സ്പോഷർ, കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ. എന്നിവയെല്ലാം ക്യാമറയുടെ സവിശേഷതയിലുള്ളവയാണ്

Samsung Galaxy A27 5G: ക്യാമറ ഒന്നല്ല  മൂന്ന്, പ്രോസ്സറും ഞെട്ടിച്ചു, സാംസംഗ് ഫോണിൻ്റെ ഫീച്ചറുകൾ ചോർന്നു
Samsung Galaxy A27Image Credit source: Samsung Official Website
Arun Nair
Arun Nair | Published: 04 Apr 2026 | 06:45 PM

ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവശം നൽകിക്കൊണ്ട് പുത്തൻ ഗ്യാലക്‌സി എ26 5-യുടെ കൂടുതൽ ഫീച്ചറുകൾ പുറത്ത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് അധികം താമസിക്കാതെ തന്നെ ഫോൺ ഇന്ത്യൻ വിപണിയിലേക്ക് എത്തുമെന്നാണ് സൂചന. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന് നൽകിയിരിക്കുന്നത്. ഒരു 50MP പ്രധാന ക്യാമറ, ഒരു 8MP അൾട്രാ-വൈഡ്, ഒരു 2MP മാക്രോ ലെൻസ് എന്നിവയാണവ. സെൽഫികൾക്കായി 12MP സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.

കുറഞ്ഞ വെളിച്ചത്തിൽ മികച്ച ഷോട്ടുകൾ, മെച്ചപ്പെട്ട എക്സ്പോഷർ, കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ. എന്നിവയെല്ലാം ഫോണിൽ ലഭ്യമാകും.സ്നാപ്ഡ്രാഗൺ 6 Gen 3 ചിപ്‌സെറ്റ് ആണ് ഫോണിന് നൽകിയിരിക്കുന്നതെന്നാണ് വിവരം. 6GB വരെ റാമും ഫോണിലുണ്ടാവും. ദൈനംദിന ഉപയോഗത്തിനോ, ഗെയിമുകൾക്കോ, മിഡ്-റേഞ്ച് ലൈനപ്പിലെ ഒരു ഫോൺ ആണ് ആവശ്യമെങ്കിൽ ഇതാണ് എറ്റവും ബെസ്റ്റായുള്ള സാധ്യത.

സാംസംഗ് ലക്ഷ്യമിടുന്നത്

ഹാർഡ്‌വെയറിൽ വലിയ മാറ്റങ്ങൾ വരുത്താൻ കമ്പനി ശ്രമിക്കുന്നില്ലെങ്കിലും സെൽഫി ക്യാമറയിലും പ്രോസസറിലും വരുത്തിയ മാറ്റങ്ങൾ ഫോണിനെ കൂടുതൽ പുതുമയുളളതാക്കുന്നുണ്ട്. നിലവിലെ മോഡലുകളിൽ കാര്യമായി ഇംപ്രൂവ്മെൻ്റ് വരുത്താനാണ് ഇപ്പോൾ കമ്പനി ലക്ഷ്യമിടുന്നതെന്നാണ് സൂചന.

വിലയിൽ വർധന

കമ്പനികൾ എഐ ഗവേഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും, ചിപ്പുകളുടെ ആവശ്യകത വർധിക്കുന്നതുമെല്ലാം ഫോണുകളുടെ കംപോണൻ്റുകളുടെ വിലയിൽ വർധനയുണ്ടാക്കിയിട്ടുണ്ട്. ഇക്കാരണത്താൽ, 2026-ൽ പുറത്തിറങ്ങിയ എല്ലാ ഫോണുകളുടെയും വിലയിൽ വർധന വന്നിട്ടുണ്ട്. ഗാലക്‌സി എ സീരീസിൽ A37 ഉം A57 എന്നിവയുടെ വില യഥാക്രമം 40,000 രൂപയ്ക്കും 50,000 രൂപയ്ക്കും മുകളിലാണ്. ഇത് കാണുമ്പോൾ, ഗാലക്‌സി A27 ന് ഇന്ത്യയിൽ 30,000 രൂപയ്ക്ക് അടുത്ത് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Us