AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Samsung Galaxy F70e 5G: ഒടുവിൽ 15000-ന് ഇന്ത്യയിൽ, സാംസംഗ് ഫോൺ എങ്ങനെ?

25W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഇതിലുള്ളത് എന്ന് പറയപ്പെടുന്നു. സുരക്ഷയ്ക്കായി ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും ഫോണിലുണ്ടെന്നാണ് വിവരം.

Samsung Galaxy F70e 5G: ഒടുവിൽ 15000-ന് ഇന്ത്യയിൽ,  സാംസംഗ് ഫോൺ എങ്ങനെ?
Samsung Galaxy F70 EImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 02 Feb 2026 | 07:19 PM

സ്മാർട്ട്ഫോൺ മാർക്കറ്റിൽ എപ്പോഴും ചർച്ചയാവുന്നത് ബജറ്റ് മോഡലുകളാണ്. ഇത്തവണ അത്തരത്തിൽ സാംസംഗ് കൊണ്ടു വരുന്ന ബജറ്റ് സെഗ്മൻ്റിനെ പറ്റി നേരത്തെ തന്നെ ചർച്ചയായിരുന്നു. യുവാക്കളെ ലക്ഷ്യമിട്ടുള്ള മോഡലാണിത്. ഏതാണീ മോഡൽ, എന്തൊക്കെയാണ് ഫീച്ചറുകൾ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം. F70 സീരീസിലാണ് സാംസംഗ് ഫോണുകൾ പുറത്തെത്തിക്കുന്നത്. മികച്ച ക്യാമറ അനുഭവം ആവശ്യപ്പെടുന്ന ഉപയോക്താക്കൾക്ക് ഇത് ഗുണകരമാകും എന്നാണ് വിലയിരുത്തുന്നത്. സീരിസിൽ കുറഞ്ഞത് രണ്ട് മോഡലുകളെങ്കിലും ഉൾപ്പെടുത്തുമെന്ന് സൂചന, ഇതിൽ ഒരു മിഡ്-റേഞ്ച് ഹാൻഡ്‌സെറ്റും ഒരു ബജറ്റ് ഫോണും ഉൾപ്പെടും.. എങ്കിലും, സാംസങ് ഇതുവരെ ഫോണിൻ്റെ പേരുകൾ സ്ഥിരീകരിച്ചിട്ടില്ല.

സ്പെസിഫിക്കേഷനുകൾ

സാംസങ് ഗാലക്സി F70e 6.7 ഇഞ്ച് HD+ ഡിസ്പ്ലേയും, 120Hz വരെ റിഫ്രഷ് റേറ്റും ഫോണിന് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഇതിൻ്റെ കരുത്ത്. 6GB വരെ റാമും 128GB വരെ ഇന്റേണൽ സ്റ്റോറേജും ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് വിവരം. ഗാലക്സി F70e ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുണ്ടാകുമെന്നാണ് വിവരം. 50MP പ്രൈമറി ഷൂട്ടർ, 2MP സെക്കൻഡറി ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിൽ പ്രതീക്ഷിക്കാം എന്നാണ് വിവരം. 25W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഇതിലുള്ളത് എന്ന് പറയപ്പെടുന്നു. സുരക്ഷയ്ക്കായി ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും ഫോണിലുണ്ടെന്നാണ് വിവരം.

വില എത്ര

ഫ്ലിപ്കാർട്ട് വഴിയും സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും ഫോൺ വാങ്ങാം. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റുകളിൽ ഒന്നിന് ഇന്ത്യയിൽ 30,000 രൂപയിൽ താഴെയും മറ്റൊന്നിന് 10,000 മുതൽ 15,000 രൂപ വരെയുമാണ് വില.

Follow Us