ഇന്നത്തെ കൈയടി സാംസങ് തൂക്കി! ജെൻസിക്ക് ആവേശമായി ഗാലക്സി M47 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Samsung Galaxy M47 5G launched in India: ഇന്ത്യയിലെ ജെൻ സി (Gen Z) തലമുറയെ ലക്ഷ്യം വച്ചുകൊണ്ട് സാംസങ് തങ്ങളുടെ എം സീരീസിലെ പുതിയ സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി എം47 5G ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 22,999 രൂപ പ്രാരംഭ വിലയിൽ ആണ് എത്തിയിരിക്കുന്നത്. ഇത് കൂപ്പൺ ഡിസ്കൗണ്ട് സഹിതമുള്ള വിലയാണ്. റോഗ് റെഡ്, ബ്ലേസ് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഗാലക്സി 5ജി ഫോൺ വാങ്ങാനാകും.

Samsung Galaxy M47 5g Launched In India
ഇന്ത്യയിലെ ജെൻ സി (Gen Z) തലമുറയെ ലക്ഷ്യം വച്ചുകൊണ്ട് സാംസങ് തങ്ങളുടെ എം സീരീസിലെ പുതിയ സ്മാർട്ട്ഫോൺ ഇന്ന് ലോഞ്ച് ചെയ്തു. സാംസങ്ങിന്റെ മിഡ്- റേഞ്ച് നിരയിലേക്കുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോണായി സാംസങ് ഗാലക്‌സി എം47 5G (Samsung Galaxy M47 5G) ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾ നിറവേറ്റാനുള്ള മികച്ച ശേഷി, മികച്ച ബാറ്ററി ശേഷി എന്നിവയിലൂടെ യുവ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയും വിധമാണ് ഈ 5ജി ഫോൺ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് സാംസങ് പറയുന്നത്.
വലിയ 6.7-ഇഞ്ച് ഫുൾ HD+ സൂപ്പർ AMOLED ഡിസ്പ്ലേ, 6000mAh ബാറ്ററി, LPDDR5X റാം, സ്‌നാപ്ഡ്രാഗൺ 6 Gen 3 പ്രോസസർ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്. ഇതിനെല്ലാമൊപ്പം സാംസങ് കൈയടി നേടുന്ന മറ്റൊരു പ്രത്യേകത കൂടി ഈ ഗാലക്സി ഫോണിലുണ്ട്, ഫ്ലാഗ്ഷിപ്പ് ഇൻസ്പയർഡ് തെർമൽ മാനേജ്‌മെന്റ് മെക്കാനിക്‌സ് ആണ് അത്.
Also Read: ഉള്ളിലിരിക്കുന്നത് ‘സൂപ്പറാ’! 200MP ക്യാമറ, 7000mAh ബാറ്ററി സഹിതം വിവോ X ഫോൾഡ് 6 ലോഞ്ച് ചെയ്തു
ഗാലക്‌സി എം47 5ജിയുടെ വില വച്ച് നോക്കുമ്പോൾ സാംസങ് തെർമൽ മാനേജ്‌മെന്റ് മെക്കാനിക്‌സ് ഇതിൽ ലഭ്യമായിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. നേട്ടങ്ങൾ: ബൈപാസ് ചാർജിങ് ഫീച്ചർ– പ്ലഗ് ചെയ്‌തിട്ടുകൊണ്ട് ഗെയിമിംഗ് നടത്തുമ്പോൾ, ഫോൺ ബാറ്ററിയിലൂടെ ചാനൽ ചെയ്യുന്നതിന് പകരം ചാർജറിൽ നിന്ന് പ്രോസസറിലേക്ക് നേരിട്ട് വൈദ്യുതി എത്തിക്കുന്നു.
തെർമൽ ബെനഫിറ്റ്: തീവ്രതയുള്ള ജോലി ചെയ്യുന്നതിനിടെ ബാറ്ററി ചാർജിങ് ഒഴിവാക്കുന്നതിലൂടെ, ഉള്ളിൽ ചൂട് ഉണ്ടാകുന്നത് ഗണ്യമായി കുറയുന്നു, അതുവഴി തെർമൽ ത്രോട്ടിലിംഗ് കുറയ്ക്കുകയും നീണ്ടുനിൽക്കുന്ന ഗെയിമിംഗ് സെഷനുകളിൽ സ്ഥിരതയുള്ള ഫ്രെയിം നിരക്കുകൾ ഉറപ്പാക്കുകയും ചെയ്യുന്നു. മികച്ച ഈട് സഹിതമാണ് ഇതിലെ ഡിസ്പ്ലേയും എത്തുന്നത്. ഇതിന് 2 മീറ്റർ ഉയരത്തിൽ നിന്നുള്ള വീഴ്ചകളെ പ്രതിരോധിക്കാൻ സാധിക്കും.
പ്രധാന ഫീച്ചറുകൾ
6.7 ഇഞ്ച് (1080×2340 പിക്സൽസ്) FHD+ ഇൻഫിനിറ്റി-O സൂപ്പർ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 800 നിറ്റ്സ് (HBM) വരെ / 1400 നിറ്റ്സ് (പീക്ക്) ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഗാലക്‌സി എം47 5ജിയിലുണ്ട്.
ഒക്ട-കോർ (4×2.4GHz കോർടെക്സ്-A78 & 4×1.8GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G പ്രോസസർ ആണ് ഈ ഗാലക്സി ഫോണിന്റെ കരുത്ത്. അഡ്രിനോ 710 GPU, 6GB / 8GB LPDDR5X റാം, 128GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഗാലക്സി എം47 5ജി എത്തിയിരിക്കുന്നത്. ഇതിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ) 2MP മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 12MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഉണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.5 ൽ ആണ് പ്രവർത്തനം. ബാറ്ററി ഡ്രെയിൻ ഇല്ലാതാക്കാൻ നിഷ്‌ക്രിയ ആപ്ലിക്കേഷനുകളെ ഹൈബർനേറ്റ് ചെയ്യുന്ന ഓട്ടോമേറ്റഡ് ഒപ്റ്റിമൈസേഷൻ സ്ക്രിപ്റ്റുകൾ ഇതിലെ സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തുന്നു. 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ തുടർച്ചയായ സുരക്ഷാ പാച്ചുകളും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ,
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, NFC, 45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി M47 5G 22,999 രൂപ പ്രാരംഭ വിലയിൽ ആണ് എത്തിയിരിക്കുന്നത്. ഇത് കൂപ്പൺ ഡിസ്കൗണ്ട് സഹിതമുള്ള വിലയാണ്. റോഗ് റെഡ്, ബ്ലേസ് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഗാലക്സി 5ജി ഫോൺ വാങ്ങാനാകും. ജൂലൈ 4 ന് ആമസോൺ പ്രൈം ഡേ സെയിലിൽ ഇതിന്റെ വിൽപ്പനയാരംഭിക്കും.
English Summary
Samsung today launched its new M-series smartphone, the Samsung Galaxy M47 5G, in India, targeting the Gen Z generation. It has been priced at Rs 22,999. This is the price with coupon discount. The Galaxy M47 5G phone is available in two color options – Rogue Red and Blaze Blue. It will go on sale on July 4 during the Amazon Prime Day sale.