AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Samsung Galaxy S26: സാംസങ് എസ് 26 കരുതിവച്ചിരിക്കുന്നത് വമ്പൻ സർപ്രൈസോ?; ഫീച്ചറുകൾ പ്രചരിക്കുന്നു

Samsung Galaxy S26 Features: സാംസങ് എസ്26 വിപണിയിലേക്ക്. ഈ മാസം തന്നെ വിവിധ മാർക്കറ്റുകൾ ഈ സീരീസ് പുറത്തിറങ്ങും.

Samsung Galaxy S26: സാംസങ് എസ് 26 കരുതിവച്ചിരിക്കുന്നത് വമ്പൻ സർപ്രൈസോ?; ഫീച്ചറുകൾ പ്രചരിക്കുന്നു
സാംസങ് ഗ്യാലക്സി എസ്26Image Credit source: Social Media
Abdul Basith
Abdul Basith | Updated On: 03 Feb 2026 | 10:55 AM

സാംസങ് ഗ്യാലക്സി ലൈനപ്പിലെ ഏറ്റവും പുതിയ മോഡൽ സാംസങ് ഗ്യാലക്സി എസ്26 ഏറെ വൈകാതെ പുറത്തിറങ്ങും. ഇന്ത്യ അടക്കമുള്ള വിപണികളിൽ ഈ മാസം തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് വിവരം. സാംസങ് എസ്26 സീരീസിൻ്റെ ഫീച്ചറുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സീരീസിലെ മുൻകാല മോഡലുകൾക്ക് സമാനമായ ഡിസൈനാണ് ഈ മോഡലിൻ്റേതും. ക്യാമറ ഐലൻഡിൽ ചെറിയ ഒരു മാറ്റമുണ്ട്. ഗ്യാലക്സി എസ്25 എഡ്ജിലേത് പോലെയാവും ക്യാമറ ഡിസൈൻ എന്നാണ് വിവരം. ഗ്യാലക്സി എസ്26, ഗ്യാലക്സി എസ്26 പ്ലസ് മോഡലുകളിൽ ഈ ക്യാമറ ഡിസൈൻ ഒരുപോലെയാവും. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയാവും മോഡലുകളിൽ ഉണ്ടാവുക. ബേസ് മോഡലിൽ 6.3 ഇഞ്ചിൻ്റെ സ്ക്രീനും പ്ലസ് മോഡലിൽ കുറച്ചുകൂടി വലിയ സ്ക്രീനും ഉണ്ടാവും.

Also Read: Samsung Galaxy F70e 5G: ഒടുവിൽ 15000-ന് ഇന്ത്യയിൽ, സാംസംഗ് ഫോൺ എങ്ങനെ?

നാരോ ബെസൽ, സെൽഫി ക്യാമറയ്ക്കായി സെൻ്റേർഡ് ഹോൾ പഞ്ച് കട്ടൗട്ട് എന്നിവയൊക്കെ രണ്ട് ഫോണുകളിലും ഒരുപോലെയാണ്. പിൻഭാഗത്ത് മൂന്ന് ക്യാമറകൾ ഉണ്ടാവും. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയ്ക്കൊപ്പം 12 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും 10 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും. സെൽഫി ക്യാമറയും 12 മെഗാപിക്സലാണ്.

ഈ സീരീസിലും ഡ്യുവൽ ചിപ് ആണ് ഉപയോഗിക്കുക. ചില മാർക്കറ്റുകളിൽ എക്സിനോസും മറ്റ് ചിലയിടങ്ങളിൽ സ്നാപ്ഡ്രാഗണും. 4300 എംഎഎച്ച് ബാറ്ററിയാണ് ഗ്യാലക്സി എസ്26 ഫോണിൻ്റെ ഏറ്റവും വലിയ ന്യൂനത. ഗ്യാലക്സി എസ്26ൻ്റെ ബാറ്ററി കപ്പാസിറ്റി 4900 എംഎഎച്ച് ആണ്. വയർലസ് പവർ ഷെയർ ഫീച്ചറും ഫോണിലുണ്ട്. രണ്ട് ഫോണുകളും ആൻഡ്രോയ്ഡ് 16ലാവും പ്രവർത്തിക്കുക.

Follow Us