Samsung Galaxy S26 Ultra: 9000 രൂപ കമ്പനിയുടെ കുറവ്, വാങ്ങുമ്പോൾ ഇനിയും കുറയും, ഇതാണ് ടൈം

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് ഡൈനാമിക് LTPO AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, 60W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. ക്യാമറ നോക്കിയാൽ 200MP പ്രൈമറി സെൻസർ, ഒരു 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ, ഒരു 10MP ടെലിഫോട്ടോ, ഒരു 50MP അൾട്രാ-വൈഡ് ലെൻസ്, കൂടാതെ ഒരു 12MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. സാംസങ്ങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാം കൊണ്ടും ഇതാണ് പറ്റിയ അവസരം

Samsung Galaxy S26 Ultra: 9000 രൂപ കമ്പനിയുടെ കുറവ്, വാങ്ങുമ്പോൾ ഇനിയും കുറയും,  ഇതാണ് ടൈം

Samsung Galaxy S26 Ultra Price Cut

Updated On: 

21 Apr 2026 | 09:49 PM

സാംസങിൻ്റെ ഒരു പ്രമീയം മോഡൽ ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവരാണോ? നിങ്ങൾക്കിതാണ് പറ്റിയ അവസരം. സാംസങ് തങ്ങളുടെ ഗാലക്‌സി എസ് 26 അൾട്രയുടെ ഇന്ത്യയിലെ വില കുറച്ചിരിക്കുകയാണ്. മോഡലിൻ്റെ എല്ലാ സ്റ്റോറേജ് വേരിയൻ്റുകൾക്കും ഇത് ബാധകമാണെന്നാണ് റിപ്പോർട്ട്. സാംസങ്ങിൻ്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഫോണിൻ്റെ മാറ്റം വരുത്തിയ പുതിയ വിലകൾ കാണാൻ സാധിക്കും. എന്നാൽ എത്ര നാളേക്കാണ് വിലക്കുറവ് എന്നതിൽ സാംസംങ്ങ് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. എസ് 25 അൾട്രയുടെ വില കുറച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

കുറയുന്ന വില ഇങ്ങനെ

12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 1,30,999 രൂപ
12 ജിബി റാം + 512 ജിബി സ്റ്റോറേജ്: 1,50,999 രൂപ
16 ജിബി റാം + 1 ടിബി സ്റ്റോറേജ്: 1,80,999 രൂപ

ALSO READ: വിചാരിച്ച പോലെയല്ല, സംഭവം വേറെയാണ്, ഷവോമി മോഡൽ വിഷയം

വിൽപ്പനയും ഓഫറും

വിജയ് സെയിൽസ് പോലെയുള്ള പ്രാദേശിക റീട്ടെയിൽ സ്റ്റോറുകളിൽ നിങ്ങൾക്ക് അധിക ഓഫറുകൾ ലഭിക്കും. 9,000 രൂപ കിഴിവും ബാങ്ക് ഓഫറുകളും ലഭിക്കും.
HSBC ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 6,000 രൂപ വരെയും, HDFC കാർഡുകൾ ഉപയോഗിച്ച് 4,500 രൂപ വരെയും, RBL കാർഡുകൾ ഉപയോഗിച്ച് 4,000 രൂപ വരെയും കിഴിവ് ലഭിക്കും. ഇങ്ങനെ വന്നാൽ വില പിന്നെയും കുറയുമെന്ന് ചുരുക്കം

വിവോ വിറ്റ് അൾട്ര വാങ്ങിയാൽ ഗുണം

സ്പെസിഫിക്കേഷനുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് ഡൈനാമിക് LTPO AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, 60W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. ക്യാമറ നോക്കിയാൽ 200MP പ്രൈമറി സെൻസർ, ഒരു 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ, ഒരു 10MP ടെലിഫോട്ടോ, ഒരു 50MP അൾട്രാ-വൈഡ് ലെൻസ്, കൂടാതെ ഒരു 12MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. ആൻഡ്രോയിഡ് 16 ഉള്ള വൺ UI 8.5-ൽ ആണിത് പ്രവർത്തിക്കുന്നത്. സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാം കൊണ്ടും ഇതാണ് പറ്റിയ അവസരം.

Follow Us
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'