Xiaomi 18 Pro: വിചാരിച്ച പോലെയല്ല, സംഭവം വേറെയാണ്, ഷവോമി മോഡൽ വിഷയം
ഒരു ദീർഘചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് ക്യാമറ ലെൻസുകളുള്ള ഫോൺ ആണ് പുറത്തു വന്ന ചിത്രങ്ങളിലുള്ളത്. ഒരു സെക്കൻഡറി ഡിസ്‌പ്ലേ ഇതിലും ഉണ്ടാവുമെന്നാണ് സൂചന. 7,000mAh അല്ലെങ്കിൽ അതിൽ കൂടുതൽ ബാറ്ററി കപ്പാസിറ്റി ഫോണിൽ പ്രതീക്ഷിക്കാം. മാത്രമല്ല, സ്മാർട്ട്‌ഫോണിൽ 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഉണ്ടായിരിക്കും
ഷവോമി 18 പ്രോ-യിൽ എന്താണിത്ര പ്രത്യേകത എന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ആ സംശയംത്തിൽ അൽപ്പം കാര്യമുണ്ടെന്ന് സൂചിപ്പിക്കുന്ന അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൈനയിലാണ് ഷവോമി 17 സീരീസ് ലോഞ്ച് ചെയ്തത്. ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും നൽകിയിട്ടില്ലെങ്കിലും ബാക്ക് പാനലിൽ ഒരു സെക്കൻഡറി ഡിസ്‌പ്ലേയോടെയാണ് ഫോൺ എത്തിയത്.
എന്നാൽ 18-ലേക്ക് എത്തുമ്പോൾ ഡിസൈനിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് സൂചന. ഓൺലൈനിൽ ചോർന്ന വിവരങ്ങൾ പ്രകാരം ഫോണിൻ്റെ ഇടതുവശത്ത് ഒരു പുതിയ ഫിസിക്കൽ ബട്ടൺ ഉണ്ടായിരിക്കാമെന്നാണ് സൂചന. ഇതൊരു എഐ ബട്ടൺ ആയിരിക്കുമെന്നാണ് വിവരം. കണക്റ്റഡ് കാർ , സ്മാർട്ട് ഹോം ഫീച്ചറുകളെല്ലാം ഇതിൽ ഉണ്ടാവാം എന്നാണ് സൂചന.
: ALSO READ : Smartphone Price Hike: ഇതെന്ത് ഭാവിച്ചാ, ഫോണിൻ്റെ വില കൂട്ടി പ്രമുഖൻ, മൂന്ന് മോഡലുകൾക്ക് മാറ്റം
ക്യാമറ മൊഡ്യൂളിനുള്ളിൽ
ഒരു ദീർഘചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് ക്യാമറ ലെൻസുകളുള്ള ഫോൺ ആണ് പുറത്തു വന്ന ചിത്രങ്ങളിലുള്ളത്. ഒരു സെക്കൻഡറി ഡിസ്‌പ്ലേ ഇതിലും ഉണ്ടാവുമെന്നാണ് സൂചന. 7,000mAh അല്ലെങ്കിൽ അതിൽ കൂടുതൽ ബാറ്ററി കപ്പാസിറ്റി ഫോണിൽ പ്രതീക്ഷിക്കാം. മാത്രമല്ല, സ്മാർട്ട്‌ഫോണിൽ 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഉണ്ടായിരിക്കും. ബാക്കിൽ രണ്ട് 200-മെഗാപിക്സൽ ക്യാമറകൾ, ടെലിഫോട്ടോ, മാക്രോ ഫീച്ചറുകൾ ഇവ വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഈ വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
എന്തൊക്കെ പ്രത്യേകതകളുണ്ട്
Xiaomi is bringing BACK the rear display.
First look at the Xiaomi 18 Pro shows a familiar camera design + secondary rear screen.
But this time, it could be smarter with AI-powered features
– Triple camera setup
– Rear “smart window” display
– Same bold flagship identityIf… pic.twitter.com/1CF8RYw1GV
— Ashok Mor (@_techibee) April 16, 2026
17- പ്രോയിൽ
2025 സെപ്റ്റംബറിൽ ചൈനയിൽ പുറത്തിറങ്ങിയ ഷവോമി 17-പ്രോയ്ക്ക് 5,999 യുവാൻ ആയിരുന്നു വില. അടിസ്ഥാന വേരിൻ്റിന് 12 ജിബി റാമും 512 ജിബി ഓൺബോർഡ് സ്റ്റോറേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് 17- പ്രോയിൽ.6,300 എംഎഎച്ച് ബാറ്ററിക്കൊപ്പം ക്വാൽകോമിന്റെ 3nm ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും ലെയ്‌ക-ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും ഇതിലുണ്ടാവും എന്നാണ് വിവരം. എന്തായാവും ഇതിനേക്കാൾ ഒരു പടി മുകളിലുള്ള ഫീച്ചറുകൾ തന്നെ ഷവോമി 18 പ്രോയിലും പ്രതീക്ഷിക്കാം.