AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Skoda Epiq EV : സ്‌കോഡ എപിക് ഇ.വി കാര്‍ ഇന്ത്യയിലേക്ക്! സംഭവം സത്യമോ?

Skoda's affordable ev Epiq : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഏറ്റവും അഫോര്‍ഡബിളായ ഇലക്ട്രിക് കാറാണ് എപിക്. ഈ മെയിലാണ് കമ്പനി വാഹനത്തെ ആഗോള വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്‌കോഡയുടെ ലൈനപ്പിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഈ കുഞ്ഞന്‍ എസ്.യു.വി വാഹനപ്രേമികള്‍ക്കിടയില്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Skoda Epiq EV : സ്‌കോഡ എപിക് ഇ.വി കാര്‍ ഇന്ത്യയിലേക്ക്! സംഭവം സത്യമോ?
Skoda EpiqImage Credit source: Facebook/ Skoda Global
Amal KV
Amal KV | Published: 24 Jun 2026 | 08:10 PM

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഏറ്റവും അഫോര്‍ഡബിളായ ഇലക്ട്രിക് കാറാണ് എപിക്. ഈ മെയിലാണ് കമ്പനി വാഹനത്തെ ആഗോള വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്‌കോഡയുടെ ലൈനപ്പിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഈ കുഞ്ഞന്‍ എസ്.യു.വി വാഹനപ്രേമികള്‍ക്കിടയില്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. സ്‌കോഡയുടെ പതിവ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലാണ് പുതിയ വാഹനം.

ആഗോള ലോഞ്ചിന് പിന്നാലെ തന്നെ ഇന്ത്യയിലേക്ക് ഈ വാഹനം എന്നണ് എത്തുക എന്ന ചര്‍ച്ചയും ചൂടുപിടിച്ചിട്ടുണ്ട്. വില തന്നെയാണ് ഇതിന് പ്രധാന കാരണമായി പലരും കാണുന്നത്. ഇന്ത്യന്‍ വിപണിയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ വില ഒരു പ്രധാന ഘടകം തന്നെയാണ്. അന്താരാഷ്്ട്ര തലത്തിലെ നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ലക്ഷത്തിനും 30 ലക്ഷത്തിനുമിടയില്‍ ഇന്ത്യയില്‍ വാഹനം ലഭ്യമാകേണ്ടതാണ്. തീര്‍ച്ചയായും അത് മറ്റ് ബ്രാന്‍ഡുകളോട് മത്സരിക്കാനാവുന്ന പ്രൈസ് റേഞ്ച് തന്നെയാണ്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ എപിക് ഇന്ത്യയിലേക്ക് എത്തുമെന്നാണ് വാഹന ലോകത്ത് പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ കമ്പനി ഇതുവരെ വാഹനത്തിന്റെ ഇന്ത്യയിലേക്കുള്ള വരവ് സംബന്ധിച്ച് അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല.

Also Read: ‘മാരുതി 800’; ഇന്ത്യന്‍ നിരത്തുകളില്‍ ചരിത്രമെഴുതിയ ‘ചെറിയ വലിയ’കാര്‍!

വാഹനത്തിന്റെ പ്രത്യേകതകളിലേക്ക് വന്നാല്‍ എന്‍ട്രി ലെവല്‍ കോംപാകട് എസ്.യു.വി ഗണത്തിലാണ് എപിക് വരുന്നത്. 38.5 കിലോ വാട്ട്, 55 കിലോ വാട്ട് എന്നിങ്ങനെ രണ്ട് ബാറ്റി ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ പരമാവാധി 440 കിലോ മീറ്റര്‍ വരെ സഞ്ചിരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 24 മിനിറ്റുകൊണ്ട് 10 മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ആകും.എം.ഇ.ബി പ്ലസ് എന്ന പുതിയ പ്ലാറ്റ് ഫോമിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ എത്തിയാല്‍ പ്രധാനമായും ടാറ്റ, മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി തുടങ്ങിയ കമ്പനികള്‍ക്കാണ് വെല്ലുവിളി തീര്‍ക്കുക. ടാറ്റയുടെ കര്‍വ് ഇവി, മഹിന്ദ്രയുടെ ബി.ഇ.6, മാരുതി ഇ വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇവി തുടങ്ങയ മോഡലുകളോടാണ് സ്‌കോഡ എപിക് മത്സരിക്കേണ്ടി വരുക. ഒരിടയ്ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ വലിയ തിരിച്ചടി നേരിട്ട സ്‌കോഡ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായാണ് തിരിച്ച് വരന് നത്തിയത്. കൈലാഖ്, കുശാഖ്, കോഡിയാക്ക്, സ്ലാവിയ എന്നീ മോഡലുകളാണ് സ്‌കോഡ നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

English Summary

The Epiq is the most affordable electric car from German automaker Skoda. The company is introducing the vehicle to the global market this month. The cheapest model in Skoda’s lineup, this little SUV has already gained attention among car enthusiasts. After the global launch, there has been a lot of discussion about when this vehicle will come to India.

Follow Us