AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tata Sierra EV: വെയ്ക്കടാ ഇതിന് മേലെ ! സുരക്ഷയില്‍ നോ കോംപ്രമൈസ്, ടാറ്റ സിയറ ഇവി എത്തി

Tata Sierra EV safety and features: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടാറ്റ എന്ന ബ്രാന്‍ഡ് ഉണ്ടാക്കിയെടുത്ത സല്‍പേരാണ് സേഫ്റ്റി എന്നത്. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് ടാറ്റ പലപ്പോഴും ആവര്‍ത്തിക്കാറുണ്ട്. ഇപ്പോഴിതാ ആ സുരക്ഷയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസമാണ് ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ സിയറ ഇ.വിയുടെ ലോഞ്ച് നടന്നത്.

Tata Sierra EV: വെയ്ക്കടാ ഇതിന് മേലെ ! സുരക്ഷയില്‍ നോ കോംപ്രമൈസ്, ടാറ്റ സിയറ ഇവി എത്തി
Tata Sierra EvImage Credit source: Social Media
Amal KV
Amal KV | Published: 01 Jul 2026 | 08:48 PM

ടാറ്റ എന്ന ബ്രാന്‍ഡ് നെയിം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് എന്തായിരിക്കും. ഒരു ശരാശരി വാഹന ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം സുരക്ഷ എന്നതാവും ഉത്തരം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടാറ്റ എന്ന ബ്രാന്‍ഡ് ഉണ്ടാക്കിയെടുത്ത സല്‍പേരാണ് സേഫ്റ്റി എന്നത്. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് ടാറ്റ പലപ്പോഴും ആവര്‍ത്തിക്കാറുണ്ട്. കേവലം ക്രാഷ് ടെസ്റ്റ് പരീക്ഷണങ്ങള്‍ക്ക് പുറമേ റിയല്‍ ലൈഫ് എക്‌സ്പീരിയന്‍സാണ് ടാറ്റാ വാഹനങ്ങളുടെ സുരക്ഷയിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിച്ചത്. വലിയ ആഘാതം വരുന്ന അപകടങ്ങളില്‍ പോലും വാഹനത്തില്‍ ഉള്ളവര്‍ പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ ടാറ്റ വാഹനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ ആ സുരക്ഷയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസമാണ് ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ സിയറ ഇ.വിയുടെ ലോഞ്ച് നടന്നത്. ആ ലോഞ്ചിനോട് അനുബന്ധിച്ച് തന്നെ കമ്പനി ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. മറ്റൊന്നുമായിരുന്നില്ല എത്രത്തോളം സുരക്ഷ ആ വാഹനത്തിനു ഉണ്ട് എന്ന് വ്യക്തമാക്കുന്നത് ആയിരുന്നു വീഡിയോ. രണ്ട് ട്രക്കുകള്‍ക്കിടയില്‍ സിയറ ഇ.വി അപകടത്തില്‍ പെട്ടാല്‍ എന്ത് സംഭവിക്കും എന്ന് കാണിച്ച് തരുന്ന വീഡിയോ ഇതിനകം തന്നെ വൈറലായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഉയര്‍ന്ന സ്പീഡില്‍ വരുന്ന സിയറ ഇവി പെട്ടന്ന് മുന്‍പിലുള്ള ട്രക്കിന് പിന്നാലെ സുരക്ഷിതമായി ബ്രേക്ക് ചെയ്ത് നിര്‍ത്തുന്നു. എന്നാല്‍ തൊട്ടു പുറകില്‍ വന്നരുന്ന മറ്റൊരു ട്രക്ക് വന്ന് സിയറയ്ക്ക് പിന്നില്‍ ഇടിച്ചു കയറുന്നു. ഈ ആഘാതത്തെ വാഹനം എങ്ങനെ താങ്ങും എന്ന് വ്യക്തമാക്കുകയാണ് ഇതുവഴി കമ്പനി ഉദ്ദേശിച്ചത്. ഇതിനുമുമ്പ് രണ്ട് സിയറ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ചും കമ്പനി പരീക്ഷണം നടത്തിയിരുന്നു.

Also Read: ‘ക്വാളിസ്’ രാജ്യം കീഴടക്കിയിട്ടും ആയുസ്സില്ലാതെ പോയ രാജാവ്

ഝണഉ ഡ്യുവല്‍ മോട്ടോര്‍ സംവിധാനത്തിലാണ് സിയറ ഇ.വി എത്തിയിരിക്കുന്നത്. ലൈഫ് ടൈം വാറണ്ടിയുള്ള എച്ച് വി ബാറ്ററി പാക്കാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. 75 കിലോ വാട്ട് പവര്‍ ഉള്ള ബാറ്ററി ഒറ്റ ചാര്‍ജില്‍ 665 കിലോമീറ്റര്‍ റേഞ്ച് ആണ് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ദൂരപരിധിയെ പേടിച്ചുകൊണ്ട് ഈ വാഹനം ഓടിക്കേണ്ടി വരില്ല. പ്രധാനമായും മൂന്ന് വേരിയന്റുകളാണ് വാഹനത്തിന് ഉള്ളത്. പ്യുവര്‍, അഡ്വഞ്ചര്‍, എംപവേര്‍ഡ് എന്നിങ്ങനെയാണ് മോഡലുകളുടെ പേര് വരുന്നത്. 18.79 ലക്ഷം രൂപ മുതല്‍ 22.79 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.8 സെക്കന്‍ഡ് മാത്രം മതി വാഹനത്തിന്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പുറമേ ട്രിപ്പിള്‍ സ്‌ക്രീന്‍ ഇന്‍ഫോര്‍ട്ടൈന്‍മെന്റ് എക്‌സ്പീരിയന്‍സ്, ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ട് ചെയ്യുന്ന ജെബിഎലിന്റെ 12 സ്പീക്കറുകള്‍, പുത്തന്‍ ലുക്കിലുള്ള അലോയ് വീലുകള്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ് സംവിധാനം, വെന്റിലേറ്റഡ് സീറ്റുകള്‍, വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിങ്, ഇലക്ട്രോണിക്‌സ് സ്‌റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ ടീച്ചറുകളും വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

English Summary

Safety is a reputation that the Tata brand has built over the past few years. Tata often reiterates that there is no compromise when it comes to safety. Now, the company has taken that safety to another level. Tata’s latest model, the Sierra EV, was launched yesterday.

Follow Us