AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Used Cars: സെക്കൻഡ് ഹാൻഡ് കാറ് വാങ്ങാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ തീര്‍ച്ചായായും ശ്രദ്ധിക്കം

Second hand car buying tips: പഴയ കാറുകള്‍ വാങ്ങുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ആ വാഹനം നിങ്ങള്‍ക്ക് ഒരു തലവേദനയായി മാറിയേക്കാം. അതുകൊണ്ട് കൃത്യമായ പരിശോനകള്‍ക്ക് ശേഷം മാത്രമേ പഴയ വാഹനങ്ങള്‍ വാങ്ങാവൂ. എന്തൊക്കെ കാര്യങ്ങളാണ് ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

Used Cars: സെക്കൻഡ് ഹാൻഡ് കാറ് വാങ്ങാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ തീര്‍ച്ചായായും ശ്രദ്ധിക്കം
Representative ImageImage Credit source: Justin Sullivan/Getty Images
Amal KV
Amal KV | Published: 27 Jun 2026 | 04:30 PM

ഇന്നത്തെ കാലത്ത് പുതിയ വാഹനങ്ങള്‍ക്ക് സമാനമായി പഴയ വാഹനങ്ങളും വില്‍ക്കപ്പെടുന്നുണ്ട്. മിക്കവാറും എല്ലാ ജംഗ്ഷനുകളിലും തന്നെ യൂസ്ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന ഷോറൂമുകള്‍ ഉണ്ടാകും. അതോടൊപ്പം തന്നെ ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ്, ഒ.എല്‍.എക്‌സ് തുടങ്ങി വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെയും പഴയ വാഹനങ്ങള്‍ വില്‍പനയ്ക്ക് എത്തുന്നു. സാധാരണ ഗതിയില്‍ പുതിയ വാഹനം വാങ്ങാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവരാണ് പഴയ വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അതല്ലാതെ പഴയ വാഹനങ്ങളോട് കമ്പമുള്ള വിഭാഗം വേറെയുമുണ്ട്. ഇത്തരത്തില്‍ പഴയ കാറുകള്‍ വാങ്ങുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

രേഖകള്‍ ഓകെയാണോ

പഴയ വാഹനം വാങ്ങാന്‍ പോകുമ്പോള്‍ ആദ്യം തന്നെ പരിശോധിക്കേണ്ടത് വണ്ടിയുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമാണോ എന്നാണ്. ആര്‍സി ബുക്കിലെ പേര്, എഞ്ചിന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നിവ കൃത്യമായി ക്രോസ് ചെക്ക് ചെയ്യണം. ഓണര്‍ഷിപ്പ് എത്രയാണെന്നും നോക്കണം. നിലവില്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടോയെന്നും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് വാലിഡ് ആണോ എന്നും നോക്കുക. ലോണുള്ള വാഹനമാണെങ്കില്‍ അതുസംബന്ധിച്ച രേഖകളും പരിശോധിക്കണം. പരിവാഹന്‍ സൈറ്റിലൂടെ ഫൈനുകള്‍ പെന്‍ഡിംഗ് ഇല്ല എന്നും ഉറപ്പ് വരുത്തുക.

Also Read: ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരാണോ? 5 ബെസ്റ്റ് ഓപ്ഷന്‍സ് ഇതാ

കൃത്യമായ ഇന്‍സ്‌പെക്ഷന്‍

ഒറ്റ നോട്ടത്തില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ കാര്‍ ഇഷ്ടപ്പെട്ടെന്ന് വരാം. എന്നാല്‍ കാണുനുള്ള ഭംഗിയേക്കാള്‍ വണ്ടിയുടെ എഞ്ചിന്‍ കണ്ടീഷനാണ് പ്രധാനമായും നോക്കേണ്ടത്. ഇതിനായി ഒരു മെക്കാനിക്കിനെയോ, ഇന്‍പെക്ഷന്‍ ടീമിനെയൊ ഒപ്പം കൊണ്ടുപോകാവുന്നതാണ്. അതിന് സാധിച്ചില്ലെങ്കില്‍ നമുക്ക് തന്നെ ഒരു പ്രാഥമിക വിലയിരുത്തല്‍ നടത്താം. എഞ്ചിന്‍ റൂം തുറന്ന് ഒയില്‍ ലെവല്‍ ഒന്ന് നോക്കുക ഒപ്പം ഓയില്‍ നിലവാരവും. എഞ്ചിന്‍ ഭാഗങ്ങളില്‍ ഓയില്‍ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടോ എന്നും നോക്കാം. തുടര്‍ന്ന് വാഹനം സ്റ്റാര്‍ട്ട് ചെയ്യുക. ശബ്ദത്തില്‍ എന്തെങ്കിലും അസ്വഭാവികതയുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇതേ സമയം തന്നെ ഓയില്‍ ഡിപ്സ്റ്റിക് ഉയര്‍ത്ത് മാറ്റി അതുവഴി പുക വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. പുകവരുന്നുണ്ടെങ്കില്‍ വാഹനത്തിന്റെ എഞ്ചിന് സാരമായ കേടുണ്ട് എന്ന് മനസ്സിലാക്കാം.

ബോഡി പാര്‍ട്‌സ്

എല്ലാ വാഹനങ്ങളുടെയും ഗ്ലാസുകളില്‍ അവ നിര്‍മ്മിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാകും. താരതമ്യേന പുതിയ വാഹനങ്ങളില്‍ അത് കോഡ് രൂപത്തിലും പഴയവാഹനങ്ങിള്‍ വര്‍ഷവുമായി തന്നെയാകും അത്. അത് പരിശോധിക്കുന്നത് വഴി ഗ്ലാസുകള്‍ റീപ്ലേസ് ചെയിട്ടുണ്ടോ എന്ന് അറിയാം. തുടര്‍ന്ന് കാറിന്റെ എല്ലാ ബോഡി പാര്‍ട്ടുകളും വിശദമായി നോക്കുക. ഏറ്റവും പ്രധാനം വാഹനത്തിന്റെ അടിഭാഗമാണ്. ഫ്‌ളോര്‍ മാറ്റുകള്‍ നീക്കിയും സാഹചര്യമുണ്ടെങ്കില്‍ ഒരു സര്‍വീസ് സ്‌റ്റേഷനിലെത്തിച്ചും അവിടം പിരശോധിക്കുക, തുരുമ്പില്ലെന്ന് ഉറപ്പാക്കുക. ഒപ്പം ടയറുകളുടെ അവസ്ഥയും. ശേഷം ഒരു കുറഞ്ഞത് ഒരു അഞ്ച് കിലോമീറ്റര്‍ എങ്കിലും വാഹനം ഓടിച്ച് നോക്കി കാര്യങ്ങള്‍ വിലയിരുത്തുക. ഇക്കാര്യത്തില്‍ ഏറ്റവും ഉത്തമം ടെക്‌നീഷ്യന്റെ സഹായം തേടുക എന്നതാണ്. പരിശോധനകള്‍ക്കെല്ലാം ശേഷം കാറ് ഇഷ്ടപ്പെടുകയാണെങ്കില്‍ നിലവിലെ മാര്‍ക്കറ്റ് വില പഠിച്ച് അതിന് താഴെ വരുന്ന രീതിയില്‍ കച്ചവടം ഉറപ്പിക്കുക. വാഹനം വാങ്ങുന്ന അന്ന് തന്നെ പേര് മാറ്റാനുള്ള നടപടിയും എടുക്കുക.

English Summary

There are some important things to keep in mind when buying used cars. Otherwise, the vehicle may become a headache for you. Therefore, you should buy used vehicles only after proper inspections. Let’s see what things to keep in mind at this stage.

Follow Us