”ഞങ്ങൾ വൈസ് സിറ്റിയിലായിരിക്കും, ശല്യം ചെയ്യരുത്”; ജി.ടി.എ 6 റിലീസ് ദിനത്തിൽ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യു.എസ് കമ്പനി

GTA 6 effect: California firm shuts down for launch day: റിലീസ് ദിവസം തങ്ങൾ 'വൈസ് സിറ്റി' നഗരത്തിലായിരിക്കും അതിനാൻ ജോലിക്ക് ഉണ്ടാകില്ലെന്നും, ഫോണിൽ വിളിച്ചാൽ പോലും ലഭ്യമായിരിക്കില്ലെന്നും, പല ജീവനക്കാരും മാനേജ്‌മെൻ്റിനെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരെല്ലാം പുതിയ ഗെയിലെ ആദ്യത്തെ ഒരു ടാസ്കെങ്കിലും പൂർത്തിയാക്കി യഥാർത്ഥ ലോകത്തേക്ക് തിരിച്ചെത്തിയ ശേഷം മാത്രമേ ഓഫീസ് വീണ്ടും സാധാരണ രീതിയിൽ പ്രവർത്തിക്കൂ

”ഞങ്ങൾ വൈസ് സിറ്റിയിലായിരിക്കും, ശല്യം ചെയ്യരുത്”; ജി.ടി.എ 6 റിലീസ് ദിനത്തിൽ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യു.എസ് കമ്പനി

GTA 6

Updated On: 

19 Jun 2026 | 03:51 PM

റോക്ക്സ്റ്റാർ ഗെയിംസ് പുറത്തിറക്കുന്ന ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6’ എന്ന ഗെയിമിനായി ചരിത്രത്തിലെ ഏറ്റവും വലിയ കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ഗെയിമിംഗ് പ്രേമികൾ. ഇപ്പോഴിതാ ഗെയിമിംഗ് ലോകത്തെ ഈ ആവേശം ഉൾക്കൊണ്ട്, ജി.ടി.എ 6 റിലീസ് ചെയ്യുന്ന ദിവസം തങ്ങളുടെ ജീവനക്കാർക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസിലെ ഒരു പ്രമുഖ കമ്പനി.

ബെർഗർ മോട്ടോർസ്പോർട്ട്സ് എന്ന സ്ഥാപനമാണ് ജി.ടി.എ 6 റിലീസ് ദിവസമായ നവംബർ 19-ന് ജിവനക്കാർക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് ദിവസം ജീവനക്കാർ ആരും ജോലിയിൽ ശ്രദ്ധിക്കാൻ സാധ്യതയില്ലെന്നും, ആ ദിവസം കൂടുതൽ പേരും അവധിയിലായിരിക്കുമെന്നും മനസ്സിലാക്കിയാണ് മുൻകൂട്ടി തന്നെ ഈ ദിവസം കമ്പനി അവധിയായിരിക്കുമെന്ന് വ്യക്തമാക്കിയത്. ജീവനക്കാർക്ക് യാതൊരു തടസ്സവുമില്ലാതെ റിലീസ് ദിനത്തിൽ ഗെയിം ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ രസകരമായ പ്രഖ്യാപനം പുറത്തുവിട്ടത്. “റിലീസ് ദിവസം തങ്ങൾ ‘വൈസ് സിറ്റി’ നഗരത്തിലായിരിക്കും അതിനാൻ ജോലിക്ക് ഉണ്ടാകില്ലെന്നും, ഫോണിൽ വിളിച്ചാൽ പോലും ലഭ്യമായിരിക്കില്ലെന്നും, പല ജീവനക്കാരും മാനേജ്‌മെൻ്റിനെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.” എന്ന് അവധി പ്രഖ്യാപിച്ചുകൊണ്ട് കമ്പനി നൽകിയ നോട്ടീസിൽ പറയുന്നു.

Also Read: Ampere REO VYB : രജിസ്‌ട്രേഷനും വേണ്ട, ലൈസന്‍സും വേണ്ട, കുറഞ്ഞ വിലയില്‍ ആംപിയര്‍ റിയോ VYB

ജീവനക്കാർ കൂട്ടത്തോടെ അവധിയെടുക്കുന്നതിനാൽ കസ്റ്റമർ സപ്പോർട്ട്, ഓർഡർ പ്രോസസിംഗ്, എഞ്ചിനീയറിംഗ് തുടങ്ങിയ ഓഫീസിലെ പ്രധാനപ്പെട്ട ജോലികളെയെല്ലാം ഇത് ബാധിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി പറയുന്നു. ജീവനക്കാരെല്ലാം പുതിയ ഗെയിലെ ആദ്യത്തെ ഒരു ടാസ്കെങ്കിലും പൂർത്തിയാക്കി യഥാർത്ഥ ലോകത്തേക്ക് തിരിച്ചെത്തിയ ശേഷം മാത്രമേ ഓഫീസ് വീണ്ടും സാധാരണ രീതിയിൽ പ്രവർത്തിക്കൂ എന്നും, ഈ പ്രത്യേക സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു എന്നും കമ്പനി നോട്ടീസിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്. .

ഗെയിമിംഗ് ചരിത്രത്തിൽ തന്നെ വലിയ തരംഗമായി മാറിയ ഈ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ജീവനക്കാരുടെ താല്പര്യങ്ങളെ മാനിക്കുന്ന കമ്പനിയുടെ ഈ നിലപാടിനെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിദേശ കമ്പനികൾ ജി.ടി.എ 6 റിലീസ് ദിനത്തിൽ സമാനമായ അവധി പ്രഖ്യാപനങ്ങളുമായി രംഗത്തെത്തുമെന്നാണ് ടെക് ലോകത്തെ വിലയിരുത്തൽ.

ഒരു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ജി.ടി.എ പരമ്പരയിലെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നത്. ജൂൺ 25 മുതൽ ഗെയിം പ്രീ-ഓർഡർ ചെയ്യാനുള്ള സൗകര്യം ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പ്ലേസ്റ്റേഷൻ സ്റ്റോർ ഉൾപ്പടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും തിരഞ്ഞെടുക്കപ്പെട്ട റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴിയും ഗെയിം മുൻകൂട്ടി ബുക്ക് ചെയ്യാനാകും.

English Summary

California-based automotive firm Burger Motorsports has declared an official company-wide holiday for the highly anticipated launch of Grand Theft Auto VI. Citing unavoidable employee absences as staff flock to the fictional “Vice City,” the management humorously announced a total operational shutdown, resuming regular business only after employees complete their initial missions.

Follow Us
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ