AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ampere REO VYB : രജിസ്‌ട്രേഷനും വേണ്ട, ലൈസന്‍സും വേണ്ട, കുറഞ്ഞ വിലയില്‍ ആംപിയര്‍ റിയോ VYB

Ampere Reo VYB EV Scooter : ബഡ്ജറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ കുറഞ്ഞ കാലം കൊണ്ടുതന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യന്‍ ബ്രാന്‍ഡാണ് ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് കമ്പനി. പ്രധാനമായും ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി നിര്‍മ്മിച്ച് വരുന്നത്. ആംപിയര്‍ റിയോ VYB EV എന്നാണ് പുതിയ മോഡലിന് പേരിന് നല്‍കിയിരിക്കുന്നത്. ഒറ്റ ചാര്‍ജിംഗില്‍ എണ്‍പത് കിലോമീറ്റര്‍ റേഞ്ചാണ് സ്‌കൂട്ടര്‍ നല്‍കുക. മൂന്ന് വര്‍ഷത്തെ ബാറ്ററി വാറണ്ടിയും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.

Ampere REO VYB : രജിസ്‌ട്രേഷനും വേണ്ട, ലൈസന്‍സും വേണ്ട, കുറഞ്ഞ വിലയില്‍ ആംപിയര്‍ റിയോ VYB
ആംപിയര്‍ റിയോ VYBImage Credit source: Facebook / Ampere Electric Vehicles
Amal KV
Amal KV | Published: 18 Jun 2026 | 08:40 PM

ബഡ്ജറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ കുറഞ്ഞ കാലം കൊണ്ടുതന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യന്‍ ബ്രാന്‍ഡാണ് ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് കമ്പനി. പ്രധാനമായും ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി നിര്‍മ്മിച്ച് വരുന്നത്. അതില്‍ തന്നെ റിയോ എന്ന മോഡനെ കുറിച്ച് പലര്‍ക്കും അറവുണ്ടായിരിക്കും. ആ മോഡല്‍ സ്‌കൂട്ടറിന്റെ പുതിയ അപഡേറ്റഡ് വെര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ആംപിയര്‍ റിയോ VYB എന്നാണ് പുതിയ മോഡലിന് പേരിന് നല്‍കിയിരിക്കുന്നത്.

ഒറ്റ ചാര്‍ജില്‍ 80 കിലോ മീറ്റര്‍

ഏത് മുന്‍നിര ബ്രാന്‍ഡിനോടും കിടപിടിക്കുന്ന രൂപത്തിലാണ് വാഹനത്തിന്റെ സിസൈന്‍ വന്നിരുക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും സ്‌കൂട്ടര്‍ ഇഷ്ടപ്പെടും. ലൈസന്‍സും ആര്‍ടിഒ രജിസ്‌ട്രേഷനും ആവശ്യമില്ലാത്ത കുറഞ്ഞ പവര്‍ വിഭാഗത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. പരമാവധി അഞ്ചര മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ആകുന്ന എല്‍.എഫ്.പി ബാറ്റിറയാണ് റിയോക്ക് ഊര്‍ജ്ജമാകുന്നത്. ഒറ്റ ചാര്‍ജിംഗില്‍ എണ്‍പത് കിലോമീറ്റര്‍ റേഞ്ചാണ് സ്‌കൂട്ടര്‍ നല്‍കുന്ന വാഹനത്തിന്റെ വില വെറും 69,499 രൂപയാണ്. മൂന്ന് വര്‍ഷത്തെ ബാറ്ററി വാറണ്ടിയും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്. പരമാവധി വേഗത മണിക്കൂറില്‍ 25 കിലോ മീറ്ററാണ്. അതുകൊണ്ടാണ് വാഹനം ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ലാത്തത്.

Also Read: ‘ടാറ്റ സുമോ’… അഥവാ ലോറിയുടെ എഞ്ചിന്‍ വച്ച കാര്‍

മറ്റ് ആകര്‍ഷണങ്ങള്‍

കളര്‍ ഇല്‍.ഇ.ഡി ഇന്‍ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ തോക്കോലിന്റെ ആവശ്യമില്ലാത്ത കീ ലെസ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. മുന്‍ ഭാഗത്ത് ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നു. പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ് ലാമ്പും ഡേ ടൈം റണ്ണിംഗ് സ്ട്രിപ്പും വാഹനത്തിന് കൂടുതല്‍ ഭംഗിയും പ്രീമിയം ലുക്കും സമ്മാനിക്കുന്നു. പിന്‍ ഭാഗത്ത് എല്‍.ഇ.ഡി ബ്രേക്ക് ലൈറ്റാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വാഹനത്തിന്റെ സീറ്റിനടിയില്‍ 24 ലിറ്റര്‍ സ്റ്റോറേജ് കപ്പാസിറ്റിയാണ് ഉള്ളത്. ടെലസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷനുള്ളതിനാല്‍ സ്മൂത്ത് ഡ്രൈവിംഗ് അനുഭവവും ലഭിക്കും. റിവേഴ്‌സ് ഗിയര്‍ സംവിധാനവും സ്‌കൂട്ടറിലുണ്ട്.

ആര്‍ക്കാണ് അനുയോജ്യം

ലൈസന്‍സ് എടുക്കാന്‍ കഴിയാത്തവര്‍ക്കാണ് കൂടുതല്‍ ഈ വാഹനം പ്രയോജനപ്പെടുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, ലൈസന്‍സ് എടുക്കാത്ത മുതിര്‍ന്നവര്‍, സ്ത്രീകള്‍, ചെറിയ ചുറ്റളവില്‍ ഡെലിവറി സര്‍വീസ് നടത്തുന്നവര്‍, എന്നിവര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും റിയോ VYB EV എന്തുകൊണ്ടും ദൈനം ദിന ആവശ്യങ്ങള്‍ക്ക് വാഹനം പ്രയോജനപ്പെടും.

English Summary

Ampere Electric Vehicles Company is an Indian brand that has gained attention in a short time in the budget electric scooter segment. The company mainly manufactures electric scooters. The new model has been named Ampere Reo VYB EV. The scooter will provide a range of eighty kilometers on a single charge. The company also guarantees a three-year battery warranty.

 

Follow Us