VinFast VF3 EV : എന്താ ഒരു ലുക്ക് ! കുറഞ്ഞ വിലയും; കളംപിടിക്കാന്‍ വിന്‍ഫാസ്റ്റ് മൈക്രോ ഇ.വി
VinFast VF3 Mini Electric SUV: ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ അനുദിനം മത്സരം കടുക്കുകയാണ്. ഏറ്റവും ഒടുവിലായി ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ എത്തിയിരിക്കുന്ന ബ്രാന്‍ഡ് ആണ് വിന്‍ഫാസ്റ്റ്. വിയറ്റ്‌നാമീസ് വാഹന നിര്‍മ്മാണ കമ്പനിയായ വിന്‍ഫാസ്റ്റ് ഇതിനകം രണ്ടു മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. മൈക്രോ ഇ.വി സഗ്മെന്റിലേക്ക് വി.എഫ് 3 എന്ന പുതിയൊരു വാഹനം കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വിന്‍ഫാസ്റ്റ്.

Vinfast Vf3
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ അനുദിനം മത്സരം കടുക്കുകയാണ്. ഏറ്റവും ഒടുവിലായി ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ എത്തിയിരിക്കുന്ന ബ്രാന്‍ഡ് ആണ് വിന്‍ഫാസ്റ്റ്. വിയറ്റ്‌നാമീസ് വാഹന നിര്‍മ്മാണ കമ്പനിയായ വിന്‍ഫാസ്റ്റ് ഇതിനകം രണ്ടു മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. വി.എഫ് 6, വി.എഫ് 7 എന്നീ മോഡലുകളുമായാണ് ഇന്ത്യയില്‍ അവര്‍ രംഗപ്രവേശനം ചെയ്തത്. ഇതിനോടകം തന്നെ ഈ രണ്ടു മോഡലുകളും വിപണിയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ പുതിയ പോര്‍മുഖം കൂടി തുറന്നിടുകയാണ് കമ്പനി. മൈക്രോ ഇ.വി സഗ്മെന്റിലേക്ക് പുതിയൊരു വാഹനം കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വിന്‍ഫാസ്റ്റ്.
വി.എഫ് 3 എന്ന കുഞ്ഞന്‍ ഇലക്ട്രിക് കാറിനെ ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കോംപാക്റ്റ് എസ്.യു.വി ഗണത്തില്‍ പെടുന്ന ഈ വാഹനം ഒറ്റനോട്ടത്തില്‍ മാരുതി ജിംനിയുടെ ചെറിയ പതിപ്പാണോ എന്ന് തോന്നിപ്പോകും. കമ്പനിയുടെ ലൈനപ്പിലെ ഏറ്റവും ചെറിയ വാഹനവും ഇതുതന്നെയാണ്. പ്രധാനമായും നഗര യാത്രകള്‍ നടത്തുന്നവര്‍ക്കാണ് വാഹനം പ്രയോജനപ്പെടുക. നിലവില്‍ ചൈനീസ് വാഹന നിര്‍മ്മാണ കമ്പനിയായ എംജിയുടെ കോമറ്റ് എന്ന മോഡലാണ് സെഗ്മെന്റില്‍ ഉള്ളത്. വിന്‍ ഫാസ്റ്റ് വിഎഫ് 3 യുടെ പ്രധാന എതിരാളിയും കോമറ്റ് തന്നെയാകും. ബോക്‌സി രൂപമുള്ള വാഹനത്തിന് 3114 എം.എം നീളവും 1679 എം.എം വീതിയും 1652 എം.എം ഉയരവുമാണ് ഉള്ളത്. 191 എം.എം ന്റെ മോശമല്ലാത്ത ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ട്.
Also Read: ഇലക്ട്രിക് കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? അഞ്ച് ബഡ്ജറ്റ് ഇ.വികള്‍ ഇതാ…
43 ബി. എച്ച്.പിയുടെ റിയര്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടര്‍ ആണ് വാഹനത്തിന് കരുത്തേകുന്നത്. റിയര്‍ വീല്‍ െ്രെഡവില്‍ എത്തുന്ന വാഹനത്തിന്റെ പരമാവധി ടോര്‍ക്ക് 110 ന്യൂട്ടന്‍ മീറ്റര്‍ ആണ്. 0 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ 5.3 സെന്‍ക്കന്റ് സമയമാണ് ആവശ്യമായി വരുന്നത്. 18.6 കിലോ വാട്ട് ലിഥിയം അയണ്‍ ബാറ്ററി പാക്കാണ് വാഹനത്തിന് ഊര്‍ജ്ജം നല്‍കുന്നത്. ഈ ബാറ്ററി 36 മിനിറ്റ് കൊണ്ട് 70 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും. ഫുള്‍ ചാര്‍ജില്‍ 210 കിലോമീറ്റര്‍ റേഞ്ച് ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.
വാഹനത്തിന്റെ ഇന്റീരിയറിലേക്ക് വന്നാല്‍ ഏറെ മിനിമലിസ്റ്റിക് ആയ ക്രമീകരണങ്ങളാണ് ഉള്ളത്. 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോര്‍ട്ടൈന്‍മെന്റ് സിസ്റ്റം, നാലുവിധത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഫ്രണ്ട് സീറ്റുകള്‍, മുഴുവനായി മടക്കിവയ്ക്കാന്‍ കഴിയുന്ന പിന്‍വശത്തെ സീറ്റുകള്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, കീ ലെസ് എന്‍ട്രി തുടങ്ങിയ സംവിധാനങ്ങളും വാഹനത്തില്‍ ഉണ്ടാകും. നിലവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് 10 ലക്ഷം രൂപയില്‍ താഴെ ആകും വാഹനത്തിന്റെ ഇന്ത്യയിലെ വില വരുന്നത്.
English Summary
Competition in India’s electric vehicle market is intensifying by the day. VinFast is the latest brand to enter the Indian market. The Vietnamese automaker has already introduced two models in the country and is now preparing to launch another vehicle the VF 3 in the micro-EV segment.