ശ്ലെടാ.. കൂട്ടിക്കൂട്ടി ഇതെങ്ങോട്ട്! വിവോ X300 FE 5ജിക്ക് ഇപ്പോൾ ഐഫോൺ 17 മോഡലിനെക്കാൾ വില
Vivo X300 FE 5G Price Hike: വിവോ ഇന്ത്യയിൽ തങ്ങളുടെ പ്രധാന മോഡലുകൾക്കെല്ലാം വില വർധിപ്പിച്ചു. ഇതോടെ വിവോ X300 സീരീസിൽ വരുന്ന വിവോ X300 FE മോഡലിന്റെ വിലയും വർധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വിവോ X300 FE 5ജിയുടെ 12GB + 256GB വേരിയന്റിന് 79,999 രൂപയും 12GB + 512GB വേരിയന്റിന് 89,999 രൂപയുമായിരുന്നു വില. എന്നാൽ ഇപ്പോൾ ഒറ്റയടിക്ക് ഈ വേരിയന്റുകൾക്ക് 7000 രൂപയുടെ വില വർധന ഉണ്ടായിരിക്കുന്നു.
ആളുകൾ ഏറ്റവുമധികം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോണാണ് ആപ്പിളിന്റെ ഐഫോൺ. എന്നാൽ ഐഫോണുകളുടെ ഉയർന്ന വിലകാരണം പലർക്കും അത് സ്വന്തമാക്കാൻ സാധിക്കാറില്ലായിരുന്നു. പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലേക്ക് പലരും തിരിയാനുള്ള ഒരു കാരണവും ഐഫോണിന്റെ വിലയായിരുന്നു. വില കൊണ്ട് തന്നെ ഐഫോൺ സ്വന്തം ബ്രാൻഡ് മൂല്യം വേറിട്ട് നിർത്തിയിരുന്നുവെന്നും പറയാം. എന്നാൽ അതൊക്കെ ഇപ്പോൾ പഴങ്കഥയാണ്. വിവോയുടെ ഫാൻ എഡിഷൻ പോലും ഇപ്പോൾ ഏറ്റവും പുതിയ ഐഫോൺ സീരീസിലെ സ്റ്റാന്റേർഡ് (ഐഫോൺ 17) മോഡലിനെക്കാൾ വിലയേറിയതായി മാറിയിരിക്കുന്നു എന്നതാണ് സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും പുതിയ ഞെട്ടിക്കുന്ന സംഭവം.
ഐഫോണിനെ വെല്ലുന്ന പല ആൻഡ്രോയിഡ് ഫോണുകളും വിപണിയിലുണ്ട്. ഉയർന്ന വിലയിലെത്തുന്ന അവ മികച്ച ഫീച്ചറുകൾ കൊണ്ട് ആരാധകരെ ആകർഷിക്കുന്നു. എന്നാലിപ്പോൾ ഐഫോണിനെ തോൽപ്പിക്കുന്ന നിലയിലേക്ക് വില ഉയർത്തപ്പെട്ടിരിക്കുന്നത് ഒരു പ്രധാന പ്രീമിയം മോഡലിനല്ല, പ്രീമിയം മോഡലിന്റെ ഫാൻ എഡിഷനാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. സ്മാർട്ട്ഫോൺ വില കുതിക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഐഫോൺ 17 യെ കടത്തിവെട്ടിയുള്ള വിവോ X300 FE (Vivo X300 FE 5G) മോഡലിന്റെ പുതിയ വില.
Also Read: യോഗമുണ്ടേൽ വാങ്ങാം! 8550mAh ബാറ്ററിയുമായി റെഡ്മി K90 അൾട്ര ലോഞ്ച് ചെയ്തു
വിവോ ഇന്ത്യയിൽ തങ്ങളുടെ പ്രധാന മോഡലുകൾക്കെല്ലാം ഇപ്പോൾ വില വർധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിവോ X300 സീരീസിൽ വരുന്ന വിവോ X300 FE മോഡലിന്റെ വിലയും വർധിച്ചത്. ഇപ്പോൾ വില കൂട്ടപ്പെട്ട വിവോ ഫോണുകളിൽ ഏറ്റവും വലിയ വർധന ഉണ്ടായിരിക്കുന്നതും വിവോ X300 FE മോഡലിനാണ്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വിവോ X300 FE 5ജിയുടെ 12GB + 256GB വേരിയന്റിന് 79,999 രൂപയും 12GB + 512GB വേരിയന്റിന് 89,999 രൂപയുമായിരുന്നു വില. എന്നാൽ ഇപ്പോൾ ഒറ്റയടിക്ക് ഈ വേരിയന്റുകൾക്ക് 7000 രൂപയുടെ വില വർധന ഉണ്ടായിരിക്കുന്നു. പുതുക്കിയ വില പ്രകാരം, നിലവിൽ യഥാക്രമം 86,999 രൂപ, 96,999 രൂപ വിലകളിലാണ് വിവോ വെബ്സൈറ്റിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ വില നിലവിൽ വന്നതോടെ ഐഫോൺ 17 മോഡലിനെക്കാൾ വില വിവോ X300 FE 5ജിക്ക് ഉണ്ട്. ഐഫോൺ 17 ഇന്ത്യയിൽ നിലവിൽ 82900 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. ബാങ്ക് ഡിസ്കൗണ്ടുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും. വരാൻ പേകുന്ന ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിൽ ഐഫോണ 17 മോഡൽ 70,990 രൂപ പ്രാരംഭ വിലയിൽ കിട്ടും.
അതേസമയം ഐഫോണിനെക്കാൾ വില കൂടുതലാണെങ്കിലും വിവോ X300 FE വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ആശ്വാസമായി ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. അടിസ്ഥാന മോഡലിന് 8000 രൂപയുടെയും ടോപ് വേരിയന്റിന് 9000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് വിവോ വെബ്സൈറ്റിൽ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ വില വർധനയുടെ ഭാരം കുറയ്ക്കാനാകും. വരുന്ന ആമസോൺ പ്രൈം ഡേ സെയിൽ വരെ കാത്തിരുന്നാൽ കൂടുതൽ ഡിസ്കൗണ്ട് ലഭിക്കാനും സാധ്യതയുണ്ട്.
വിവോ X300 FE 5ജിയുടെ പ്രധാന ഫീച്ചറുകൾ
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 5 3nm പ്രോസസർ, 6.31-ഇഞ്ച് LTPO AMOLED സ്ക്രീൻ, അഡ്രിനോ 829 GPU, 12GB LPDDR5X അൾട്രാ റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് , 4005 mm² VC ലിക്വിഡ് കൂളിംഗ് സിസ്റ്റം, 90W ഫാസ്റ്റ് ചാർജിങ്, 40W വയർലെസ് ഫാസ്റ്റ് ചാർജിങ്, 6500mAh ബാറ്ററി.
സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP 106° അൾട്രാ-വൈഡ് ക്യാമറ, 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE.
English Summary
Vivo X300 FE price hiked. When launched in India, the Vivo X300 FE 5G was priced at Rs 79,999 for the 12GB + 256GB variant and Rs 89,999 for the 12GB + 512GB variant. But now, these variants have been hiked by Rs 7,000 in one go. As per the revised price, it is currently listed on the Vivo website at Rs 86,999 and Rs 96,999 respectively.