ക്യാമറയ്ക്ക് പേരുകേട്ട സീരീസിൽ ജനനം! ഈ പുത്തൻ വിവോ 5G ഫോൺ ഇപ്പോൾ 4500 രൂപ ഡിസ്കൗണ്ടിൽ കിട്ടും
Vivo V70 FE 5G Bank discount: വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ V70 FE 5ജിക്ക് ഇപ്പോഴും മികച്ച ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. ലോഞ്ച് ചെയ്ത അതേ വിലയിൽ തന്നെയാണ് നിലവിൽ ഇത് വിവോ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അടിസ്ഥാന മോഡലിന് 3800 രൂപയുടെയും 8GB+256GB വേരിയന്റിന് 4100 രൂപയുടെയും 12GB+256GB ടോപ് വേരിയന്റിന് 4500 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.
വിവോയുടെ V സീരീസ് ക്യാമറ മികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവയാണ്. വിവോയുടെ ഏറ്റവും ശക്തമായ സ്മാർട്ട്ഫോണുകൾ വരുന്നത് X സീരീസിൽ ആണെങ്കിലും അത്യാവശ്യം താങ്ങാനാകുന്ന വിലയിൽ മികച്ച ക്യാമറ ഫീച്ചറുകളോടെ വി സീരീസ് ഫോണുകൾ എത്താറുണ്ട്. അതിനാൽത്തന്നെ ക്യാമറ മുൻ നിർത്തി 40000 രൂപയിൽ താഴെ വിലയിൽ പുതിയ സ്മാർട്ട്ഫോൺ തേടുന്നവർ വിവോ വി സീരീസിലേക്ക് എത്താറുണ്ട്. വിവോ വി30, 40, വിവോ വി50, വിവോ വി60 എന്നിവയൊക്കെ പിന്നിട്ട് വി സീരീസ് ഇപ്പോൾ വി70 സീരീസിലാണ് എത്തിനിൽക്കുന്നത്. പുതിയ വി70 സീരീസിലേക്ക് ഏറ്റവും പുതിയതായി എത്തിയ മോഡലാണ് വി70 FE 5ജി (vivo V70 FE) ഇത് ഇപ്പോൾ 4800 രൂപ വരെ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്.
വിവോയുടെ വി70 സീരീസിൽ ഇതിനകം വി70, വി70 എലൈറ്റ്, വി70 FE എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എത്തിയിട്ടുള്ളത്. ഇതിലെ ഏറ്റവും പുതിയ മോഡലും ഈ സീരീസിലെ ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ള മോഡലും വി70 FE ആണ്. ഈ വർഷം ഏപ്രിലിലാണ് വി70 FE ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ലോഞ്ച് ചെയ്ത് മൂന്ന് മാസത്തോളമായെങ്കിലും മികച്ച ബാങ്ക് ഡിസ്കൗണ്ടുകൾ ഇപ്പോഴും ഇതിന് ലഭ്യമാണ്.
Also Read: ജിയോ, എയർടെൽ, VI സിം ഉണ്ടോ? ഫിഫ ലോകകപ്പ് കാണാൻ പുതിയ പ്ലാൻ വന്നിട്ടുണ്ട്
യഥാർഥ വില
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വിവോ V70 FE 5ജിയുടെ 8GB + 128GB വേരിയന്റിന് 37,999 രൂപയും 8GB + 256GB വേരിയന്റിന് 40,999 രൂപയും 12GB + 256GB വേരിയന്റിന് 44,999 രൂപയുമായിരുന്നു വില. ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ വെബ്സൈറ്റ്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.
ഡിസ്കൗണ്ട്
വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ V70 FE 5ജിക്ക് ഇപ്പോഴും മികച്ച ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. ലോഞ്ച് ചെയ്ത അതേ വിലയിൽ തന്നെയാണ് നിലവിൽ ഇത് വിവോ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അടിസ്ഥാന മോഡലിന് 3800 രൂപയുടെയും 8GB+256GB വേരിയന്റിന് 4100 രൂപയുടെയും 12GB+256GB ടോപ് വേരിയന്റിന് 4500 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 34,199 രൂപ പ്രാരംഭ വിലയിൽ വിവോ V70 FE 5ജി സ്വന്തമാക്കാം. താൽപ്പര്യമുള്ളവർക്ക് വിവോ ഓൺലൈൻ സ്റ്റോറിലെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്. നോർത്തേൺ ലൈറ്റ്സ് പർപ്പിൾ, മൺസൂൺ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ വിവോ ഫോൺ ലഭ്യമാണ്.
പ്രധാന ഫീച്ചറുകൾ
6.83-ഇഞ്ച് (2800 × 1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 120Hz പുതുക്കൽ നിരക്ക്, 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G615 MC2 GPU, LPDDR5 റാം, UFS 3.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.
ഫാൻ എഡിഷൻ ആണെങ്കിലും വി സീരീസിന്റെ ക്യാമറ പാരമ്പര്യത്തോട് ചേർന്ന് നിൽക്കും വിധത്തിൽ 200MP മെയിൻ ക്യാമറ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം വി70 FE 5ജിയിലുണ്ട്. 1/1.4″ സാംസങ് HP9 സെൻസറുള്ള 200MP പ്രധാന ക്യാമറയ്ക്ക് (f/1.88 അപ്പേർച്ചർ, OIS) പുറമേ 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയും ഇതിലെ റിയർ ക്യാമറ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
സെൽഫിക്കും മറ്റുമായി 50MP ഐ ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് പ്രവർത്തനം. IP68 + IP69 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.
90W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയും ഈ വിവോ ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 163.70×76.2×7.59mm (മൺസൂൺ ബ്ലൂ) / 7.69mm (നോർത്തേൺ ലൈറ്റ്സ് പർപ്പിൾ) വലിപ്പവും 200 ഗ്രാം ഭാരവും വി70 FE 5ജിക്ക് ഉണ്ട്.
English Summary
The Vivo V70 FE 5G was launched in India in April this year. Even though it has been weeks since the sale started, Vivo’s official website still offers great bank discounts on the V70 FE 5G. It is currently listed on the Vivo website at the same price as when it was launched. However, the bank discount available is Rs 3800 for the base model, Rs 4100 for the 8GB+256GB variant, and Rs 4500 for the top 12GB+256GB variant.