AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vivo X Fold 6: സർപ്രൈസ് പൊട്ടിച്ച് വിവോ, ലോഞ്ച് ചൈനയിൽ മാത്രമല്ല

ഫോൺ ആഗോളതലത്തിൽ പുറത്തിറങ്ങുമെന്നാണ് വിവോ സ്ഥിരീകരിച്ചിരിച്ചത് , ഇത് ഏത് വിപണികളിൽ ലഭ്യമാകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എക്സ് ഫോൾഡ് 3 പ്രോ , എക്സ് ഫോൾഡ് 5 തുടങ്ങിയ പ്രീമിയം ഫോൾഡബിളുകൾ കമ്പനി മുമ്പ് ഇന്ത്യയിലേക്ക് ലോഞ്ച് ചെയ്തിട്ടുള്ളതിനാൽ അതിനാൽ എക്സ് ഫോൾഡ്-6ന് ഇന്ത്യയിൽ ലോഞ്ച് സാധ്യതയുണ്ട്. എന്നാൽ വില സംബന്ധിച്ച് നിലവിൽ വിവരങ്ങളൊന്നുമില്ല. മാർക്കറ്റിനൊതുങ്ങുന്ന വിലയാകുമോ കമ്പനി നൽകുക എന്ന് നോക്കി കാണണം.

Vivo X Fold 6: സർപ്രൈസ് പൊട്ടിച്ച് വിവോ, ലോഞ്ച് ചൈനയിൽ മാത്രമല്ല
Vivo X Fold 6Image Credit source: Vivo Official Website
Arun Nair
Arun Nair | Published: 30 Jun 2026 | 01:06 PM

വിവോയുടെ ഏറ്റവും പുതിയ മോഡൽ വിവോ എക്സ് ഫോൾഡ് 6 സംബന്ധിച്ച ചില പ്രധാന അപ്ഡേറ്റുകൾ പുറത്തു വിട്ടിരിക്കുകയാണ് കമ്പനി. ഫോണിൻ്റെ ലോഞ്ച് സംബന്ധിച്ചാണ് കമ്പനി ചില വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എക്സ് ഫോൾഡ് 6-ൻ്റ ലോഞ്ച് ചൈനയിൽ കഴിഞ്ഞെങ്കിലും .ഫോൺ ആഗോളതലത്തിൽ ഉടൻ എത്തുമെന്നാണ് വിവരം. സാംസങ് അടുത്ത മാസം തങ്ങളുടെ ഇസഡ് ഫോൾഡ് 8 പുറത്തിറക്കുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വിവോയുടെ ഗംഭീര നീക്കം. എങ്കിലും ഇത് ഏതൊക്കെ വിപണികളിലായിരിക്കും, ഇതിൻ്റെ സമയക്രമം ഇത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ബാറ്ററി, ഫ്ലാഗ്ഷിപ്പ് ഹാർഡ്‌വെയർ, ക്യാമറകൾ എന്നിവ നോക്കുമ്പോൾ വിവോ എക്സ് ഫോൾഡ് 6 മറ്റ് മോഡലുകളിൽ നിന്നും വ്യത്യസ്തമായിരിക്കും.

വിലയും സ്റ്റോറേജ് ഓപ്ഷനുകളും

ചൈനയിലെ വില വിവരങ്ങളാണ് നിലവിൽ പുറത്ത് വന്നിട്ടുള്ളത് ഇത് പ്രകാരം 12GB + 256GB മോഡൽ Vivo X ഫോൾഡ് 6 മോഡലിന് ഏകദേശം 1.11 ലക്ഷം രൂപയാണ് വില. 12GB + 512GB, 16GB + 512GB, 16GB + 1TB വേരിയന്റുകൾക്ക് യഥാക്രമം ഏകദേശം 1.25 ലക്ഷം രൂപ, 1.39 ലക്ഷം രൂപ, 1.53 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. 16GB റാമും 1TB സ്റ്റോറേജുമുള്ള ഒരു ബ്ലാക്ക് ഗോൾഡ് പതിപ്പും വിവോ അവതരിപ്പിക്കുന്നുണ്ട്.

Also Read: ഇനി വേറേ ഫോൺ നോക്കണോ! ഇൻഫിനിക്സ് നോട്ട് 60 പ്രോ പിനിൻഫരിന ലിമിറ്റഡ് എഡിഷൻ വിൽപ്പന തുടങ്ങി

പ്രധാന സവിശേഷത

3nm മീഡിയടെക് ഡൈമെൻസിറ്റി 9500 സൂപ്പർ ചിപ്‌സെറ്റാണ് വിവോ എക്സ് ഫോൾഡ് 6-ന് കരുത്ത് പകരുന്നത്, 16GB വരെ LPDDR5X അൾട്രാ റാമും 1TB വരെ UFS 4.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 ഫോൾഡിലാണ് ഇത് പ്രവർത്തിക്കുന്നത്. 7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ, X ഫോൾഡ് 6 ന്റെ ബാറ്ററി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. സാംസങ്ങ് ഗാലക്‌സി Z ഫോൾഡിൽ 7 4,400mAh ബാറ്ററിയാണ് നൽകുന്നത്. OPPO ഫൈൻഡ് N6-ൽ 6,000mAh ബാറ്ററിയും, ഹോണർ മാജിക് V6-ൽ 6,660mAh ബാറ്ററിയുമുണ്ട്. ഹോണർ മാജിക് V6 ചൈനീസ് 1TB വേരിയൻ്റിൽ മാത്രമേ 7,150mAh ബാറ്ററിയുള്ളൂ. പൊടി,ജല പ്രതിരോധം എന്നിവയ്‌ക്കായി ഫോണിന് IP58, IP59 റേറ്റിംഗുകളും ഉണ്ട്.

ഫോട്ടോഗ്രാഫിക്കായി

X ഫോൾഡ് 6-ൽ Zeiss-ബാക്കപ്പ്ഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്, അതിൽ OIS ഉള്ള 200MP പ്രൈമറി സെൻസർ, 50MP അൾട്രാവൈഡ് ക്യാമറ, 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. ഡ്യുവൽ 20MP സെൽഫി ക്യാമറകൾ, 80W വയർഡ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, Wi-Fi 7, ബ്ലൂടൂത്ത് 5.4, NavIC പിന്തുണ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

ഇന്ത്യൻ ലോഞ്ച്

ഫോൺ ആഗോളതലത്തിൽ പുറത്തിറങ്ങുമെന്നാണ് വിവോ സ്ഥിരീകരിച്ചിരിക്കുന്നത്, ഇത് വിപണികളിൽ ലഭ്യമാകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എക്സ് ഫോൾഡ് 3 പ്രോ , എക്സ് ഫോൾഡ് 5 തുടങ്ങിയ പ്രീമിയം ഫോൾഡബിളുകൾ കമ്പനി മുമ്പ് ഇന്ത്യയിലേക്ക് ലോഞ്ച് ചെയ്തിട്ടുള്ളതിനാൽ അതിനാൽ എക്സ് ഫോൾഡ്-6ന് ഇന്ത്യയിൽ ലോഞ്ച് സാധ്യതയുണ്ട്. ഫോൺ ഇന്ത്യയിൽ എത്തിയാൽ, ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാർജിംഗ്, ക്യാമറ എന്നിവക്ക് മുൻഗണന നൽകി വാങ്ങാൻ താത്പര്യപ്പെടുന്നവർക്ക് ഇത് ഒരു മികച്ച മോഡലായിരിക്കും.

English Summary

Tv9 Malayalam Reporting the Launch of Vivo X Fold 6. Other than China Smartphone soon Launch Globally. Comparing few other Models this one is the Best for Value of Money. Comparing Battery, Camera, Performance Vivo X Fold will be a Market King Soon.

Follow Us