AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vivo Y11, Vivo Y21 : പറഞ്ഞത് പോലെ തന്നെ, വില 15,000 രൂപയ്ക്ക് താഴെ, കിടിലൻ രണ്ട് ഫോണുകളുമായി വിവോ എത്തി

Vivo Y21, Vivo Y11 Price & Specifications : വിവോ നേരത്തെ ഇതെ ഫോൺ സിംഗപൂരിൽ അവതരിപ്പിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിലേക്കെത്തിക്കുന്നത്. ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെയും വിവോയുടെ ഇന്ത്യയിലെ ഓൺലൈൻ സ്റ്റോറിലൂടെയും വാങ്ങിക്കാൻ സാധിക്കുന്നതാണ്. 6,500mAh ആണ് ഫോണുകളുടെ ബാറ്ററി ബാക്ക്അപ്പ്

Vivo Y11, Vivo Y21 : പറഞ്ഞത് പോലെ തന്നെ, വില 15,000 രൂപയ്ക്ക് താഴെ, കിടിലൻ രണ്ട് ഫോണുകളുമായി വിവോ എത്തി
Vivo Y21 Vivo Y11Image Credit source: Social Media
Jenish Thomas
Jenish Thomas | Published: 25 Mar 2026 | 10:46 PM

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ തങ്ങളുടെ വൈ സീരീസിൽ രണ്ട് പുതിയ ഫോണുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോ വൈ21, വിവോ വൈ 11 എന്നിങ്ങനെ രണ്ട് മോഡലുകളാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കൾ ഇന്ത്യൻ വിപണിയിലേക്കെത്തിച്ചിരിക്കുന്നത്. ഈ വൈ സീരീസിൽ നേരത്തെ ജനുവരിയിൽ വൈ31 എന്ന ഫോണും വിവോ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു. വൈ21, വൈ 11 നേരത്തെ ആഗോളത്തലത്തിൽ അവതരിപ്പിച്ചിരുന്നു, അതിനുശേഷമാണ് ഇപ്പോൾ ഫോണുകൾ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. മികച്ച ഫീച്ചറുകൾ ഉള്ള ഒരു ബജറ്റ് ഫോൺ എന്ന വിഭാഗത്തിലേക്ക് വിവോ വൈ21, വിവോ വൈ 11 ചേർക്കാവുന്നതാണ്.

വിവോ വൈ11, വിവോ വൈ21 ഫോണുകളുടെ വില

14,999 രൂപ മുതലാണ് വിവോ വൈ11 വില ആരംഭിക്കുന്നത്. വിവോ വൈ 21ൻ്റെ വില 18,999 രൂപ മുതൽ. 4ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് വൈ 11ൻ്റെ ബേസ് വേരിയൻ്റിനാണ് 14,999 രൂപ വരുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 16,499 രൂപയാണ്. വിവോ വൈ 21 5ജി ഫോണിൻ്റെ ബേസ് വേരിയൻ്റായ 4ജിബി റാമും 128 സ്റ്റോറേജുമുള്ള ഫോണിനാണ് 18,499 രൂപ വരുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റേറേജുള്ള ഫോണിന് 20,499 രൂപയും ടോപ്പ് വേരിയൻ്റായ 8ജിബി റാമും 128ജിബി സ്റ്റോറേജുള്ള ഫോണിമ് 22,499 രൂപയുമാകും.

ALSO READ : Smartphone Launch: 8500mAh ബാറ്ററി, ഹുവാവേക്ക് വിലയും കുറവാണ്

വിവോ വൈ11, വിവോ വൈ21 ഫോണുകളുടെ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും

ഒക്ടാ കോർ മിഡിയടെക് ഡിമെൻസിറ്റി 6300 ചിപ്പ്സെറ്റിലാണ് ഫോൺ പ്രവർത്തിക്കു. ബാറ്ററി 6,500 എംഎഎച്ചായിരിക്കും. 6.74 ഇഞ്ച് എൽസിഡി ടച്ച് സ്ക്രീൻ, 120 ഹെർട്സ് റിഫ്രെഷ് റേറ്റ്, 1,200 നിറ്റ്സ് ഏറ്റവും ഉയർന്ന ബ്രൈറ്റ്നെസ്, ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസിന് ഐപി65 ആണ് റേറ്റിങ്. ആൻഡ്രോയ്ഡ് 16നെ അടിസ്ഥാനപ്പെടുത്തി ഒർജിൻഒഎസ് 6 ആണ് ഫോണിൻ്റെ ഓപറേറ്റിങ് സോഫ്റ്റ്വയർ.

രണ്ട് ക്യാമറ യൂണിറ്റാകും പ്രധാനമായും ഉണ്ടാകും. QVGA സക്കൻഡറി ക്യാമറയുടെ സെൻസർ. വൈ21ന് 50 എം.പിയും വൈ11ന് 13 എംപിയുമാകും മെയിൻ ക്യാമറ. 5 എം.പിയായിരിക്കും സെൽഫി ക്യാമറ. 44 വാട്ടും 15 വാട്ട് ഫാസ്റ്റ് ചാർജിങ്ങും ഫോൺ സപ്പോർട്ട് ചെയ്യും. ഷാംപെയ്ൻ ഗോൾഡ്, മിഡ്നൈറ്റ് ബ്ലു എന്നീ നിറത്തിലാണ് വൈ 21 വിപണിയിൽ എത്തിയിരിക്കുന്നത്. വൈ 11 ലഭ്യമാകുന്നത് മിഡ്നൈറ്റ് ബ്ലു സൺഷൈൻ ഗോൾഡ് നിറങ്ങളിലാണ്.

Follow Us