Vivo Y600 Pro: ബാറ്ററി മാത്രം നോക്കിയാൽ കണ്ണ് തള്ളും, പുത്തൻ വിവോയിൽ സംഭവമിറുക്ക്
മറ്റെല്ലാം ഫീച്ചറുകളേക്കാളും ഫോണിൻ്റെ ബാറ്ററിയാണ് ഏറ്റവും ആകർഷണീയം. വീഡിയോ സ്ട്രീമിംഗ്, ഗെയിം സെഷനുകൾ തുടങ്ങിയവക്കെല്ലാം പറ്റിയ 10,000mAh ബാറ്ററിയായിരിക്കും ഫോണിൽ പ്രതീക്ഷിക്കാവുന്നത്. മികച്ച ക്യാമറ പോലെ തന്നെ ബാറ്ററിക്കും ഇപ്പോൾ വമ്പൻ ബ്രാൻഡുകൾ തമ്മിലൊരു അപ്രഖ്യാപിത മത്സരം നിൽക്കുന്നുണ്ട്. ലളിതമായ ഒരു ഡിസൈൻ ആയിരിക്കാം ഫോണിൽ എന്നാണ് സൂചന.
റിയൽമി, ഹോണർ, വൺപ്ലസ്, ഓപ്പോ തുടങ്ങിയ ബ്രാൻഡുകൾക്ക് പിന്നാലെ വമ്പൻ ബാറ്ററി ശ്രേണിയിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് വിവോ. വൈ സീരിസിൽ 10,000mAh ബാറ്ററിയുള്ള ഒരു പുത്തൻ മോഡൽ വിപണിയിലേക്ക് എത്തിക്കാനാണ് വിവോയുടെ പ്ലാൻ. വിവോ Y600 പ്രോയിലായിരിക്കും ഇതെന്നാണ് സൂചന. മികച്ച ക്യാമറ പോലെ തന്നെ ബാറ്ററിക്കും ഇപ്പോൾ വമ്പൻ ബ്രാൻഡുകൾ തമ്മിലൊരു അപ്രഖ്യാപിത മത്സരം നിൽക്കുന്നുണ്ട്. ലളിതമായ ഒരു ഡിസൈൻ ആയിരിക്കാം ഫോണിൽ എന്നാണ് സൂചന. ഒരു ഫ്ലാറ്റ് ബാക്ക്, ഒരു വലിയ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ, ഒരു പർപ്പിൾ കളർ ചോയ്‌സ്. പവറിനും വോളിയത്തിനുമുള്ള സൈഡ് ബട്ടണുകൾ എന്നിവയുണ്ടായിരിക്കും. ചെറുപ്പക്കാരെ ലക്ഷ്യം വെച്ചുള്ളതാണ് വൈ സീരിസ്.
വലിയ ബാറ്ററി, പ്രതീക്ഷിക്കുന്ന വില
മറ്റെല്ലാം ഫീച്ചറുകളേക്കാളും ഫോണിൻ്റെ ബാറ്ററിയാണ് ഏറ്റവും ആകർഷണീയം. വീഡിയോ സ്ട്രീമിംഗ്, ഗെയിം സെഷനുകൾ തുടങ്ങിയവക്കെല്ലാം പറ്റിയ 10,000mAh ബാറ്ററിയായിരിക്കും ഫോണിൽ പ്രതീക്ഷിക്കാവുന്നത്. വിവോ ആദ്യം ചൈനയിലാണ് ലോഞ്ച് ചെയ്തത്. പിന്നീട് ഇന്ത്യൻ മാർക്കറ്റിലേക്ക് എത്തും. പഴയ Y500 വിവോ പ്രോ മോഡലിന് വില ഏകദേശം 22,000 രൂപക്കുള്ളിലായിരുന്നു. Y600 പ്രോ-ക്ക് 20,000 നും 25,000 രൂപയ്ക്കും ഇടയിൽ പ്രതീക്ഷിക്കാം എന്നാണ് സൂചന.
മുൻ മോഡൽ സ്പെസിഫിക്കേഷനുകൾ
Y500 പ്രോയിൽ 120Hz-ൽ 6.67 ഇഞ്ച് OLED സ്‌ക്രീൻ ആയിരുന്നു നൽകിയത്. മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറും, 12GB റാമും ഇതിനുണ്ടായിരുന്നു. ഒപ്പം 256 ജിബി മെമ്മറിയും ഫോണിൽ ലഭ്യമായിരുന്നു. 200MP പ്രധാന ക്യാമറ, 32MP സെൽഫി ക്യാമറ എന്നിവയും ഫോണിലുണ്ട്.പുതിയ മോഡലുകളെ വെച്ച് നോക്കുമ്പോൾ ക്യാമറയിൽ കാര്യമായ ശ്രദ്ധ നൽകാത്തവയാണ് പഴയ മോഡലുകൾ.