Vivo Y21, Vivo Y11 : പേടിക്കണ്ട, കത്തി വിലയൊന്നുമില്ല, നിങ്ങളുടെ ബജറ്റിൽ വാങ്ങാം; വിവോയുടെ രണ്ട് പുതിയ ഫോണിൻ്റെ വില പുറത്ത്
Vivo Y21, Vivo Y11 Price & Specifications : വിവോ ഇതുവരെ തങ്ങളുടെ പുതിയ ഫോണുകളുടെ വില ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അത് കൂടാതെ ഫോണുകൾ ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുമില്ല. ആഗോളതലത്തിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഫോൺ ഉടൻ ഇന്ത്യയിൽ വിപണിയിൽ എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Vivo Y21 5g
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയുടെ ഏറ്റവും ബജറ്റ് മോഡലുകളാണ് വിവോ 21 5ജി, വിവോ വൈ 11 5ജി ഫോണുകൾ. ആഗോളതലത്തിൽ അവതരിപ്പിച്ച ഫോൺ ഇന്ത്യയിലും ഉടൻ വിപണയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബജറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫോണിൻ്റെ ഏകദേശം വിലയും ഇതോനടകം ടെക് ലോകത്തെ ചർച്ചയായി തുടങ്ങി. അതേസമയം ഈ രണ്ട് ഫോണുകളെ കുറിച്ചുള്ള യാതൊരു വിവരവും ഇതുവരെ വിവോ ഇതുവരെ എവിടെയും പങ്കുവെച്ചിട്ടില്ല.
ഈ കഴിഞ്ഞ മാസം വിവോ വൈ 21 5ജിയും വിവോ വൈ 11 5ജിയും സിംഗപൂരിൽ അവതരിപ്പിച്ചത്. അത് ഫീച്ചറുകൾ ഉള്ള ഫോണാകളാകും ഇന്ത്യയിലും വിവോ വിപണയിൽ എത്തിക്കാൻ സാധ്യത. ഫോണുകൾക്ക് 20,000 രൂപയിൽ താഴെയെ വില ഏർപ്പെടുത്തുയെന്നാണ് 91 മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നത്. വിവോ വൈ 21 5ജി ഫോണിൻ്റെ ബേസ് വേരിയൻ്റായ 4ജിബി റാമും 128 സ്റ്റോറേജുമുള്ള ഫോണിന് 18,499 രൂപയാകും കമ്പനി വിലയേർപ്പെടുത്താൻ സാധ്യത. അതേസമയം 6 ജിബി റാമും 128 ജിബി സ്റ്റേറേജുള്ള ഫോണിന് 20,499 രൂപയും ടോപ്പ് വേരിയൻ്റായ 8ജിബി റാമും 128ജിബി സ്റ്റോറേജുള്ള ഫോണിമ് 22,499 രൂപയുമാകാനാണ് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു.
മറ്റൊരു ഫോണായ വിവോ വൈ 11 5ജിയുടെ ബേസ് വേരിയൻ്റിൻ്റെ വില 14,999 രൂപ മാത്രമാകും. 4ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് വൈ 11ൻ്റെ ബേസ് വേരിയൻ്റിനുള്ളത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 16,499 രൂപയാകും വിലയേർപ്പെടുത്താൻ സാധ്യത. ഷാംപെയ്ൻ ഗോൾഡ്, മിഡ്നൈറ്റ് ബ്ലു എന്നീ നിറത്തിലാകും വൈ 21 വിപണിയിൽ എത്തുക. വൈ 11 ലഭ്യമാകുന്നത് മിഡ്നൈറ്റ് ബ്ലു സൺഷൈൻ ഗോൾഡ് നിറങ്ങളിലാകും.
ALSO READ : Oppo Find N6: ഫോൾഡബിൾ ഫോണിറക്കാൻ ഓപ്പോ, എപ്പോൾ ഇന്ത്യൻ വിപണിയിലേക്ക്?
ഒക്ടാ കോർ മിഡിയടെക് ഡിമെൻസിറ്റി 6300 ചിപ്പ്സെറ്റിലാണ് ഫോൺ പ്രവർത്തിക്കു. ബാറ്ററി 6,500 എംഎഎച്ചായിരിക്കും. 6.74 ഇഞ്ച് എൽസിഡി ടച്ച് സ്ക്രീൻ, 120 ഹെർട്സ് റിഫ്രെഷ് റേറ്റ്, 1,200 നിറ്റ്സ് ഏറ്റവും ഉയർന്ന ബ്രൈറ്റ്നെസ്, ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസിന് ഐപി65 ആണ് റേറ്റിങ്. ആൻഡ്രോയ്ഡ് 16നെ അടിസ്ഥാനപ്പെടുത്തി ഒർജിൻഒഎസ് 6 ആണ് ഫോണിൻ്റെ ഓപറേറ്റിങ് സോഫ്റ്റ്വയർ.
രണ്ട് ക്യാമറ യൂണിറ്റാകും പ്രധാനമായും ഉണ്ടാകും. QVGA സക്കൻഡറി ക്യാമറയുടെ സെൻസർ. വൈ21ന് 50 എം.പിയും വൈ11ന് 13 എംപിയുമാകും മെയിൻ ക്യാമറ. 5 എം.പിയായിരിക്കും സെൽഫി ക്യാമറ. 44 വാട്ടും 15 വാട്ട് ഫാസ്റ്റ് ചാർജിങ്ങും ഫോൺ സപ്പോർട്ട് ചെയ്യും.