AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

WhatsApp: ഗ്രൂപ്പ് ചാറ്റിലെ രഹസ്യങ്ങള്‍ ഇനി പുതിയ അംഗങ്ങള്‍ക്കും അറിയാം; കിടിലന്‍ ഫീച്ചറുമായി വാട്ട്‌സാപ്പ്

WhatsApp Group Message History: വാട്ട്‌സാപ്പിലെ ഗ്രൂപ്പ് ചാറ്റുകളില്‍ പുതുതായി എത്തുന്നവര്‍ക്ക് ഇനി ഗ്രൂപ്പിലെ പഴയ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ അറിയാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സാപ്പ്. ഗ്രൂപ്പ് മെസേജ് ഹിസ്റ്ററി ഫീച്ചറിനെക്കുറിച്ച് വിശദമായി നോക്കാം.

WhatsApp: ഗ്രൂപ്പ് ചാറ്റിലെ രഹസ്യങ്ങള്‍ ഇനി പുതിയ അംഗങ്ങള്‍ക്കും അറിയാം; കിടിലന്‍ ഫീച്ചറുമായി വാട്ട്‌സാപ്പ്
പ്രതീകാത്മക ചിത്രംImage Credit source: Jaque Silva/NurPhoto via Getty Images
Jayadevan AM
Jayadevan AM | Published: 21 Feb 2026 | 08:57 PM

വാട്ട്‌സാപ്പിലെ ഗ്രൂപ്പ് ചാറ്റുകളില്‍ പുതുതായി എത്തുന്നവര്‍ക്ക് ഇനി ഗ്രൂപ്പിലെ പഴയ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ അറിയാം. ഇതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്‌ വാട്ട്‌സാപ്പ്. ഗ്രൂപ്പില്‍ നേരത്തെ നടന്ന കാര്യങ്ങള്‍ അറിയാന്‍ പുതിയ അംഗങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. പഴയ മെസേജുകള്‍ പുതിയ അംഗങ്ങള്‍ക്ക് ഫോര്‍വേഡ് ചെയ്‌തോ, അല്ലെങ്കില്‍ സ്‌ക്രീന്‍ഷോട്ട് എടുത്തോ നല്‍കിയാണ് ഇതുവരെ ഈ പ്രശ്‌നം പരിഹരിച്ചിരുന്നത്. വാട്‌സാപ്പിന്റെ പുതിയ ഫീച്ചറോടെ ഇനി ഇത് ഏറെ എളുപ്പമാകും.

ഇതുവഴി ഗ്രൂപ്പ് അഡ്മിൻമാർക്കും അംഗങ്ങൾക്കും പുതിയ അംഗങ്ങൾക്ക് ഗ്രൂപ്പിലെ മുൻപത്തെ സന്ദേശങ്ങള്‍ എളുപ്പത്തില്‍ അയയ്ക്കാനാകും. ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടിരുന്ന ഫീച്ചറായിരുന്നു ഇതെന്ന് വാട്‌സാപ്പ് വ്യക്തമാക്കി. ഗ്രൂപ്പ് മെസേജിംഗിൽ തങ്ങള്‍ എങ്ങനെ മുന്നിലാണെന്ന് കാണിക്കുന്ന മറ്റൊരു ഉദാഹരണമാണിതെന്നും വാട്‌സാപ്പ് വിശദീകരിച്ചു.

ഗ്രൂപ്പ് മെസേജ് ഹിസ്റ്ററി മറ്റെല്ലാ വ്യക്തിഗത സന്ദേശങ്ങളെയും പോലെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായി തുടരും. ‘ഗ്രൂപ്പ് മെസേജ് ഹിസ്റ്ററി’ ഫീച്ചറിലൂടെ കൂടുതൽ സ്ക്രീൻഷോട്ടുകളോ അനാവശ്യമായ മെസേജ് ഫോർവേഡിംഗോ ആവശ്യം വരില്ലെന്നതാണ് പ്രത്യേകത.

Also Read: Whatsapp UAE: വാട്‌സ്ആപ്പ് വെബിൽ ഇനി വോയ്‌സ്, വീഡിയോ കോളുകൾ; യുഎഇയിൽ നിയന്ത്രണം തുടരുന്നു

ഒരു ഗ്രൂപ്പ് ചാറ്റിൽ പുതിയ ഒരാളെ ചേർക്കുമ്പോൾ, അവർക്ക് ഏറ്റവും പുതിയ 25 മുതൽ 100 വരെ മെസ്സേജുകൾ അവർക്ക് ലഭ്യമാക്കാക്കാനുള്ള ഓപ്ഷന്‍ അഡ്മിൻമാർക്കും അംഗങ്ങൾക്കും സാധിക്കും. ഗ്രൂപ്പിലെ ഏറ്റവും ഒടുവില്‍ വന്ന 25-100 സന്ദേശങ്ങള്‍ ഇതുവഴി അറിയാന്‍ പുതിയ അംഗങ്ങള്‍ക്ക് കഴിയും.

ഗ്രൂപ്പിൽ ഈ ഫീച്ചർ വേണോ വേണ്ടയോ എന്ന് അഡ്മിന് തീരുമാനിക്കാം. അഡ്മിന് എപ്പോഴും മെസ്സേജ് ഹിസ്റ്ററി ഷെയർ ചെയ്യാനും കഴിയും.മെസ്സേജ് ഹിസ്റ്ററി ഷെയർ ചെയ്താൽ ഗ്രൂപ്പിലെ മറ്റുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ ലഭ്യമാകും. ഏതൊക്കെ സന്ദേശങ്ങളാണ് ഷെയർ ചെയ്തതെന്ന് നിലവിലുള്ള അംഗങ്ങള്‍ ഇതുവഴി സാധിക്കും. ഘട്ടം ഘട്ടമായി ഈ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

Follow Us