UAE Lottery: 30 മില്യൺ ദിർഹം അടിച്ചു മോനെ…!; ജാക്ക്പോട്ട് നേടി അബുദാബിയിലെ ഇന്ത്യൻ പ്രവാസി

Abu Dhabi-Based Indian Resident Takes Home Dh30M Grand Prize: എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും നടക്കുന്ന 'ലക്കി ഡേ' നറുക്കെടുപ്പിൽ 30 മില്യൺ ദിർഹത്തിൻ്റെ ഒന്നാം സമ്മാനവും, അഞ്ച് മില്യൺ ദിർഹത്തിൻ്റെ രണ്ടാം സമ്മാനവും നൽകുന്നുണ്ട്. ഇതിനുപുറമെ 50,000 ദിർഹം വീതം ലഭിക്കുന്ന മൂന്ന് 'ലക്കി ചാൻസ്' സമ്മാനങ്ങളുമുണ്ട്

UAE Lottery: 30 മില്യൺ ദിർഹം അടിച്ചു മോനെ…!; ജാക്ക്പോട്ട് നേടി അബുദാബിയിലെ ഇന്ത്യൻ പ്രവാസി

UAE Lottery

Published: 

08 Jul 2026 | 11:12 AM

അബുദാബി: യു,എ.ഇ ലോട്ടറിക്ക് ഇന്ത്യക്കാരോട് എന്തോ പ്രത്യേക താല്പര്യം തന്നെ ഉണ്ടെന്ന് തോന്നും. കാരണം ജാക്ക്പോട്ട് വിജയികളുടെ കൂട്ടത്തിൽ ഇന്ത്യക്കാരുടെ സാനിധ്യം അത്ര കൂടുതലാണ്. ഇപ്പോഴിതാ വീണ്ടും ഒരു ഇന്ത്യക്കാരനെ തേടി ഭാഗ്യം എത്തിയിരിക്കുകയാണ്. യു.എ.ഇ ലോട്ടറിയുടെ ജാക്ക്പോട്ട് പ്രൈസ് 30 മില്യൺ ദിർഹമാണ് അബുദാബിയിൽ താമസിക്കുന്ന 52-കാരനായ ഇന്ത്യക്കാരൻ സുനിൽ കുമാർ സദാശിവൻ സ്വന്തമാക്കിയത്. ജൂലൈ ഒന്ന് ബുധനാഴ്ച നടന്ന ‘ലക്കി ഡേ’ നറുക്കെടുപ്പിലാണ് ഇദ്ദേഹത്തെ മഹാഭാഗ്യം തേടിയെത്തിയത്. 30 മില്യൺ ദിർഹം എന്നാൽ ഇന്ത്യൻ രൂപയിൽ ഏകദേശം 70 കോടിക്ക് മുകളിൽ വരും.

ആദ്യം ടിക്കറ്റ് നോക്കിയപ്പോൾ വിശ്വസിക്കാനായില്ലെന്നും പിന്നീട് ഒന്നുകൂടി നോക്കി നമ്പർ പൂർണമായും കണ്ടപ്പോഴാണ് ജാക്ക്പോട്ട് ലഭിച്ച വിവരം താൻ തിരിച്ചറിഞ്ഞതെന്നും വിജയത്തിന് ശേഷം സുനിൽ കുമാർ പറഞ്ഞു. ഈ വർഷം ആദ്യം യു.എ.ഇ ലോട്ടറി ‘ലക്കി ഡേ’ ഫോർമാറ്റ് അവതരിപ്പിച്ചതിന് ശേഷം നൽകുന്ന 30 മില്യൺ ദിർഹത്തിൻ്റെ രണ്ടാമത്തെ ജാക്ക്പോട്ടാണിത്. ജൂണിൽ പ്രഖ്യാപിച്ച ആദ്യ വിജയി നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ഗാർഡ് തയ്യിബ് ഖാനായിരുന്നു. സുഹൃത്തുക്കളോടൊപ്പം ചേർന്ന് ടിക്കറ്റെടുത്ത ഇദ്ദേഹം സമ്മാനത്തുക മറ്റ് നാല് പേരുമായി പങ്കിടുകയും ചെയ്തു. ഈ രണ്ട് ജാക്ക്പോട്ട് വിജയികൾക്ക് പുറമെ, രണ്ടാം സമ്മാനമായി അഞ്ച് മില്യൺ ദിർഹം മറ്റൊരാൾക്ക് ലഭിച്ചിരുന്നു.

Also Read: Major UAE Transport Updates: യു.എ.ഇയിൽ വൻ ഗതാഗത പരിഷ്കാരങ്ങൾ; ഈ പ്രധാന മാറ്റങ്ങൾ അറിയൂ !

എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും നടക്കുന്ന ‘ലക്കി ഡേ’ നറുക്കെടുപ്പിൽ 30 മില്യൺ ദിർഹത്തിൻ്റെ ഒന്നാം സമ്മാനവും, അഞ്ച് മില്യൺ ദിർഹത്തിൻ്റെ രണ്ടാം സമ്മാനവും നൽകുന്നുണ്ട്. ഇതിനുപുറമെ 50,000 ദിർഹം വീതം ലഭിക്കുന്ന മൂന്ന് ‘ലക്കി ചാൻസ്’ സമ്മാനങ്ങളുമുണ്ട്. 50 ദിർഹമാണ് ലക്കി ഡേ ടിക്കറ്റ് നിരക്ക്. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഫെഡറൽ ലൈസൻസുള്ള ലോട്ടറിയാണ് യു.എ.ഇ ലോട്ടറി. ‘ദ ഗെയിം എൽ.എൽ.സിയുടെ കീഴിലാണ് ലോട്ടറി പ്രവർത്തിപ്പിക്കുന്നത്. 18 വയസ്സ് തികഞ്ഞ യു.എ.ഇ നിവാസികൾക്ക് മാത്രമേ ഇതിൽ പങ്കെടുക്കാൻ സാധിക്കൂ. അടുത്ത ലക്കി ഡേ നറുക്കെടുപ്പ് ബുധനാഴ്ച രാത്രി നടക്കും.അതിന് ശേഷം ശനിയാഴ്ചയും നറുക്കെടുപ്പ് നടക്കും.

English Summary

Sunil Kumar Sadasivan, a 52-year-old Indian expat living in Abu Dhabi, has won the Dh30 million jackpot in the UAE Lottery’s Lucky Day draw. By matching all seven numbers, he became the second person to win this massive grand prize. The federally licensed lottery, regulated by the GCGRA, holds draws every Wednesday and Saturday, offering players a chance to win life-changing amounts with just a Dh50 ticket.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം