AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Major UAE Transport Updates: യു.എ.ഇയിൽ വൻ ഗതാഗത പരിഷ്കാരങ്ങൾ; ഈ പ്രധാന മാറ്റങ്ങൾ അറിയൂ !

Plan Your Journey: A Guide to the Latest Traffic Diversions and Transport Upgrades in the UAE: ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ദുബായിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പടെയുള്ള പ്രവർത്തിൾ നടക്കുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പലയിടത്തും ഇത് ആരംഭിച്ചുകഴിഞ്ഞു. വേനലവധി ആരംഭിച്ചതിനാൽ റോഡിൽ തിരക്ക് കൂറവായിരിക്കും എന്നതാണ് ഈ കാലയളവ് തിരഞ്ഞെടുക്കാൻ കാരണം

Major UAE Transport Updates: യു.എ.ഇയിൽ വൻ ഗതാഗത പരിഷ്കാരങ്ങൾ; ഈ പ്രധാന മാറ്റങ്ങൾ അറിയൂ !
പ്രതീകാത്മക ചിത്രംImage Credit source: Dominika Zarzycka/SOPA Images/LightRocket via Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 08 Jul 2026 | 10:01 AM

യു.എ.ഇയിലെ ഗതാഗത മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. അബുദാബിക്കും ഫുജൈറക്കുമിടയിൽ എത്തിഹാദ് റെയിൽ തങ്ങളുടെ ആദ്യ സർവീസ് ആരംഭിച്ചത് മുതൽ ദുബായ് മാൾ മെട്രോൾ സ്റ്റേഷനിലെ പ്രധാന സർവീസ് റോഡ് ഈ വർഷം അവസാനിക്കുന്നത് വരെ അടച്ചിടുമെന്ന അറിയിപ്പ് ഉൾപ്പടെ ഇത്തരത്തിലുള്ള പ്രധാന മാറ്റങ്ങളിൽ ഉൾപ്പെടുന്നതാണ്. ഇതിന് പുറമെ പൊതുഗതാഗത സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായാണ് പുതിയ സംവിധാനങ്ങൾ കൂടി വരുന്നുണ്ട്. അതിനാൽ യത്രക്കാർ കാര്യങ്ങൾ മുൻ കൂട്ടി പ്ലാൻ ചെയ്യേണ്ടതുണ്ട്.

ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ദുബായിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പടെയുള്ള പ്രവർത്തിൾ നടക്കുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പലയിടത്തും ഇത് ആരംഭിച്ചുകഴിഞ്ഞു. വേനലവധി ആരംഭിച്ചതിനാൽ റോഡിൽ തിരക്ക് കൂറവായിരിക്കും എന്നതാണ് ഈ കാലയളവ് തിരഞ്ഞെടുക്കാൻ കാരണം. എമിറേറ്റ് റോഡിൽ രണ്ട് വരികൾ കൂടി അധികമായി നിർമ്മിക്കും. ബിസിനസ് ബേയിൽ ഗതാഗതം സുഗമമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളും നടക്കും, റാസ് അൽ ഖോർ റോഡിൽ തിരക്കേറിയ ജംഗ്ഷനുകളുടെ നവീകരണവും ഈ കാലയളവിൽ നടത്താനാണ് തീരുമാനം.

Also Read: Iran-US Conflict: പകയൊടുങ്ങാതെ ട്രംപ്; ഇറാനില്‍ ശക്തമായ ആക്രമണം നടത്തി യുഎസ്

കൂടാതെ ജനവാസ മേഖലകളായ അൽ ഖവനീജ്, അൽ അമർദി സ്ട്രീറ്റുകളിൽ പുതിയ ലെയ്നുകൾ നിർമ്മിക്കും. റാസ് അൽ ഖോർ റോഡിൽ നിന്നും ദുബായ് അൽ ഐൻ റോഡിലേക്കുള്ള റൈറ്റ് ടേൺ ഒന്നിൽ നിന്നും രണ്ട് ലൈനുകളായി വർധിപ്പിക്കും. അൽ മിഷാർ 4-ലെ അൾജീരിയ സ്ട്രീറ്റിൽ ലേബർ ക്യാമ്പിന് മുന്നിലെ റോഡ് വികസിപ്പിക്കാനും പദ്ധതിയുണ്ട്. അതിനൽ താൽക്കാലിക ബുദ്ധിമുട്ടുകൾ യാത്രക്കാർ നേരിടേണ്ടിവരും. എമിറേറ്റ് റോഡ് വികസനത്തിൻ്റെ ഭാഗമായി ജൂലൈ 4 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അൽ അയാൻ ടണൽ താൽക്കാലികമായി അടച്ചതിനാൽ യാത്രക്കാർക്കായി പകരം സംവിധാനം ഒരുക്കി. നിർമ്മാണ പ്രവർത്തികൾ പുർത്തിയാകുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരും എന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ദുബായ് മാൾ മെട്രോ സ്റ്റേഷൻ നവീകരിക്കുന്നതിനായി ഇവിടുത്തെ ബസ്സ് ടാക്സി സർവീസ് റോഡ് ഈ വർഷം അവസാനം വരെ അടച്ചിടും. ഈ ഭാഗത്ത് ട്രാഫിക് നിയന്ത്രിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണത്തിൻ്റെ ഭാഗമായി സെൻ്റർപോയിൻ്റ് മെട്രോ സ്റ്റേഷനിലെ ഫൂട്ബ്രിഡ്ജും താൽക്കാലികമായി അടച്ചു. പൊതുഗതാഗത ശൃംഗലയെ മെച്ചപ്പെടുത്തുന്നതിനായി എ.ഐ അതിഷ്ടിത സംവിധാനവും ദുബായ് നടപ്പിലാക്കിയിട്ടുണ്ട്. ഷാർജയിൽ ഉദ്ഘാടനം കാത്തിരിക്കുന്ന എത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനുകളിലേക്കുള്ള രോഡുകളുടെ നിർമ്മാണം നടക്കുക്കുന്നതിനാൽ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി പാലത്തിന് സമീപം മലീഹ റോഡിനെയും ഷാർജ റിങ് രോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകളാണ് അടച്ചിട്ടുള്ളത്.

English Summary

The UAE is implementing major transport upgrades, including the launch of the Etihad Rail passenger service between Abu Dhabi and Fujairah, cutting travel time significantly. Meanwhile, Dubai and Sharjah commuters face temporary road closures, Metro station upgrades, and traffic diversions as authorities prepare for future public transport expansion.

Follow Us