ഒടുവിൽ യുദ്ധം അവസാനിക്കുന്നു ? സമാധാന കരാറിൽ ഇറാൻ ഒപ്പിട്ടുവെന്ന് ട്രംപ്, ഹോർമൂസ് വെള്ളിയാഴ്ച തുറക്കും
US-Iran Peace Deal: President Trump confirms historic accord signed as Strait of Hormuz prepares to reopen: ഈ കരാറിൻ്റെ അടിസ്ഥാനത്തിൽ ഇറാനുനേലുള്ള ഉപരോധങ്ങളിൽ ഉടൻ ഇളവ് നൽകില്ല, ഇറാൻ തങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യേണ്ട കാര്യങ്ങൾ പൂർണമായി പാലിച്ചാൽ മാത്രമേ ഉപരോധങ്ങൾ നീക്കുന്നതിനെ കുറിച്ച് ആലോചിക്കുകയൊള്ളൂ എന്നും. ഇറാൻ്റെ പെരുമാറ്റത്തെയും, ഭാവി നടപടികളെയും ആശ്രയിച്ചിരികും ഇതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
107 ദിവസം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യ വീണ്ടും സമാധാനത്തിലേക്ക്. ഇറനാനും അമേരിക്കയും തമ്മിൽ സമാധാന കരാറിൽ ധാരണയായതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അമേരിക്കയും ഇറാനും കരാർ അംഗീകരിച്ചതയും കരാർ വെർച്വലയി ഒപ്പിട്ടു എന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ഈ കരാറിൻ്റെ അടിസ്ഥാനത്തിൽ ഇറാനുനേലുള്ള ഉപരോധങ്ങളിൽ ഉടൻ ഇളവ് നൽകില്ല, ഇറാൻ തങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യേണ്ട കാര്യങ്ങൾ പൂർണമായി പാലിച്ചാൽ മാത്രമേ ഉപരോധങ്ങൾ നീക്കുന്നതിനെ കുറിച്ച് ആലോചിക്കുകയൊള്ളൂ എന്നും. ഇറാൻ്റെ പെരുമാറ്റത്തെയും, ഭാവി നടപടികളെയും ആശ്രയിച്ചിരികും ഇതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഏകദേശം നാലുമാസത്തോളമായി തുടരുന്ന യുദ്ധ സമാനമായ അന്തരീക്ഷത്തിനാണ് കരാർ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെ അവസാനമാകുന്നത്. കരാറിൻ്റെ ഭാഗമായി ഹോർമൂസ് കടലിടുക്ക് ഉടൻ തുറകുമെന്നും ട്രംപ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയോടെ ഹോസ്മൂസ് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനാകും എന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. ഹോർമൂസ് വഴിയുള്ള ചരക്ക് നിക്കത്തിന് ടോൾ ഉണ്ടാകില്ല എന്നതടക്കമുള്ള കാര്യങ്ങൾ കരാറിൽ അംഗീകരിച്ചു എന്നാണ് വിവരം. പാകിസ്ഥാൻ്റെയും ഖത്തറിൻ്റെയും മധ്യസ്ഥതയിലാണ് സമാധാന ചർച്ചകൾ പ്രാഥമിക കരാറിലേക്ക് എത്തിയത്.
Also Read: യുദ്ധ വിജയങ്ങളിൽ അമേരിക്കയുടെ വലംകൈ! യുഎസ് B-52 ബോംബർ വിമാനം തകർന്നു; 8 പേർ കൊല്ലപ്പെട്ടു
ഇറാൻ ഒരിക്കലും ആണവായുധം സൂക്ഷിക്കില്ലെന്ന് കരാറിലൂടെ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. “ശക്തമായ നിരീക്ഷണ സംവിധാനത്തിന് കീഴിലായിരിക്കും ഇനി ഇറാൻ. ഇറനുമായി നല്ല ബന്ധം പുലർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ അവർ ഈ വ്യവസ്ഥകൾ ലംഘിച്ചാൽ പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങേണ്ടിവരും” ട്രംപ്.മുന്നറിയിപ്പ് നൽകി. ആദ്യഘട്ട കരാറെന്ന നിലയിൽ 60 ദിവസത്തെ വെടിനിർത്തലാണ് ഇരുകൂട്ടരും അംഗീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. ഈ കാലയളവിൽ ഇറാൻ്റെ ആണവ പദ്ധതികൾ, യുറേനിയം സമ്പുഷ്ടീകരണം, മിസൈൽ സാങ്കേതികവിദ്യ എന്നിവ സംബധിച്ച വിശദമായ ചർച്ചകൾ നടക്കും.
ഇറാൻ്റെ പുനർ നിർമ്മാണത്തിനായി ഗൾഫ് രാജ്യങ്ങളുടെ സഹായത്തോടെ 300 ബില്യൺ ഡോളറിൻ്റെ പ്രത്യേക ഫണ്ട് സ്വരൂപിക്കുന്ന കാര്യവും കരാറിൻ്റെ ഭാഗമായി പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ജനീവയിൽ വച്ചാണ് ഇരു രാജ്യങ്ങളും കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കുക. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് ആയിരിക്കും നിർണ്ണായക കരാറിൽ ഒപ്പുവയ്ക്കുന്നതിനായി ജെനീവയിൽ എത്തുക.
English Summary
US President Donald Trump announced that Iran has officially signed a landmark peace agreement framework. Following intense diplomatic negotiations, this historic breakthrough brings a tentative end to the regional conflict and ensures that the strategically critical oil shipping route, the Strait of Hormuz, will completely reopen this Friday, significantly easing global economic and maritime trade tensions.