Quatar Gas Factory Explosion: ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ കോഴിക്കോട് സ്വദേശിയും മരിച്ചു

Malayalai Died in Quatar Gas Factory Explosion: അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരും പാക്കിസ്ഥാൻ പൗരന്മാരും ഉൾപ്പെടുന്നതായി ആയിരുന്നു ഖത്തർ അറിയിച്ചിരുന്നത്. 66 പേർക്ക് ആണ് സ്ഫോടനത്തിൽ പരിക്കേറ്റത്. അപകടത്തിൽ പരിക്കുപറ്റിയ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യശാസ്ത്ര ചികിത്സ ഇവർക്ക് ലഭ്യമാക്കുന്നതായും ഖത്തർ അധികൃതർ അറിയിച്ചിരുന്നു..........

Quatar Gas Factory Explosion: ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ കോഴിക്കോട് സ്വദേശിയും മരിച്ചു

Arjun,ras Laffan Industrial City Image For Representation Purpose Only

Published: 

23 Jun 2026 | 04:08 PM

ഖത്തർ: റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിൽ സംഭവിച്ച സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശിയായ അർജുൻ ആണ് മരിച്ചത്. അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരും പാക്കിസ്ഥാൻ പൗരന്മാരും ഉൾപ്പെടുന്നതായി ആയിരുന്നു ഖത്തർ അറിയിച്ചിരുന്നത്. 66 പേർക്ക് ആണ് സ്ഫോടനത്തിൽ പരിക്കേറ്റത്. അപകടത്തിൽ പരിക്കുപറ്റിയ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യശാസ്ത്ര ചികിത്സ ഇവർക്ക് ലഭ്യമാക്കുന്നതായും ഖത്തർ അധികൃതർ അറിയിച്ചിരുന്നു.

പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ തന്നെ സാങ്കേതികമായി പിഴവുകൾ സംഭവിച്ചിരുന്നു

വ്യവസായ കേന്ദ്രത്തിലെ പ്ലാന്റിൽ അറ്റകുറ്റപ്പണി പ്രവർത്തികൾ നടക്കുന്നതിനിടയാണ് സ്ഫോടനം ഉണ്ടായത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. വ്യവസായ മേഖലയിലാണ് അതിഭീകരമായ സ്ഫോടനം നടന്നത്. എൽഎൻജി നിർമ്മാണം അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. അതേസമയം പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ തന്നെ സാങ്കേതികമായി പിഴവുകൾ സംഭവിച്ചിരുന്നു എന്നാണ് ആഭ്യന്തരമന്ത്രാലയവും ഖത്തർ ഏജൻസിയും നൽകുന്ന വിവരം. ദോഹയിൽ നിന്നും ഏകദേശം 80 കിലോമീറ്റർ സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി ലോകത്തിലെ തന്നെ ഏറ്റവും വലിയ കയറ്റുമതി സൗകര്യം ഉള്ള സ്ഥലം കൂടിയാണ്. ആഗോള വിതരണത്തിന്റെ അഞ്ചിൽ ഒരു ഭാഗം ഇവിടെ നിന്നുമാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.

ALSO READ:ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനം; മരിച്ച 13 പേരില്‍ പന്ത്രണ്ടും ഇന്ത്യക്കാര്‍

അതേസമയം മരിച്ചവരിൽ 12 ഇന്ത്യൻ പൗരന്മാർ ഉള്ളതായാണ് ദോഹയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായിട്ടുള്ള എല്ലാ സഹായങ്ങളും എത്തിക്കുന്നതിന് വേണ്ടി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മൃതദേഹങ്ങൾ എത്രയും വേഗം തന്നെ ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. ഖത്തർ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജീവൻ നഷ്ടപ്പെട്ടവരുടെയോ പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും എന്നും ദോഹയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

അപകടത്തിന്റെ കാരണം സാങ്കേതിക തകരാറാണ് എന്നാണ് ആഭ്യന്തരമന്ത്രാലയം നൽകുന്ന വിവരം. അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നിരുന്നു പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് വേണ്ടി ആശുപത്രിയിലേക്ക് അപ്പോൾ തന്നെ മാറ്റി. സംഭവസ്ഥലത്തെ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും പൂർത്തിയായതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട് സംഭവത്തിൽ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. മറ്റ് സാങ്കേതിക പ്രശ്നങ്ങളോ ചോർച്ചകളോ ഒന്നും കണ്ടെത്തിയിട്ടില്ല. പൊതുജന സുരക്ഷയോ ചുറ്റുമുള്ള പരിസ്ഥിതിക്കോ യാതൊരുവിധത്തിലുള്ള ഭീഷണിയും നിലവിലില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അടിയന്തര സഹായങ്ങൾക്ക് വേണ്ടി എംബസി ഹെൽപ്പ് ലൈൻ നമ്പറുകളും ഇ-മെയിൽ വിലസവും പുറപ്പെടുവിച്ചിട്ടുണ്ട്.

ENGLISH SUMMARY

A Malayali was among the dead in the explosion at a gas factory in the Ras Laffan Industrial Area. Arjun, a native of Vellur, Thuneri, Kozhikode, died. Qatar had announced that the 13 people who died in the accident included Indians and Pakistani citizens.

Follow Us
Related Stories
Etihad Rail Passenger Services: എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ!
ഇന്ത്യക്കാർക്ക് സ്വാഗതം; എമിറേറ്റ്സ് എയർലൈൻസിൽ വമ്പൻ തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം!
Qatar Explosion Update: ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനം; മരിച്ച 13 പേരില്‍ പന്ത്രണ്ടും ഇന്ത്യക്കാര്‍
Iran-US War: യുദ്ധച്ചെലവിനായി 80 ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ട് പെന്റഗണ്‍; യുഎസിന്റെ ആയുധങ്ങള്‍ തീര്‍ന്നതായി റിപ്പോര്‍ട്ട്
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ചരിത്ര ഭൂരിപക്ഷം വെറുതേയായി
Qatar Gas Facility Explosion: ഖത്തറിലെ പ്രകൃതി വാതക പ്ലാൻ്റിൽ സ്ഫോടനം, ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർക്ക് ദാരുണാന്ത്യം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
ചർമ്മത്തിനും മുടിക്കും ഒലിവ് ഓയിൽ; ഇങ്ങനെ ഉപയോ​ഗിക്കണം
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!