AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Qatar Explosion Update: ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനം; മരിച്ച 13 പേരില്‍ പന്ത്രണ്ടും ഇന്ത്യക്കാര്‍

13 Killed in Qatar Factory Fire: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച 13 പേരില്‍ പന്ത്രണ്ടും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. കഴിഞ്ഞദിവസം രാത്രി റാസ് ലഫാനിലുണ്ടായ അപകടത്തിൽ 12 ഇന്ത്യൻ പൗരന്മാർ നിർഭാഗ്യവശാൽ മരണപ്പെട്ടതായി ദോഹയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.

Qatar Explosion Update: ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനം; മരിച്ച 13 പേരില്‍ പന്ത്രണ്ടും ഇന്ത്യക്കാര്‍
Ras Laffan Industrial City-Image for representation purpose onlyImage Credit source: Getty Images
Jayadevan AM
Jayadevan AM | Published: 23 Jun 2026 | 12:03 PM

ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച 13 പേരില്‍ പന്ത്രണ്ടും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. കഴിഞ്ഞദിവസം രാത്രി റാസ് ലഫാനിലുണ്ടായ അപകടത്തിൽ 12 ഇന്ത്യൻ പൗരന്മാർ നിർഭാഗ്യവശാൽ മരണപ്പെട്ടതായി ദോഹയിലെ ഇന്ത്യൻ എംബസി ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ സ്ഥിരീകരിച്ചു. പരിക്കേറ്റ എല്ലാവരുടെയും നില തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ലഭിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.

അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും, മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കുമെന്നും എംബസി വ്യക്തമാക്കി.

മരിച്ചവര്‍ ഇന്ത്യ, പാക് സ്വദേശികളാണെന്ന് ഖത്തര്‍ ഊർജ്ജ മന്ത്രി സാദ് ബിൻ ഷെരീദ അൽ കാബി നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചിരുന്നു. ഖത്തർ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജീവൻ നഷ്ടപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്നും ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

Also Read: Qatar Gas Facility Explosion: ഖത്തറിലെ പ്രകൃതി വാതക പ്ലാൻ്റിൽ സ്ഫോടനം, ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർക്ക് ദാരുണാന്ത്യം

“ഈ വെല്ലുവിളി നിറഞ്ഞതും പ്രയാസകരവുമായ സമയത്ത്, ഇന്ത്യൻ എംബസിയും ഖത്തറിലെ മുഴുവൻ ഇന്ത്യൻ സമൂഹവും ഖത്തർ ഗവൺമെന്റിനും ജനങ്ങൾക്കും ഒപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കാണാതായവരുടെ സുരക്ഷിതത്വത്തിനായി ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു,” എംബസി പ്രസ്താവനയിൽ പറഞ്ഞു.

സാങ്കേതിക തകരാർ

സാങ്കേതിക തകരാറാണ് അപകടകാരണമെന്ന്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടം നടന്നയുടൻ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്‌ മാറ്റിയതായും സംഭവസ്ഥലത്തെ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും പൂർത്തിയായതായും മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

മറ്റ് ചോർച്ചകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊതുജന സുരക്ഷയ്ക്കോ ചുറ്റുമുള്ള പരിസ്ഥിതിക്കോ യാതൊരുവിധ ഭീഷണിയുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അടിയന്തര സഹായങ്ങൾക്കായി എംബസി ഹെൽപ്പ് ലൈൻ നമ്പറുകളും ഇമെയിൽ വിലാസവും പുറപ്പെടുവിച്ചിട്ടുണ്ട്: +974-55647502 അല്ലെങ്കിൽ +975-55384683. ഇമെയിൽ: cons.doha@mea.gov.in

സ്ഫോടനം ദ്രവീകൃത പ്രകൃതിവാതക ശാലകളെ ബാധിച്ചിട്ടില്ല. മാർച്ചിലുണ്ടായ ഇറാൻ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ച റാസ് ലഫാനിലെ എൽഎൻജി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ എനർജി ശ്രമിച്ചുവരികയാണ്.

ഞായറാഴ്ച വൈകുന്നേരം ബാർസാൻ പ്രാദേശിക ഗ്യാസ് പ്രോസസിങ് പ്ലാൻ്റിലാണ് അപകടം സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തര അറ്റകുറ്റപ്പണികൾക്കായി 2025 ഡിസംബർ മുതൽ പ്ലാൻ്റിലെ ഉത്പാദനം പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയായിരുന്നുവെന്നും, രണ്ട് ദിവസം മുമ്പ് മാത്രമാണ് ഇത് വീണ്ടും പ്രവർത്തനക്ഷമമാക്കിയതെന്നും കാബി പറഞ്ഞു.

അൾജീരിയയിലെ അപകടം

2004-ൽ അൾജീരിയയിലെ സ്കിക്ഡ എൽഎൻജി കോംപ്ലക്സിലാണ്‌ ഇതിനുമുമ്പ് ഇതിന് സമാനമായ വലിയൊരു ദുരന്തമുണ്ടായത്. അന്ന് 27 പേർ മരിച്ചിരുന്നു. ബാർസാൻ സ്ഫോടനത്തിന് ശേഷം പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന 66 പേരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് കാബി പറഞ്ഞു.

English Summary

A deadly technical malfunction caused an explosion at a gas facility in Qatar.The tragic incident resulted in 13 deaths and 66 injuries. Twelve Indian nationals were confirmed among those who passed away. The Indian Embassy is actively helping the victims’ families and arranging repatriation.

Follow Us