AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

അബുദാബിയിൽ വീട് വാടകക്കെടുക്കാൻ പ്ലാനുണ്ടോ? വാടക നിരക്കുകൾ മുൻകൂട്ടി അറിയാൻ ഇതാ ഒരു ‘മാപ്പ്’

Check Average Rent Prices in Abu Dhabi Using ADREC's New Rental Index: ലോവർ റെൻ്റ്, മീഡിയൻ റെൻ്റ്, അപ്പർ റെൻ്റ് എന്നിങ്ങനെ മുന്ന് വിഭാഗങ്ങളിലായാണ് ശരാശരി വാടക ദൃശ്യമാവുക. ഇതിൽ തങ്ങൾക്ക് അനുയോജ്യമായ വാടകയുള്ള പ്രദേശങ്ങളോ കെട്ടിടങ്ങളോ കണ്ടെത്താൻ പ്രവാസികൾക്ക് സാധിക്കും.

അബുദാബിയിൽ വീട് വാടകക്കെടുക്കാൻ പ്ലാനുണ്ടോ? വാടക നിരക്കുകൾ മുൻകൂട്ടി അറിയാൻ ഇതാ ഒരു ‘മാപ്പ്’
പ്രതീകാത്മക ചിത്രംImage Credit source: owngarden/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 02 Sep 2026 | 09:24 AM

അബുദാബിയിൽ സ്റ്റുഡിയോ അപ്പാർട്ട്‌മെൻ്റുകളോ വില്ലകളോ വാടകക്കെടുക്കാൻ പദ്ധതിയിടുന്നവരുടെ ഏറ്റവും വലിയ ആശങ്ക തങ്ങൾക്ക് അനുയോജ്യമായ വാടകയിൽ ഒരു വീട് കണ്ടെത്താൻ ഒരുപാട് അലയേണ്ടി വരും എന്നതാണ്. എന്നാൽ ആ പ്രശ്നത്തിന് പരിഹരമെന്നോണം പുതിയ ‘റെൻ്റൽ ഇൻഡക്സ്’ ഇൻ്ററാക്ടീവ് മാപ്പ്’ കൊണ്ടുവന്നിരിക്കുകയാണ് അബുദാബി റിയൽ എസ്റ്റേറ്റ് സെൻ്റർ. റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരുടെ സഹായമില്ലാതെതന്നെ ഓരോ പ്രദേശത്തെയും വാടക എത്രയെന്ന് മുൻകൂട്ടി അറിയാനും, പ്രവാസികൾക്ക് തങ്ങളുടെ ബജറ്റിന് അനുയോജ്യമായ വീടുകൾ എളുപ്പത്തിൽ കണ്ടെത്താനും സർക്കാർ സംവിധാനത്തിലുള്ള ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സാധിക്കും.

അബുദാബിയിലെ വിവിധ റെസിഡൻഷ്യൽ ഏരിയകളിലെ വാടക നിരക്കുകൾ സംബന്ധിച്ച സമഗ്ര വിവരങ്ങളാണ് ഈ ഇൻ്ററാക്ടീവ് മാപ്പിലൂടെ ലഭ്യമാക്കിയിട്ടുള്ളത്. ആർക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. എ.ഡി.ആർ.ഇ.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഹോംപേജിലെ ‘റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ഡാറ്റ’ എന്ന എന്ന ഓപ്ഷനിൽ നിന്ന് ‘ഇൻ്ററാക്ടീവ് മാപ്പ്’ തിരഞ്ഞെടുക്കാം. തുടർന്ന് ‘ആവറേജ് റെൻ്റ് പ്രൈസസ്’ എന്ന ഓപ്ഷൻ നൽകി നിങ്ങൾ താമസിക്കാൻ ആഗ്രഹിക്കുന്ന പ്രദേശം മാപ്പിൽ സെലക്ട് ചെയ്യാം.

Also Read: UAE September 2026: യു.എ.ഇയിൽ സെപ്റ്റംബറിൽ വൻ മാറ്റങ്ങൾ; പ്രവാസികൾ അറിയേണ്ടതെല്ലാം!

ഇതോടെ ആ പ്രദേശത്തെ വില്ലകൾ, സ്റ്റുഡിയോ അപ്പാർട്ട്‌മെൻ്റുകൾ എന്നിവയുടെ വാടക ഏത് തരത്തിലാണ് എന്ന് മനസ്സിലാക്കാൻ സധിക്കും. ലോവർ റെൻ്റ്, മീഡിയൻ റെൻ്റ്, അപ്പർ റെൻ്റ് എന്നിങ്ങനെ മുന്ന് വിഭാഗങ്ങളിലായാണ് ശരാശരി വാടക ദൃശ്യമാവുക. ഇതിൽ തങ്ങൾക്ക് അനുയോജ്യമായ വാടകയുള്ള പ്രദേശങ്ങളോ കെട്ടിടങ്ങളോ കണ്ടെത്താൻ പ്രവാസികൾക്ക് സാധിക്കും. മാത്രമല്ല ഉടമയെ സമീപിക്കുമ്പോൾ ഉയർന്ന വാടകയാണ് പറയുന്നത് എങ്കിൽ ഇത് ചോദ്യം ചെയ്യാനും ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാട്ടി വാടകയിൽ കുറവ് വരുത്താനും സാധിക്കും. ഇനി വളരെ കുറഞ്ഞ നിരക്കിലാണ് ഒരു വീട് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിൽ, കെട്ടിടത്തിൻ്റെ പഴക്കം, വലിപ്പം, മറ്റ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനും ഇത് സഹായിക്കും.

അബുദാബിയിലേക്ക് പുതുതായി താമസം മാറുന്നവർക്ക് ഈ സംവിധാനം വലിയ ആശ്വാസമാണ്. ഓരോ പ്രദേശത്തെയും ഫ്ലാറ്റുകൾ നേരിട്ടോ ഏജൻ്റുമാരുടെ സഹായത്തോടെയോ തിരയുന്നതിന് പകരം, വ്യത്യസ്ത മേഖലകളിലെ വാടക നിരക്കുകൾ താരതമ്യം ചെയ്യാനും തങ്ങളുടെ വരുമാനത്തിന് ഇണങ്ങുന്ന ലൊക്കേഷനുകൾ പെട്ടെന്ന് കണ്ടെത്താനും ഇത് വഴിയൊരുക്കും. വാടകക്ക് ഒരു നിശ്ചിത ബജറ്റ് നിക്കിവക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ റെൻ്റൽ ഇൻഡക്സ് ഇൻ്ററാക്ടീവ് മാപ്പ്

English Summary

The Abu Dhabi Real Estate Centre (ADREC) has launched an interactive Rental Index map to simplify house-hunting. Using government-backed data, tenants can easily check the lower, median, and upper rental values for studios, townhouses, and villas in specific areas, ensuring fair pricing and helping them find budget-friendly homes.

Follow Us