AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

UAE Flights: ഗൾഫ് മലയാളികൾക്ക് ആശ്വാസം, 20 സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും

Air India, Air India Express GCC Flights: ഗൾഫ് രാജ്യങ്ങളിലെ പ്രധാന കേന്ദ്രങ്ങളുമായുള്ള വിമാനബന്ധം നിലനിർത്തുന്നതിനും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനുമായാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർ വിമാനസമയത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

UAE Flights: ഗൾഫ് മലയാളികൾക്ക് ആശ്വാസം, 20 സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും
പ്രതീകാത്മക ചിത്രം Image Credit source: d3sign/Moment/Getty Images
Aswathy Balachandran
Aswathy Balachandran | Published: 30 Mar 2026 | 04:17 PM

ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമായി മാർച്ച് 30 – ന് ആകെ 20 സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും അറിയിച്ചു. ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്കും പ്രത്യേക സർവീസുകൾക്കുമായി ഇന്ത്യൻ, യുഎഇ അധികൃതരിൽ നിന്ന് ആവശ്യമായ അനുമതികൾ ലഭിച്ചിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിലെ പ്രധാന കേന്ദ്രങ്ങളുമായുള്ള വിമാനബന്ധം നിലനിർത്തുന്നതിനും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനുമായാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർ വിമാനസമയത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Also Read: Middle East Conflict: ചത്തിട്ടില്ലെടാ…മൊജ്തബ മരിച്ചിട്ടില്ല; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍

പ്രധാന സർവീസുകൾ

  • യുഎഇ സർവീസുകൾ : യുഎഇയിലേക്ക് പത്ത് പ്രത്യേക സർവീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിലെ സ്ലോട്ടുകളുടെ ലഭ്യതയ്ക്കും മറ്റ് നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കും ഈ വിമാനങ്ങൾ പുറപ്പെടുക.
  • ഒമാൻ : മസ്കറ്റിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾഡ് സർവീസുകൾ നടത്തും.
  • സൗദി അറേബ്യ : ജിദ്ദയിൽ നിന്ന് കോഴിക്കോട്, ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തും .

Follow Us