യു,എ.ഇയിൽ പാസ്പോർട്ട് വിതരണത്തിൽ പുതിയ അറിയിപ്പുമായി അൽഹിന്ദ്
Alhind Announces New Advisory for Passport Services at Closed Indian Consular Centres in UAE: അൽഹിന്ദ് ട്രാവൽസ് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം അടച്ചുപൂട്ടിയ കേന്ദ്രങ്ങളിൽ അബുദാബിയിലെ മുസഫ, ദുബായിലെ ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക്, ഷാർജയിലെ അൽ മജാസ് എന്നിവിടങ്ങളിൽ പാസ്പോർട്ട് വിതരണം തുടരും. അടച്ചുപൂട്ടിയ അൽ റീം സെൻ്ററിൽ നിന്നുള്ള പാസ്പോർട്ടുകൾ ഇനി മുതൽ അൽ ദാന സെൻ്ററിൽ നിന്നായിരിക്കും ലഭിക്കുക
ദുബായ്: യു.എ.ഇയിലെ നാല് ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെൻ്ററുകൾ പ്രവർത്തനം അവസാനിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചതിന് പിന്നാലെ പാസ്പോർട്ട് വിതരണവുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് പുറത്തിറക്കി നിലവിലെ സേവനദാതാക്കളായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്. അടച്ചുപൂട്ടിയ നാല് കേന്ദ്രങ്ങളിൽ മൂന്നിടത്തും പാസ്പോർട്ട് നേരിട്ട് കൈപറ്റാനുള്ള കൗണ്ടറുകൾ തുടർന്നും തുറന്ന് പ്രവർത്തിക്കുമെന്ന് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വ്യക്തമാക്കി. എന്നാൽ പുതിയ അപേക്ഷകൾ ഇനിമുതൽ ഈ കേന്ദ്രങ്ങൾ വഴി സമർപ്പിക്കാനാകില്ല
അൽഹിന്ദ് ട്രാവൽസ് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം അടച്ചുപൂട്ടിയ കേന്ദ്രങ്ങളിൽ അബുദാബിയിലെ മുസഫ, ദുബായിലെ ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക്, ഷാർജയിലെ അൽ മജാസ് എന്നിവിടങ്ങളിൽ പാസ്പോർട്ട് വിതരണം തുടരും. അടച്ചുപൂട്ടിയ അൽ റീം സെൻ്ററിൽ നിന്നുള്ള പാസ്പോർട്ടുകൾ ഇനി മുതൽ അൽ ദാന സെൻ്ററിൽ നിന്നായിരിക്കും ലഭിക്കുക. അൽ റീം സെൻ്റർ വഴി അപേക്ഷിച്ചവർ പാസ്പോർട്ട് കൈപ്പറ്റാൻ അൽ ദാന സെൻ്റർ സന്ദർശിക്കേണ്ടതാണ്. പാസ്പോർട്ടിനായി അപേക്ഷിക്കുന്ന സമയത്ത് നേരിട്ടെത്തി കൈപ്പറ്റുന്നതിനുള്ള ഓപ്ഷൻ നൽകിയവർക്ക് മാത്രമേ ഈ സെൻ്ററുകൾ വഴി പാസ്പോർട്ട് ലഭ്യമാകു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഒക്ടോബർ 22 മുതൽ യു.എ.ഇയിലെ നാല് കോൺസുലാർ അപ്ലിക്കേഷൻ സെൻ്ററുകളുടെ പ്രവർത്തിക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം എക്സിലൂടെ അറിയിച്ചിരുന്നു. എന്നാൽ പാസ്പോർട്ട്, വിസ അറ്റസ്റ്റേഷൻ ഉൾപ്പടെ നിലവിൽ ലഭ്യമാകുന്ന എല്ലാ കോൺസുലാർ സേവനങ്ങളും യു.എ.യിൽ ഉടനീളമുള്ള മറ്റു 12 സേവന കേന്ദ്രങ്ങളിലൂടെ തടസമില്ലാതെ ലഭ്യമാകുമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു.
സേവനങ്ങൾ ലഭ്യമാകുന്ന 12 കേന്ദ്രങ്ങൾ
അൽ ദാന (അൽ ഗെയ്ത്ത് ടവർ), അൽ ഐൻ (അൽ ഖിബീസി), മദീനത്ത് സായിദ് (ബിൽഡിംഗ് 55), ഗയാത്തി (ഗയാത്തി മാൾ) എന്നിവയാണ് അബുദാബി, മേഖലകളിലെ സേവന കേന്ദ്രങ്ങൾ
ബർ ദുബായ് (യുഡബ്ല്യു മാൾ, അൽ മൻഖൂൽ), ഷാർജ (ഇന്ത്യൻ അസോസിയേഷൻ), അജ്മാൻ (ഇന്ത്യൻ അസോസിയേഷൻ), ഉമ്മുൽ ഖുവൈൻ (ഇന്ത്യൻ അസോസിയേഷൻ), റാസൽഖൈമ (ഇന്ത്യൻ റിലീഫ് കമ്മിറ്റി), ഫുജൈറ (ഇന്ത്യൻ സോഷ്യൽ ക്ലബ്), കൽബ (ഇന്ത്യൻ സോഷ്യൽ & കൾച്ചറൽ ക്ലബ്), ഖോർഫക്കാൻ (സറൂനി ബിൽഡിംഗ്) എന്നീ സേവന കേന്ദ്രങ്ങൾ ദുബായിലും വടക്കൻ എമിറേറ്റുകളിലും പ്രവർത്തനം തുടരും.
English Summary
Following the closure of four Indian Consular Application Centres in the UAE, Alhind issued an advisory confirming that passport collection will remain available at three of the closed locations.